play-sharp-fill

“വിദ്യാലയം പ്രതിഭകളോടൊപ്പം ” ; അനീഷ് മോഹനെ ആദരിച്ചു

    സ്വന്തം ലേഖിക കരിപ്പൂത്തട്ട്: “വിദ്യാലയം പ്രതിഭകളോടൊപ്പം ” എന്ന പരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂത്തട്ടിലെ വിദ്യാർത്ഥികൾ അനീഷ് മോഹനെ ആദരിച്ചു, അദ്ദേഹവും അമ്മ വത്സമ്മ കൃഷ്ണൻകുട്ടിയുമായി സംവദിച്ചു. ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) ഈ വർഷത്തെ ലോകത്തിലെ മികച്ച പത്തു യുവപ്രതിഭകളിൽ ഒരാളെന്ന അവാർഡ് ജേതാവാണ് അനീഷ്. സ്കൂൾ പരിസരത്തു നിന്നു പറിച്ചെടുത്ത പൂക്കൾ ഉപഹാരമായി നല്കിയാണ് കുട്ടികൾ അദ്ദേഹത്തെ ആദരിച്ചത്. വിദ്യാർത്ഥികളായ വിദ്യാലക്ഷ്മി കെ.പി, ദേവിക ജയൻ , തേജസ്സ് ,പി.സുനിൽ ,ആദിത്യൻ. എം.സന്തോഷ്, നന്ദന ലാൽ, അഭിഷേക് […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു ; പന്ത്രണ്ട പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം : എം. സി റോഡിൽ ഏറ്റുമാനൂരിലെ അപകട വളവിൽ വീണ്ടും അപകടം. ഒരാഴ്ച മുൻപ് തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ച വളവിൽ വെള്ളിയാഴ്ച്ച നാലുമണിയോടെയാണ് വീണ്ടും അപകടം ഉണ്ടായത്. വയനാട് അമ്പലവയൽ കാരച്ചാൽ മിത്തേൽ മകൻ രാജീവ് (49), മിത്തൽ ചാത്തുക്കുട്ടി ചെട്ടി മകൻ കേശവൻ ചെട്ടി (75), വയനാട് മുക്കാത്ത് പുത്തൂർ അപ്പുച്ചെട്ടി വിജയൻ (35) , പുൽപ്പള്ളി ആലുമ്മൂട്ടിൽ സോമനാഥൻ മകൻ വിനയകുമാർ (35), വയനാട് നെന്മാറ കൊയിലാണ്ടി പുത്തൻപുരയിൽ മാധവൻ ചെട്ടി മകൻ ഗംഗാധരൻ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിങ്കളാഴ്ച മുതൽ ട്രെയിൻ സമയത്തിന് മാറ്റം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ യാത്രയ്ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതൽ ഡിസംബർ ഒന്നുവരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ ഒരു മണിക്കൂർ വൈകിയാവും പുറപ്പെടുക. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും, അമൃത അര മണിക്കൂറും, വേരാവൽ എക്‌സ്പ്രസ് 1.50 മണിക്കൂറും വൈകും. കൊച്ചുവേളിയിലേക്കുള്ള […]

മരട് ഫ്‌ളാറ്റ് ; ജനുവരി 11ന് പൊളിച്ചു തുടങ്ങും, ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉടമൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സർക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. തീരദ്ദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്‌സും, 12ന് ഗോൾഡൻ കായലോരവും ജയിൻ കോറലുമാണ് പൊളിക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. […]

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; കളക്‌ട്രേറ്റിലേക്ക് എസ്. എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

  സ്വന്തം ലേഖകൻ കൽപ്പറ്റ: ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സംഭവത്തിൽ പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവർത്തകർ അകത്തുകടക്കുകയായിരുന്നു. എന്നാൽ ഇവരെ തടയാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ. പ്രവർത്തകരരും എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ […]

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ജില്ലാ ജഡ്ജി സകൂളിൽ നേരിട്ടെത്തി പരിശോധന നടത്തി

  സ്വന്തം ലേഖകൻ വയനാട്: സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച് സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. ഹൈക്കോടതി ജഡ്ജിയുടെ നിർദേശത്തെ തുർന്ന് ജില്ലാ ജഡ്ജി സ്‌കൂളിൽ നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്‌സണും ജഡ്ജിക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട ജഡ്ജി അധ്യാപകർക്ക് നേരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയും തിരുത്തലും ഉണ്ടാകുമെന്ന സൂചനയും ജഡ്ജി നൽകി. ജില്ലാ സെഷൻസ് ജഡ്ജ് എ. ഹാരീസ് ആണ് സ്‌കൂളിൽ പരിശോധന നടത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് […]

പ്രജ്ഞ സിംഗും പ്രതിരോധ സമിതിയിൽ ; കേന്ദ്ര സർക്കാർ രാജ്യത്തെ അപമാനിക്കുകയാണെന്ന് കോൺഗ്രസ്സ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂറിനെ പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമി തിയിൽ ഉൾപ്പെടുത്തിയതിനെതിരേ രൂക്ഷ വിമർശനം. മാലേഗാവ് സ്‌ഫോടനകേസിൽ പ്രതി സ്ഥാനത്തുള്ള ബി.ജെ.പി എം. പി പ്രജ്ഞ സിംഗിനെ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാർ പ്രതിരോധ സേനയെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകനായ നാഥു റാം ഗോഡ്‌സെക്ക് പരസ്യമായി ആദരം അർപ്പിച്ചും ബിജെപി എംപി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഇവരെ പാർലമെന്ററി സമിതിയുടെ ഭാഗമാക്കിയത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് കോൺഗ്രസ് സെക്രട്ടറി പ്രണവ് ഝാ […]

സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്ത് പ്രളയ ദുരിതാശ്വാസ അദാലത്ത് അധ്യക്ഷൻ രാജിവെച്ചു

  സ്വന്തം ലേഖിക കൊച്ചി: പ്രളയ പരാതികൾ ഇപ്പോഴും കുന്നുകൂടി എത്തുന്നതിന് ഇടയിൽ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ രാജിവെച്ചു.സർക്കാരിന്റെ നിസഹകരണത്തിൽ മനംമടുത്താണ് രാജി എന്നാണ് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ആറ് മാസമെങ്കിലും സമയമെടുക്കും. ഇതോടെ പ്രളയ പരാതികളിൽ പരിഹാരം കണ്ടെത്തുന്നത് വീണ്ടും വൈകുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. കാലാവധി തീരാൻ ഇനിയും രണ്ട് വർഷം ബാക്കിയിരിക്കെയാണ് സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷൻ എസ് ജഗദീഷ് ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് […]

ഓൺലൈൻ വഴി അനധികൃത മരുന്നുകച്ചവടം ; മെഡ് ലൈഫ് ഇന്റർനാഷണലിന്റെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: ഓൺലൈൻ വഴി മരുന്നുകച്ചവടംനടത്തിയ മരുന്നുകടയുടെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി.തൃക്കാക്കരയിൽ പൈപ്പ്‌ലൈൻ ജംങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസൻസുകളാണ് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സാജുജോൺ റദ്ദാക്കിയത്. പരിശോധനയിൽ മെഡ് ലൈഫ്് ഇന്റർനാഷണിലിൽ നിന്നും അനധികൃതമായി ഓൺലൈൻ മരുന്ന് വിപണനം നടക്കുന്നതായി ഡ്രഗ്‌സ് കൺട്രോൾ അധികാരികൾക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിക്കുന്നത്. സ്ഥാപനം സ്വയം ആവിഷ്‌ക്കരിച്ച ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ പ്രിസ്‌ക്രിപ്ഷൻ സ്വീകരിച്ച്, മരുന്ന് വിതരണം നടത്തുകയായിരുന്നു. ഇതിലൂടെ നാർക്കോട്ടിക് മരുന്നുകൾ ഉൾപ്പെടെ […]

ജനുവരി ഒന്ന് മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ; നിയമം ലംഘിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് നിരോധനം. നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, […]