play-sharp-fill
തളരാത്ത ആത്മധൈര്യത്തിന് സലൂട്ട്; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സ്റ്റാലിൻ

തളരാത്ത ആത്മധൈര്യത്തിന് സലൂട്ട്; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സ്റ്റാലിൻ

സ്വന്തം ലേഖകൻ

ചെന്നൈ: പ്രളയക്കെടുതിയിൽ അവസരോചിതമായി പ്രവർത്തിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മരം വീണ് ജീവൻ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച ഇൻസ്‌പെക്ടർ രാജേശ്വരിക്കാണ് പ്രത്യേക അഭിനന്ദനം ലഭിച്ചത്. ക്യാംപ് ഓഫീസിലെത്തിയ എം കെ സ്റ്റാലിൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചത്.

കനത്ത മഴയിൽ ബോധരഹിതയായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസുദ്ധ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ധീരയായ ഈ ഉദ്യോഗസ്ഥയെ പറ്റിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈയിലെ ടി.പി.ഛത്ര ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓട്ടോയിൽ കയറ്റി വിടുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത് പുരുഷൻമാർ ഉണ്ടായിരിന്നിട്ടും ഒറ്റയ്ക്കാണ് ഇവർ യുവാവിനെ തോളിലിട്ട് ഓടിയത്.

ചെന്നൈയിലെ ടിപി ഛത്രം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേശ്വരിയാണ് കക്ഷി.സംഭവം വൈറലായതോടെ നിരവധി പേരാണ് രാജേശ്വരിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.