play-sharp-fill

ഫലം വരുന്നതിന് മുൻപേ ഉത്തരക്കടലാസുകൾ കൈക്കലാക്കി സിൻഡിക്കേറ്റ് അംഗം ; നടപടിയെടുക്കാൻ മടിച്ച് എം.ജി സർവകലാശാല

  സ്വന്തം ലേഖിക കോട്ടയം: എംജി സർവകലാശാലയിൽ ഫലം വരുന്നതിന് മുമ്പ് സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചട്ടവിരുദ്ധമായി എംകോമിൻറെ 31 ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ്, പരീക്ഷാവിഭാഗത്തിൽ നിന്നെടുത്തത് 54 എണ്ണമാണന്ന് കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടത്തിയിട്ടും സിൻഡിക്കേറ്റംഗത്തിനെതിരെ ഇതുവരെയും ഒരന്വേഷണവും സർവകലാശാലയോ സർക്കാരോ നടത്തിയിട്ടില്ല. അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകൾ നിയമങ്ങളെ ല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ […]

രോഗങ്ങളെ ഭയക്കാതെ വിലക്കുറവിൽ തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിയ്ക്കാം ; വരുന്നൂ കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ

  സ്വന്തം ലേഖകൻ: തിരുവനന്തപുരം: രോഗങ്ങളെ ഭയക്കാതെ ഇനി തെരുവോരങ്ങളിൽ ഭക്ഷണം കഴിയ്ക്കാം . കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ വരുന്നൂ. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ തെരുവോര ഭക്ഷണ ശാല ആലപ്പുഴയിൽ ആയിരിക്കും ആരംഭിക്കുക. നടപടി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടർക്കു കത്തയയ്ക്കും. വിലകുറച്ചു ഭക്ഷണം കൊടുക്കുകന്നതിലുടെ വരുന്ന സഞ്ചരികളിലേക്കു കുടി ആണ് സർക്കാർ നോട്ടം ഇടുന്നത്. ആലപ്പുഴയ്ക്കുശേഷം ശംഖുംമുഖം, ഫോർട്ട്‌കൊച്ചി എന്നിവിടങ്ങളിലും തട്ടുകടകൾ ആരംഭിക്കും. ഇതിനുപുറമെ വർക്കലയിൽ മാതൃകാ തെരുവോര ഭക്ഷണ ഹബ് […]

തന്റെ തന്തയല്ല എന്റെ തന്ത ; ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി.സുധാകരന്റെ മകൻ

  സ്വന്തം ലേഖകൻ കൊച്ചി: തന്റെ തന്തയല്ല് എന്റെ തന്ത, ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി. സുധാകരന്റെ മകൻ. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് ബി.ജെ.പി ബൗദ്ധിക സെൽ അംഗം ടി. ജി മോഹൻദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്റെ മറുപടിയാണ് വൈറലാകുന്നത്. മഹാരാഷ്ട്രയിൽ ഒറ്റ രാത്രിയിൽ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബർ 23ന് രാത്രി 8.21ന് ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തത്. ‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. […]

മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പേട്ട സ്വദേശി വിഷ്ണു (22) ആണ് ആത്മഹത്യ ചെയ്തത്. മാൾ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്ണു. ഡ്രസിംഗ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒൻപത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്ത വിവരം മറ്റ് ജീവനക്കാർ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വസ്ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.

സ്ഥിരം ക്രിമിനൽക്കേസുകളിൽ പ്രതി: തലയക്കടിച്ച് ആളുകളെ ആക്രമിക്കുന്നത് സ്ഥിരം വിനോദം; നാട്ടുകാർക്കെതിരെ എല്ലാം കേസും വഴക്കും; വീടുകളിലേയ്ക്ക് മലം എറിയുന്നതും വിനോദം; ഗാന്ധിനഗറിലെ റിട്ട.എസ്.ഐയുടെ മരണത്തിൽ ചുരുളഴിയയുന്നത് ക്രിമിനലിന്റെ മുഖം മൂടി

ക്രൈം ഡെസ്‌ക് ഗാന്ധിനഗർ: റിട്ട.എസ്.ഐയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റിഡിയിൽ എടുത്ത അയൽവാസി സ്ഥിരം പ്രശനക്കാരൻ എന്ന പൊലീസ്.  എന്നാൽ, കേസിൽ ഇതുവരെയും പ്രതി കുറ്റ സമ്മതം നടത്തിയിട്ടില്ല. ഇതാണ് പൊലീസിനെ വലയ്ക്കുന്നത്. റിട്ട.എസ്.ഐ അടിച്ചിറ, മുടിയൂർക്കര പറയകാവിൽ ശശിധരനാണ് (62) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ശശിധരനും ഭാര്യയും. ഇതിനിടെയാണ് കൊലപാതകം. മരങ്ങൾ നിറഞ്ഞ കാടിനിടയിൽ കാണുന്ന അയൽവാസിയുടെ വീട് ആരെയും പേടിപ്പെടുത്തും. ഓടിട്ട വീടിന് മതിലില്ല. കാവലിനായി 4 പട്ടികൾ. ഈ […]

സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം

  സ്വന്തം ലേഖകൻ കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിലുണ്ടായ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട് പൂർണമായി തകർന്ന ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അതേസമയം ബസ് യാത്രക്കാർക്കാർക്ക് പരിക്കുകളില്ല. മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് […]

അത്താണിയിൽ ഗുണ്ടയെ വെട്ടിക്കൊന്ന കേസിലെ മൂന്നൂ പ്രതികൾ പിടിയിൽ

  സ്വന്തം ലേഖിക നെടുമ്പാശേരി: അത്താണിയിൽ ഗുണ്ടാസംഘത്തലവൻ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ‘ഗില്ലപ്പി’യെന്ന ബിനോയിയെ (40) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മൂന്നുപേർ പൊലീസ് പിടിയിലായി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ അത്താണി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമൻ (28), മൂക്കന്നൂർ മഞ്ഞിക്കാട് താബോർ കോഴിക്കോടൻ വീട്ടിൽ ഗ്രിന്റേഷ് തങ്കപ്പൻ (33), കരിയാട് തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽകിച്ചു കൃഷ്ണൻകുട്ടി (35) എന്നിവരാണ് പിടിയിലായത്. പ്രതികളെല്ലാം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സംഭവത്തിനുശേഷം ഒന്നും രണ്ടും പ്രതികൾ കോയമ്പത്തൂരിലും മൂന്നാം പ്രതി തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലുമാണ് ഒളിവിൽ താമസിച്ചത്. […]

ബത്തേരിയിൽ സദാചാര ഗുണ്ടകൾ യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു

  സ്വന്തം ലേഖിക ബത്തേരി: സുൽത്താൻ ബത്തേരിയിൽ സദാചാര ഗുണ്ടകളുടെ വിളയാട്ടം. സീസിയിലുള്ള ഒരു വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് സംഭവം.വാകേരി സ്വദേശി സത്യപ്രസാദിനാണ് മർദനമേറ്റത്. നാലു പേർ ചേർന്നു മുഖത്തും പുറത്തും മർദിച്ചെന്നും ചവിട്ടിയെന്നുമാണ് പരാതി. ഇടതു കൈമുട്ടിന്റെ കുഴ തെറ്റിയിട്ടുണ്ട്.ഒരാൾ ഫോണിൽ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. യുവാവിനെ പൂർണ നഗ്നനാക്കി കൈകൾ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സദാചാര ഗുണ്ടകൾ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി […]

മദ്യവും കഞ്ചാവും നിരോധിക്കരുത്: മന്ത്രി എം.എം മണി

സ്വന്തം ലേഖകൻ ഇടുക്കി: മദ്യവും കഞ്ചാവും അടക്കമുള്ള ലഹരികൾ നിരോധിക്കരുതെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി എം.എം മണി. ലഹരി വസ്തുക്കൾ നിരോധിച്ചാൽ അവയോടുള്ള ആസക്തി വർധിക്കുമെന്ന് എം എം മണി പറഞ്ഞു. മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നിരോധിക്കാൻ പാടില്ലെന്നും മുൻപ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പലയിടങ്ങളിലും ഇവ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉടുമ്ബൻചോല താലൂക്കിൽ എക്സൈസിന്റെ ലഹരി വിമുക്ത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുദിനം ജവഹർലാൽ നെഹ്‌റു മരിച്ച ദിവസമാണെന്ന വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിയുടെ പുതിയ പ്രസ്താവന […]

ഷഹലയുടെ മരണം: മാധ്യമങ്ങളിൽ പ്രതികരിച്ച വിദ്യാർത്ഥികൾക്ക് ഭീഷണി; സ്കൂളിനെ തകർക്കാൻ ശ്രമമെന്ന് ആരോപണം; പെൺകുട്ടി മരിച്ചിട്ടും കലിപ്പ് തീരാതെ അദ്ധ്യാപകർ

സ്വന്തം ലേഖകൻ കോഴിക്കോട്: ക്ലാസ്മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച പെൺകുട്ടിയ്ക്കു വേണ്ടി ശബ്ദമുയർത്തിയ കൂട്ടുകാർക്ക് ഭീഷണിയുമായി അദ്ധ്യാപകർ. മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർഥിനിക്കും രക്ഷിതാവിനും ഭീഷണി. ഷഹലയുടെ കൂട്ടുകാരി വിസ്മയക്കും പിതാവ് രാജേഷിനുമാണ് ഭീഷണി. സ്‌കൂളിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ഇവർ പറയുന്നു. ഷഹലയുടെ മരണത്തിൽ അധ്യാപകരുടെ വീഴ്ച തുറന്നുപറഞ്ഞ് വിസ്മയ അടക്കം സഹപാഠികൾ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യ പ്രതികരണം നടത്തിയിരുന്നു. ബാലാവകാശ കമീഷനിൽ വിദ്യാർഥികൾ മൊഴിനൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭീഷണി ഉയർന്നതെന്ന് പറയുന്നു. അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് […]