play-sharp-fill

ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഫെല്ലോഷിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് യുകെയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്റെ (എഫ.ആര്‍.സി.പി) ഫെലോഷിപ്പ് ലഭിച്ചു. മെഡിക്കല്‍ രംഗത്തിനും ഹെല്‍ത്ത് കെയര്‍ പ്രോഫഷനും നിര്‍ണ്ണായകമായ നേട്ടങ്ങള്‍ സമ്മാനിച്ച ലോകമെമ്പാടുമുളള തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാര്‍ക്കാണ് ഈ അംഗീകാരം നല്‍കുന്നത്. ജിസിസിയിലെയും ഇന്ത്യയിലെയും ആരോഗ്യ പരിപാലന രംഗത്തിന്റെ വളര്‍ച്ചയ്ക്കായി നടത്തിയ അതുല്യമായ സേവനങ്ങളും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മേഖലയിലെ ആരോഗ്യ സേവനരംഗത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും, അത് എല്ലാവര്‍ക്കും എളുപ്പത്തില്‍ ഒരുപോലെ ലഭ്യമാക്കുവാനും നടത്തിയ […]

വാളയാറിലെ സഹോദരിമാർക്ക് നീതി വേണം ; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാക്കളുടെ പ്രതിഷേധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞങ്ങളുടെ സഹോദരിമാർക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികൾ കേരള സർക്കാരാണ് എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റിൽ പതിച്ചു.വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള സൈബർ വാരിയേഴ്‌സ്. വാളയാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്‌സൈറ്റ് സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ‘കേരള സൈബർ വാരിയേഴ്‌സ്’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.’ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്‌സ്’ […]

ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലുള്ള ഹോട്ടല്‍ ഫോര്‍ ഫോയിന്റ്‌സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്‌സിങ്ങും ഗ്രേപ്പ് സ്റ്റോമ്പിങ്ങും നടന്നു. സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, അമേയ മാത്യു, വൈഷ്ണവി വേണുഗോപാല്‍, അയ്യപ്പന്‍, ബിയോണ്‍, സെലിബ്രിറ്റി ഷെഫ് തസ്‌നീം അസീസ് തുടങ്ങിയവര്‍ കേക്ക് മിക്‌സിങ്ങിലും ഗ്രേപ്പ് സ്റ്റോമ്പിങ്ങിലും പങ്കെടുത്തു. ഫോര്‍ പോയിന്റ് ഷെറാട്ടണിന്റെ ആഗോള വളര്‍ച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി ബെസ്റ്റ് ബ്രൂ ഗാര്‍ഡന്‍ എന്ന പരിപാടിക്കും തുടക്കമായി. വൈവിധ്യങ്ങളായ രുചിക്കൂട്ടുകള്‍ക്ക് പുറമേ സെലിബ്രിറ്റി ഡിജെ ശേഖര്‍ മേനോന്‍ ഉള്‍പ്പെടെയുള്ള […]

ഭീഷണിപ്പെടുത്തി പണപ്പിരിവ് ; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ലോഡ്ജിൽ അതിക്രമിച്ചു കയറി മാനേജരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത് പണപ്പിരിവിനു ശ്രമിച്ച ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറിയെ സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ഫിറോസ്(34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് പുല്ലേപ്പടിയിലുള്ള കൊച്ചിൻ പാർക്ക് ലോഡ്ജിൽ എത്തി പണം ആവശ്യപ്പെട്ട ഫിറോസ്, മാനേജർ വിനീഷ് പിരിവ് നൽകാൻ വിസമ്മതിച്ചതോടെ ഇഷ്ടികക്കട്ട എറിഞ്ഞ് ബഹളമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കൂടിന് കാവൽ കുറുക്കൻ തന്നെ , വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ

  സ്വന്തം ലേഖിക കോഴിക്കോട്: വാളയാർ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജേഷ്. എന്നാൽ കുട്ടികൾക്ക് എതിരായ ഒരു കുറ്റകൃത്യത്തിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാളയാർ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളിൽ ഹാജരാകാത്ത ആളുകളെയാണ് സി.ഡബ്ല്യു.സി ചെയർമാനായി നിയമിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം […]

കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിലിനു മുന്നിലെ അനധികൃത തിരിവ്: അടച്ചു പൂട്ടാൻ ചിങ്ങവനം പൊലീസ് കെ.എസ്.ടി.പിയ്ക്കു കത്തു നൽകും; കത്തു നൽകുന്നത് ചിങ്ങവനം എസ്.എച്ച്.ഒ

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനായി അനധികൃതമായി നിർമ്മിച്ച തിരിവ് അടച്ചു പൂട്ടാനൊരുങ്ങി ചിങ്ങവനം പൊലീസ്. ഈ റോഡിലെ തിരിവ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ്‌കുമാർ കെ.എസ്.ടി.പി മൂവാറ്റുപുഴ അസി.എൻജിനീയർക്ക് കത്തു നൽകി. ഈ കത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ടി.പി അധികൃതർ അടുത്ത ദിവസം തന്നെ ഈ തിരിവ് അടച്ചു പൂട്ടാൻ നടപടിയെടുക്കും. അനധികൃതമായി വിൻസർ കാസിൽ ബാർ ഹോട്ടലിനു വേണ്ടി മാത്രമാണ് നാലുവരിപ്പാതയ്ക്കു നടുവിൽ, അനധികൃതമായി നിർമ്മിച്ച തിരിവാണ് അപകടമുണ്ടാക്കുന്നതെന്ന് ഞായറാഴ്ച തേർഡ് ഐ ന്യൂസ് […]

വാളയാർ പീഡനക്കേസിൽ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് വിഎസ് മുൻപ് പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു

സ്വന്തം ലേഖിക പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായി സഹോദരിമാരായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടതിന് പിന്നാലെ കേസ് അന്വേഷിച്ച പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിൻറെ വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐ നേതാവ് ആനിരാജയുമടക്കം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു.പോലീസിന്റെ വീഴ്ച വിമർശിക്കപ്പെടുമ്പോൾ വാളയാർ പെൺകുട്ടികളുടെ മരണം നടന്ന ശേഷം 2017 ൽ കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. കേസിലെ […]

രാവിലെ ഡിവൈഎഫ്‌ഐ മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങി: ഉച്ചയ്ക്ക് ശേഷം രണ്ടെണ്ണം അടിച്ചു മിനുങ്ങി: പിന്നലെ തല്ലും വഴക്കും ഭീഷണിയും; കാരപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പം മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങിയ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വൈകിട്ട് അടിച്ചു ഫിറ്റായി നാലുകാലിൽ അടിയും പിടിയുമായി രംഗത്ത്. മദ്യലഹരിയിൽ അടിച്ചു ഫിറ്റായി എത്തിയ കാരാപ്പുഴ ഭാഗത്തെ ഡിവൈഎഫഐ യൂണിറ്റ് സെക്രട്ടറിയാണ് കഥയിലെ ആദ്യ ഭാഗത്ത് നായകനും, രണ്ടാം ഭാഗത്ത് വില്ലനുമായി മാറിയത്. മദ്യലഹരിയിൽ നാട്ടുകാരോട് ബൈക്ക് ആവശ്യപ്പെട്ട് യൂണിറ്റ് സെക്രട്ടറി, ബൈക്ക് നൽകാതിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ ഇയാളെ കൈ വച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച ഡിവൈഎഫ്‌ഐയുടെ മെമ്പർഷിപ്പ് […]

രണ്ട് വയസ്സുകാരനായി ലോകം പ്രാർത്ഥനയിൽ; തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ ബാലനെ രക്ഷിക്കാൻ അവസാനശ്രമവും നടത്തി രക്ഷാസേന, രക്ഷപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുൻപത്തെ വീഡിയോ

സ്വന്തം ലേഖിക തിരുച്ചിറപ്പള്ളി : തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസ്സുകാരൻ സുജിത്തിനെ ശ്രം 50 മണിക്കൂറിന് ശേഷവും പൈലിങ്ങ് നടത്തുന്ന വലിയ റിംഗ് ഇപയോഗിച്ച് 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമ്മിക്കുന്ന ജോലിയണ് പുരോഗമിക്കുന്നത്. എന്നാൽ ബാലനെ കുഴൽകിണറ്റിൽ നിന്നും രക്ഷിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ വിഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ ഇതുവരെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായിട്ടില്ല. 2017 […]

വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം. അതേസമയം, വാളയാർ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിർന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ […]