play-sharp-fill

വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം. അതേസമയം, വാളയാർ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിർന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ […]

മേട്ടൂർ ജന്മശതാബ്ദി ആഘോഷം തിരുനക്കരയിൽ: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ ജന്മ ശതാബ്ദി ആഘോഷം തിരുനക്കര മൈതാനത്തു വച്ചു നടക്കുന്നതിനാൽ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് 3000 ഓളം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. ഈ സാഹചര്യത്തിലാണ് ഉ്ച്ചയ്ക്ക് രണ്ടു മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം […]

ജഡായുപ്പാറയിൽ തകർപ്പൻ ഫോട്ടോകൾക്ക് പോസ് ചെയ്ത് ഗായിക മഞ്ജരി: മഞ്ജരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമാ ഡെസ്‌ക് കൊല്ലം: സംസ്ഥാനത്തിന്റെ തന്നെ മുഖമുദ്രയായി ടൂറിസം വികസനത്തിന് അരങ്ങായി മാറിയ ചടയമംഗലത്തെ ജഡായുപ്പാറയുടെ ഭംഗിമുഴുവൻ ക്യാമറയിൽ പകർത്തി ഗായിക മഞ്ജരി. മഞ്ജരി തന്റെ ചിത്രങ്ങളും ജഡായുപ്പാറയുടെ ഭംഗിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. എല്ലാവരും ഇവിടെ വരാൻ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങൾ ആസ്വദിച്ചതിന്റെ സന്തോഷത്തിൽഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി കുറിക്കുന്നു. ആയിരം […]

മരണത്തിലേക്ക് മുങ്ങിത്താഴുമ്പോഴും മക്കളെ രക്ഷിച്ച് അച്ഛൻ

സ്വന്തം ലേഖകൻ കോത്തല: മക്കളുടെ മുമ്പിൽ അച്ഛൻ മുങ്ങി മരിച്ചു ; ദുരന്തത്തിൽ വിറങ്ങലിച്ച് കോത്തല ഗ്രാമം. റാന്നി വൃന്ദാവനം ചൂരപ്പെട്ടിൽ പി.ജി. ചെല്ലപ്പന്റെ മകൻ പ്രദീപ് കുമാറാണ് ( ഉണ്ണി – 39) ഞായറാഴ്ച രാവിലെ കോത്തലച്ചിറയിൽ മുങ്ങി മരിച്ചത്. രാവിലെ 9.30ന് മക്കളായ വിഷ്ണു, ശ്രീലക്ഷ്മി, അമ്പാടി എന്നിവർക്കൊപ്പം കോത്തലച്ചിറയിൽ കുളിക്കാനും മീൻ പിടിക്കാനും എത്തിയതായിരുന്നു പ്രദീപ്. മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി പ്രദീപ് തലകുത്തി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ചിറയിലെ കല്ലിൽ ഇടിച്ച് മൂക്കിന് സമീപം മുറിവ് പറ്റുകയും രക്ഷപ്പെടാനാകാതെ […]

മൊബൈലിൽ പാട്ട് കേട്ടെത്തിയ ആറു വയസുകാരിയെ പിടിച്ചു വലിച്ച് മുറിയിലെത്തിച്ചു പീഡിപ്പിച്ചു: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ക്രിമിനലുകൾ നുഴഞ്ഞു കയറുന്നത് കേരളത്തിലെ ക്രമസമാധാനത്തെയും, സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നു. ഈ ക്രിമിനലുകൾക്കിടയിൽ രതി വൈകൃതമുള്ളവരും ഉണ്ടെന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. കേരളത്തിലെത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല. ഇതിനിടെയാണ് ഇപ്പോൾ മൂവാറ്റുപുഴയിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പായിപ്ര ഭാഗത്തുള്ള ലൈൻ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്ന 6 വയസ്സുകാരിയെ മൊബൈലിൽ പാട്ട് കേൾപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പീഡിപ്പിച്ചതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് […]

വളഞ്ഞില്ലെങ്കിൽ ഒടിയ്ക്കും: കേരളത്തിലെ ക്രൈസ്തവ സഭകളുടെ സോഴ്‌സ് വെട്ടാൻ ബിജെപിയും കേന്ദ്ര സർക്കാരും നീക്കം തുടങ്ങി; വിദേശ ഫണ്ട് നിലച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ പ്രതിസന്ധിയിലാകും; കോളേജുകളും സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിടേണ്ടി വരും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ക്രൈസ്തവ സഭകൾക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന നിർണ്ണായക തീരുമാനത്തിലേയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും നീങ്ങുന്നു. ഏതുവിധേനെയും കേരളം പിടിക്കാൻ ബിജെപി നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രൈസ്തവ സഭകൾക്കും കേരളത്തിലെ രൂപതകൾക്കും വിദേശത്തു നിന്നെത്തുന്ന ഫണ്ട് നിയന്ത്രിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി സഭകളുടെ വിദേശ ഫണ്ടിൽ നടത്തിയ വെട്ടിപ്പിലേയ്ക്കുള്ള അന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഫണ്ടിനു നിയന്ത്രണമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഇത് സഭകളുടെ സ്ഥാപനങ്ങളായ സ്‌കൂളുകളുടെയും […]

