play-sharp-fill

ലൂർദ് പള്ളി അധികൃതർക്കു മുന്നിൽ മുട്ടിടിച്ച് കോട്ടയം നഗരത്തിലെ ബിജെപി കൗൺസിലർ: നാട്ടിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുമ്പോൾ പള്ളിയുടെ കൂദാശയ്ക്കു വേണ്ടി കൗൺസിലറുടെ സ്‌പെഷ്യൽ ടാറിംങ്; സ്വന്തം വാർഡിലെ മറ്റു റോഡുകളുടെ ഗതിയറിയാതെ കൗൺസിലർ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ റോഡുകൾ മുഴുവനും തകർന്നു കുഴിയായി കിടക്കുമ്പോൾ വോട്ടുറപ്പിക്കാൻ ക്രൈസ്തവ ആരാധനാലയത്തിലേയ്ക്കുള്ള റോഡ് മാത്രം തിരക്കിട്ട് ടാർ ചെയ്തു നൽകി ബിജെപി കൗൺസിലർ. കോട്ടയം നഗരസഭയിലെ പത്തൊൻപതാം വാർഡ് കളക്ടറേറ്റ് വാർഡിലെ ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറാണ് ലൂർദ് പള്ളിയുടെ കൂദാശയ്ക്കു വേണ്ടി ലൂർദ് പള്ളിയിലേയ്ക്കുള്ള വഴി അതിവേഗം ടാർ ചെയ്തു നൽകിയത്. പള്ളിയുടെ പ്രവേശനകവാടത്തിലെ നൂറ് മീറ്ററാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. പള്ളിയുടെ ഇടവും വലവുമായാണ് ചിൽഡ്രൻസ് പാർക്ക് റോഡും, നഗരസഭയുടെ ശ്മശാനം റോഡും. ഈ രണ്ടു റോഡുകളും […]

സ്വന്തം മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട് ഞെട്ടി പൊലീസ് ; മകളെ കൊലപ്പെടുത്താന്‍ നാല് ദിവസം കാത്തിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട്   ഞെട്ടി പൊലീസ്.മകളെ കൊലപ്പെടുത്താന്‍ താൻ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നെന്ന്  അറസ്റ്റിലായ അമ്മ പൊലീസിന്  മൊഴി നൽകി. ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ സാലി […]

റോഡരുകിൽ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഓവർസിയർ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ ഒറ്റപ്പാലം: റോഡരികില്‍ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഒറ്റപ്പാലം പൊതുമരാമത്ത് നിരത്തുവിഭാഗം ഓവര്‍സിയറെ പൊലീസ് അറസ്റ്റ് ചെയ്തു . പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി അയ്‌റോട്ടുപുരം ദിനേശിനെയാണ് (42) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. പറളി തേനൂര്‍ മുട്ടിക്കടവില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ലക്കിടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ചായക്കട നടത്തുന്ന പരാതിക്കാരന്റെ മക്കളോട് പൊതുമരാമത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു . റോഡരികില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് […]

മെത്രാന്‍ കായലില്‍ വിത്ത് വിത ഉത്സവത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ കോട്ടയം : മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് ഇന്ന് തുടക്കമായി. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും എത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു മെത്രാൻ കായലിൽ വിത്ത് വിതച്ചത്.   120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം […]

‘ഹരിത പെരുമാറ്റചട്ടം’ പാലിച്ച് ലൂർദ് പള്ളിയുടെ കൂദാശ നാളെ

  സ്വന്തം ലേഖിക കോട്ടയം : ഹരിതകേരളം മിഷന്റെ നേത്യത്വത്തിൽ പൂർണ്ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള കോട്ടയം ലൂർദ് ഫൊറോനാ പള്ളിയുടെ കൂദാശ നാളെ നടക്കും. വിശുദ്ധനാട്ടിലെ തിബേരിയാസ് കടൽതീരത്ത് നിന്നുമുള്ള കല്ലിനാൽ ശിലാസ്ഥാപനം നടത്തി അൾത്താര ഭാരതത്തിലെ പഴയകാല ശിൽപ്പഭംഗിയിലും, റോമൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച പുതിയ പള്ളിയുടെ കുദാശ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ഹരിത പെരുമാററച്ചട്ടം പാലിച്ചാണ് നടത്തുന്നത്. 2.30 നു ആരംഭിക്കുന്ന കൂദാശ ചടങ്ങുകൾക്ക് ശേഷമുള്ള സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ സഭാ തലവന്മാർ, […]

മരക്കഷ്ണം ക്രിക്കറ്റ് ബാറ്റ് ആക്കി ; കൈവിട്ട്‌പോയ ബാറ്റ് തലയിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക ആലപ്പുഴ : ബാറ്റിന് പകരം കളിക്കാനുപയോഗിച്ച ഡെസ്‌കിന്റെ പൊട്ടിയ തടിക്കഷണം തലയിൽക്കൊണ്ട് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നവനീതാണ് മരിച്ചത്. ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ചിരുന്ന മരക്കഷ്ണം കൈവിട്ട് പോയി തലയിൽ പതിച്ചാണ് മരണകാരണം. ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. സ്‌കൂൾ മൈതാനത്ത് കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ തെറിച്ച് വീണതാണ് ബാറ്റ്. കുട്ടികൾ പേപ്പർ പന്തുപോലെ ചുരുട്ടി എറിഞ്ഞ് കളിക്കുന്നതിനിടെ ബാറ്റിന് പകരം ഉപയോഗിച്ചിരുന്ന മരക്കഷ്ണം […]

