കോട്ടയം കൊടുങ്ങൂരിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് എസ്ഐ മരിച്ചു

കോട്ടയം കൊടുങ്ങൂരിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് എസ്ഐ മരിച്ചു

സ്വന്തം ലേഖകൻ

കൊടുങ്ങൂര്: കൊടുങ്ങൂരിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രാമപുരം സ്റ്റേഷനിലെ എസ്ഐ മരിച്ചു. ​ഗ്രേഡ് എസ്ഐ റെജി കുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് അപകടം നടന്നത്.റെജി കുമാർ ഓടിച്ച ബൈക്ക് കൊടുങ്ങൂരിനും പള്ളിക്കത്തോടിനും ഇടയിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നെടുങ്കുന്നം സ്വദേശിയാണ്.