വാളയാറിലെ പെൺകുട്ടികളുടെ മരണം ചർച്ചയാകുമ്പോൾ വീണ്ടും രണ്ടു പെൺകുട്ടികൾ കൂടി ജീവനൊടുക്കി; കണ്ണൂരിൽ പെൺകുട്ടികൾ ജീവനൊടുക്കിയത് സഹപാഠിയുടെ പേരെഴുതി വച്ച ശേഷം; തുമ്പുകിട്ടാതെ പൊലീസ്

ക്രൈം ഡെസ്‌ക് കണ്ണൂർ: വാളയാറിൽ രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്തും, ഇവർ കൊലക്കയറിൽ നിന്നും പീഡനക്കേസിൽ നിന്നും പുഷ്പം പോലെ പുറത്തിറങ്ങി രക്ഷപെടുന്നതും കേരളത്തിൽ വാർത്തയാകുമ്പോൾ കണ്ണൂരിൽ നിന്നും രണ്ടു സഹപാഠികളുടെ ആത്മഹത്യ വാർത്തയിൽ നിറയുന്നു. കണ്ണൂരിലെ രണ്ടു പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നും രണ്ടു സഹപാഠികളുടെ പേര് ഉൾപ്പെടുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കത്തിലെ ഉള്ളടക്കം ഇനിയും പുറത്ത് വന്നിട്ടില്ല. കണ്ണൂർ ചക്കരക്കല്ലിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി അശോക്, ആദിത്യ […]

മോഷണ ഭീഷണിയില്‍ തിരുവഞ്ചൂര്‍ ഗ്രാമം തിരുവഞ്ചൂര്‍: രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല

സ്വന്തം ലേഖകൻ അയർക്കുന്നം: നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി  കിഴക്കേടനയ്ക്ക് സമീപം ഇളംകുളം  ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച രാതിയില്‍ മോഷണം പോയത്. മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസിന് സമീപമാണ് ഷൈജുവിന്റെ വീട്. വീട്ടിലേയ്ക്ക് പോകാന്‍ നടപ്പാത മാത്രമുള്ളതിനാല്‍ ബൈപ്പാസില്‍ ഇളംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഓട്ടോറിക്ഷ പാര്‍ക്കുചെയ്യുന്നത്. രാത്രി 12 മണിയോടെയാണ് സമീപത്തെ ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് അടച്ചട്ട് ഉടമ പോയത്. അപ്പോള്‍ ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നു. പിന്നീട് ഒരു മണിയോടെയാണ് സമീപത്തെ ഒരു കുടുംബം യാത്രകഴിഞ്ഞ് തിരികെ […]

കുഴൽകിണർ അപകടം ; കുട്ടിയെ രക്ഷിക്കാൻ പാറ തുരക്കുന്നതിനുഉള്ള അത്യാധുനിക ഉപകരണം കൊണ്ടു വന്നു

  സ്വന്തം ലേഖകൻ തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ കുട്ടി അപകടത്തില്‍പ്പെട്ടിട്ട് 47 മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് രണ്ടര വയസ്സുകാരന്‍ ഉള്ളതെന്നാണ് […]

ഇടുക്കിയിൽ നാളെ ഹർത്താൽ

സ്വന്തം  ലേഖകൻ തൊ​ടു​പു​ഴ: പ​ട്ട​യ ക്ര​മീ​ക​രി​ക്ക​ല്‍ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നാളെ ജില്ലയിൽ ഹർത്താൽ നടത്തും. ജി​ല്ല​യോ​ട് ക​ടു​ത്ത വി​വേ​ച​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത്. ജ​ന​ജീ​വി​തം ദുസ​ഹ​മാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ഒ​രു ആ​ലോ​ച​ന​യും ഇ​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദു ചെ​യ്യ​ണം. നി​ല​നി​ല്‍​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​യ തെ​റ്റു​ക​ള്‍​ക്കെ​തിരേ ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ഇ​റ​ക്കാ​തെ​യും ക​ട​ക​ള​ട​ച്ചും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു. ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര രം​ഗ​ത്ത് വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന് […]