രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പോലീസ് വയർലസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലസ് സെറ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച. സന്ദർശനത്തിനിടെ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. പോലീസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലെസ് സെറ്റിൽ. ഇതേ തുടർന്ന് തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തിൽ സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി വയർലെസ് സെറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. അവ എവിടെ നിന്നെത്തിച്ചതാണെന്നതും എന്തിനാണ് കൊണ്ടുവന്നതെന്നും പരിശോധിച്ച് വരികയാണ്. ഞായറാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇതിനിടെ ഇന്ന് രാവിലെ രാഷ്ട്രപതിക്ക് വധഭീഷണി […]

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണ മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ തൃശൂർ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് പൂജാരിയുടെ ഭീഷണി സന്ദേശം വന്നത്. തുടർന്ന് വിളിച്ച നമ്പർ തിരിച്ചറിഞ്ഞ പൊലീസ് പുലർച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടിൽ എത്തി. മദ്യ ലഹരിയിലാണ് താൻ […]

കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യ പ്രതി അനീഷിന്റെ വെളിപ്പെടുത്തൽ പുറത്ത്; ഞായറാഴ്ച കൊല നടത്തിയ പ്രതികൾ നാലുപേരെയും കുഴിച്ചുമൂടിയത് തിങ്കളാഴ്ച പുലർച്ചെ

സ്വന്തം ലേഖകൻ ഇടുക്കി: കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി അനീഷിന്റെ നിർണായക മൊഴി പുറത്തുവന്നു. ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചു. രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി പിന്നീട് പിന്നാലെയെത്തിയ മറ്റുള്ളവരെയും ചുറ്റികയ്ക്ക് തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നവെന്ന് കസ്റ്റഡിയിലുള്ള അനീഷ് മൊഴി നൽകി. പോസ്റ്റുമോർട്ടത്തിൽ കൃഷ്ണന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് ജീവനോടെയാണ് കുഴിച്ചു മൂടിയതെന്ന […]

ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’; ഭാര്യയും സുഹൃത്തും പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’. രഹസ്യങ്ങൾ അറിയാനുള്ള വഴി ഉപദേശിച്ച് കൊടുത്തത് സുഹൃത്ത്. അതിനായി നിരീക്ഷണ ആപ്പായ ട്രാക്ക് വ്യൂവാണ് ഭാര്യാ സുഹൃത്ത് ഉപയോഗിച്ചത്. ഇത് ഗൂഗിൾ പ്ലേ സ്റ്റേറിൽ ലഭ്യമായ ആപ്പാണ്. കുട്ടികളെ നിരീക്ഷിക്കുന്നതിനായി മാതാപിതാക്കൾ മുതൽ കുറ്റവാളികളെ പിന്തുടരുന്നതിന് പൊലീസും ഉപയോഗിക്കുന്ന ആപ്പുകളിലൊന്നാണിത്. ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പൈ ക്യാമറയുടെ ഗുണം ഇത് ചെയ്യും. നിയന്ത്രിക്കുന്ന ഫോണും നിയന്ത്രിക്കപ്പെടുന്ന ഫോണും ഇൻർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന സമയങ്ങളിൽ ഫോണിന്റെ […]

കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ്: വിശ്വനാഥന്റെ മകൾക്കും മരുമകനും ജാമ്യം; ജ്വല്ലറിയിൽ റിസീവറുടെ പരിശോധന ആരംഭിച്ചു

  സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടി തട്ടിപ്പിൽ സ്ഥാപനം ഉടമ വിശ്വനാഥന്റെ മകൾക്കും മരുമകനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശ്വനാഥന്റെ മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവർക്കാണ് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോട്ടയത്തെ സബ് കോടതിയും, ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുന്നത്ത്കളത്തിൽ ജ്വല്ലറിയും ചിട്ടു തട്ടിപ്പ് സ്ഥാപനങ്ങളുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തങ്ങൾ നിരപരാധികളാണെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് അംഗീകരിച്ചാണ് കോടതി രണ്ടു പേർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഇതോടെ രണ്ടു പേർ മാത്രമാണ് […]

കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ നാട്ടുകാർ സമരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികൾ സമരം. പുതുപ്പള്ളി പഞ്ചായത്തിൽ 15-ാം വാർഡിൽപ്പെട്ട ചെന്നിക്കാട്ടുപടി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഡിസി ബുക്സ് വലിയ കുന്നിടിച്ച് ഗോഡൗൺ നിർമിച്ചത്. കനത്ത മഴയിൽ കുന്നിന്റെ ഒരുഭാഗം ഗോഡൗണിന്റെ മുകളിലേക്ക് വീണു. റോഡിനോട് ചേർന്ന് ഒരേക്കറോളം സ്ഥലത്തെ മണ്ണാണ് ഗോഡൗൺ നിർമാണത്തിന് എടുത്തത്. അനധികൃതമായ മണ്ണെടുപ്പിനെ എതിർത്ത നാട്ടുകാരിൽ ചിലരെ ജോലി വാഗ്ദാനം ചെയ്ത് സ്വാധീനിക്കുകയും ചിലരെ ഭീഷണിപ്പെടുത്തുകയും ചിലർക്ക് പണം കൊടുത്ത് നിശബ്ദരാക്കുകയും ചെയ്തു. എന്നാൽ ഗോഡൗൺ നിർമാണം പൂർത്തിയായ ശേഷം […]

ഇന്ന് അർധരാത്രി മുതൽ മോട്ടോർ വാഹന പണിമുടക്ക്; കെഎസ്ആർടിസിയും പങ്കെടുക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. കെ.എസ്.ആർ.ടി.സി അടക്കം സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള മറ്റ് […]

കുന്നത്തുകളത്തിൽ കണക്കെടുപ്പ് തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്തുകളത്തിൽ സ്വർണ്ണക്കടയിൽ റിസീവർ ആസ്തി തിട്ടപ്പെടുത്തൽ തുടങ്ങി. സ്വർണ്ണത്തിന്റെ കണക്കാണ് ആദ്യം എടുക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള വിദഗ്ധരടക്കം ആറുപേരാണ് റിസീവറെ സഹായിക്കാനുള്ളത്. ശക്തമായ പോലീസ് നിയന്ത്രണത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. മാധ്യമപ്രവർത്തകരെയടക്കം ആരേയും അകത്തേക്ക് കടത്തിവിടുന്നില്ല. ഹൈക്കോടതി ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. ആയിരത്തോളം ആൾക്കാരിൽ നിന്നായി ഇരുനൂറു കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ വിശ്വനാഥനേയും ഭാര്യ രമണിയേയും കഴിഞ്ഞ മാസമാണ് പോലീസ് കൊടുങ്ങല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അമ്പതോളം […]

വണ്ണപ്പുറം കൊലപാതകം: കൃഷ്ണനെയും മകനേയും കുഴിച്ചു മൂടിയത് ജീവനോടെ; സൂത്രധാരൻ അനീഷ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തൊടുപുഴ: തൊടുപുഴ മുണ്ടൻകുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവരുന്നു. കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്. മന്ത്രവാദവും വൻ സാമ്പത്തിക ഇടപാടുകളും കൃഷ്ണൻ നടത്തിയിരുന്നുവെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ നടന്ന പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായക തെളിവായി. കൃഷ്ണന്റെ വീട്ടിൽനിന്നു കാണാതായ […]

വള്ളം കളി പരിശീലനതുഴച്ചിലിനിടെ അപകടം: അട്ടിമറിയെന്ന് സൂചന; ബോട്ട് ചുണ്ടന് കുറുകെയിട്ടതിന് പിന്നിൽ ഗൂഡാലോചന

സ്വന്തം ലേഖകൻ കുമരകം: കുമരകം മുത്തേരി മടയിൽ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തിനിടെ ശ്രീവിനായകൻ വള്ളം ശിക്കാരവള്ളത്തിലിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സൂചന. നെഹ്റു ട്രോഫിക്കായി ലക്ഷങ്ങൾ പൊടിച്ച് പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകത്തെ വമ്പൻ ക്ലബുകൾക്ക് വെല്ലുവിളി ഉയർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തുഴച്ചിൽക്കാർ രൂപീകരിച്ച ക്ലബാണ് നവധാര ബോട്ട് ക്ലബ് കുമരകം. പരിശീലനത്തുഴച്ചിലിൽ ഇവർ മികച്ച സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രാക്കിൽ ബോട്ടിട്ട് ചുണ്ടനെ അപായപ്പെടുത്താൻ ശ്രമമുണ്ടായത്. അപകടത്തിൽ ചുണ്ടൻ വള്ളത്തിന്റെ ചുണ്ട് ഒടിഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാലര മണിക്കാണ് സംഭവം. കുമരകം […]