തിരികെ വീട്ടിലാക്കാൻ അച്ഛൻ ഡീസലടിച്ചു തരുമോ ? ; സ്‌കൂൾ ബസിലിരുന്നു ഉറങ്ങിയ പെൺകുട്ടിക്ക് നേരെ ഡ്രൈവറുടെ അധിക്ഷേപം

  സ്വന്തം ലേഖിക കാക്കനാട്: സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ അഞ്ചാം ക്ലാസുകാരിയോട് അപമര്യാദയായി സംസാരിച്ച സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി ഹരിഹരന്റെ ലൈസൻസാണ് എറണാകുളം ജോയിന്റ് ആർ.ടി.ഒ. കെ. മനോജ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നതിങ്ങനെ , കഴിഞ്ഞ ദിവസം എറണാകുളത്തെ സ്‌കൂളിൽനിന്ന് മടങ്ങവേ കുട്ടി ബസിൽ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഉറങ്ങിപ്പോയ പെൺകുട്ടി ബസിലുണ്ടെന്ന വിവരം സ്റ്റോപ്പിലെത്തിയിട്ട് ആയയും ശ്രദ്ധിച്ചിരുന്നില്ല. അവസാന കുട്ടിയും ആയയും ബസിൽ നിന്നിറങ്ങി മൂന്നര കിലോമീറ്റർ കഴിഞ്ഞ […]

“വിദ്യാലയം പ്രതിഭകളോടൊപ്പം ” ; അനീഷ് മോഹനെ ആദരിച്ചു

    സ്വന്തം ലേഖിക കരിപ്പൂത്തട്ട്: “വിദ്യാലയം പ്രതിഭകളോടൊപ്പം ” എന്ന പരിപാടിയുടെ ഭാഗമായി ഗവൺമെന്റ് ഹൈസ്കൂൾ കരിപ്പൂത്തട്ടിലെ വിദ്യാർത്ഥികൾ അനീഷ് മോഹനെ ആദരിച്ചു, അദ്ദേഹവും അമ്മ വത്സമ്മ കൃഷ്ണൻകുട്ടിയുമായി സംവദിച്ചു. ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ (ജെ.സി.ഐ) ഈ വർഷത്തെ ലോകത്തിലെ മികച്ച പത്തു യുവപ്രതിഭകളിൽ ഒരാളെന്ന അവാർഡ് ജേതാവാണ് അനീഷ്. സ്കൂൾ പരിസരത്തു നിന്നു പറിച്ചെടുത്ത പൂക്കൾ ഉപഹാരമായി നല്കിയാണ് കുട്ടികൾ അദ്ദേഹത്തെ ആദരിച്ചത്. വിദ്യാർത്ഥികളായ വിദ്യാലക്ഷ്മി കെ.പി, ദേവിക ജയൻ , തേജസ്സ് ,പി.സുനിൽ ,ആദിത്യൻ. എം.സന്തോഷ്, നന്ദന ലാൽ, അഭിഷേക് […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു ; പന്ത്രണ്ട പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം : എം. സി റോഡിൽ ഏറ്റുമാനൂരിലെ അപകട വളവിൽ വീണ്ടും അപകടം. ഒരാഴ്ച മുൻപ് തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ച വളവിൽ വെള്ളിയാഴ്ച്ച നാലുമണിയോടെയാണ് വീണ്ടും അപകടം ഉണ്ടായത്. വയനാട് അമ്പലവയൽ കാരച്ചാൽ മിത്തേൽ മകൻ രാജീവ് (49), മിത്തൽ ചാത്തുക്കുട്ടി ചെട്ടി മകൻ കേശവൻ ചെട്ടി (75), വയനാട് മുക്കാത്ത് പുത്തൂർ അപ്പുച്ചെട്ടി വിജയൻ (35) , പുൽപ്പള്ളി ആലുമ്മൂട്ടിൽ സോമനാഥൻ മകൻ വിനയകുമാർ (35), വയനാട് നെന്മാറ കൊയിലാണ്ടി പുത്തൻപുരയിൽ മാധവൻ ചെട്ടി മകൻ ഗംഗാധരൻ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിങ്കളാഴ്ച മുതൽ ട്രെയിൻ സമയത്തിന് മാറ്റം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ യാത്രയ്ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതൽ ഡിസംബർ ഒന്നുവരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ ഒരു മണിക്കൂർ വൈകിയാവും പുറപ്പെടുക. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും, അമൃത അര മണിക്കൂറും, വേരാവൽ എക്‌സ്പ്രസ് 1.50 മണിക്കൂറും വൈകും. കൊച്ചുവേളിയിലേക്കുള്ള […]