സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം

സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം

 

സ്വന്തം ലേഖകൻ

കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിലുണ്ടായ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട് പൂർണമായി തകർന്ന ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അതേസമയം ബസ് യാത്രക്കാർക്കാർക്ക് പരിക്കുകളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല

Tags :