മൊബൈലിൽ പാട്ട് കേട്ടെത്തിയ ആറു വയസുകാരിയെ പിടിച്ചു വലിച്ച് മുറിയിലെത്തിച്ചു പീഡിപ്പിച്ചു: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൊബൈലിൽ പാട്ട് കേട്ടെത്തിയ ആറു വയസുകാരിയെ പിടിച്ചു വലിച്ച് മുറിയിലെത്തിച്ചു പീഡിപ്പിച്ചു: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ക്രിമിനലുകൾ നുഴഞ്ഞു കയറുന്നത് കേരളത്തിലെ ക്രമസമാധാനത്തെയും, സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നു.
ഈ ക്രിമിനലുകൾക്കിടയിൽ രതി വൈകൃതമുള്ളവരും ഉണ്ടെന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. കേരളത്തിലെത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല.
ഇതിനിടെയാണ് ഇപ്പോൾ മൂവാറ്റുപുഴയിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പായിപ്ര ഭാഗത്തുള്ള ലൈൻ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്ന 6 വയസ്സുകാരിയെ മൊബൈലിൽ പാട്ട് കേൾപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പീഡിപ്പിച്ചതായാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഒഡിഷ സ്വദേശികളായ മനോജ്, പബിത്ര പ്രധാൻ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
  പായിപ്ര ഭാഗത്ത് താമസിച്ചിരുന്ന അംഗൻവാടിയിൽ പോവാതിരുന്ന ദിവസങ്ങളിലാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എറണാകുളം ചൈൽഡ് ലൈനിന് ലഭിച്ച പരാതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറത്തായത്.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ എം.എ.മുഹമ്മദിന്റെ നേത്വത്തത്തിൽ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി എം സൂഫി, അസ്സി. സബ്ബ് ഇൻസ്പെക്ടർ സലീം.പി.കെ, സിവിൽ പൊലീസ് ഓഫീസർമാരായ അഗസ്റ്റ്യൻ ജോസഫ്, ബിബിൻ മോഹനൻ എന്നിവരും ഉണ്ടായിരുന്നു.
പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.