സെമിയിൽ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്: തിരിച്ചടിയിൽ വിറച്ച് ബിജെപി; മോദി പ്രഭാവത്തിന് തിരിച്ചടിയോ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് തിരിച്ചടി. വോട്ട് എണ്ണൽ തുടങ്ങി ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻ കുതിപ്പാണ് വ്യക്തമാകുന്നത്. ഇഞ്ചോണ്ടിഞ്ച് പോരാട്ടം നടത്തുന്ന കോൺഗ്രസ് മികച്ച തിരിച്ചു വരവാണ് എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്നത്. മധ്യപ്രദേശിലെ 230 സീറ്റിൽ കോൺഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാരിനെതിരായ ശക്തമായ ജനവികാരമാണ് പുറത്ത് വരുന്നത്. രാവിലെ ഒൻപത് മണിവരെയുള്ള ഫല സൂചന പ്രകാരം മധ്യപ്രദേശിൽ […]

മഹാരാഷ്ട്രയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കോട്ടയം ഭീമ ജുവലറിയിൽ നിന്നുള്ള മോതിരം; കഴുത്തിൽ കുരുക്കിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കോട്ടയം സ്വദേശിയെയോ: മരണത്തിലെ ദുരൂഹത നീക്കാൻ മഹാരാഷ്ട്ര പൊലീസ് കോട്ടയത്തേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: മഹാരാഷ്ട്രയിൽ കഴുത്തിൽ നൈലോൺ കയർ മുറിക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്ന് സംശയം. ഇയാളുടെ വിരലിൽ കണ്ടെത്തിയ മോതിരം കോട്ടയത്തെ ഭീമാ ജുവലറിയിൽ നിന്നു വാങ്ങിയതാണെന്ന് മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ കേസ് അന്വേഷണത്തിനായി മഹാരാഷ്ട്ര ഡെലാപ്പോർ പൊലീസ് കോട്ടയം വെസ്റ്റ് പൊലീസിന്റെ സഹായം തേടി. കഴിഞ്ഞ മാസം 22 നാണ് മഹാരാഷ്ട്ര  നഗർപൂർ ജില്ലയിൽ ഡിയോലാപ്പാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ  കട്ട വില്ലേജിൽ ഏഴാം നമ്പർ ദേശീയ പാതയ്ക്കരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 35 […]

മോഹൻലാലിന്റെ കയ്യിൽ നിന്നും ഇടിവാങ്ങുന്ന രംഗം; ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

സ്വന്തം ലേഖകൻ മോഹൻലാൽ ആരാധകരുടെ ഇഷ്ടചിത്രമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയന്റെ കഥപറഞ്ഞ രാവണപ്രഭുവിൽ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ ഇടിവാങ്ങുന്ന രംഗം ആരാധകർ ഏറെ ആവേശത്തോടെ സ്വീകരിച്ച രംഗങ്ങളിൽ ഒന്നാണ്. ‘ഗപ്പ് ഒന്നും കിട്ടിയില്ല’ എന്ന ഡയലോഗും നടു റോഡിൽ നടക്കുന്ന ഫൈറ്റും മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളിൽ ഒന്നാണ്. ഈ രംഗത്തെ പറ്റി പ്രേക്ഷകർക്ക് ഇതുവരെ അറിയാത്ത കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധിഖ്. ‘അന്ന് പീറ്റർ ഹെയ്ൻ ഇത്ര […]

തിരഞ്ഞെടുപ്പിന് മുമ്പേ എൻഡിഎയിൽ പൊട്ടിത്തെറി; ആർ.എൽ.എസ്‌.പി മുന്നണിയും വിട്ടു, കേന്ദ്രമന്ത്രി സ്ഥാനവും രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ ബിജെപി നയിക്കുന്ന എൻഡിഎയിൽ പൊട്ടിത്തെറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്ക്കലിനെ ചൊല്ലി സഖ്യകക്ഷികളിലൊന്ന് മുന്നണി വിട്ടു. ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പിയാണ് മുന്നണി വിട്ടത്. നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ആർഎൽഎസ്പി പങ്കെടുക്കില്ല. നിലിവൽ നരേന്ദ്രമോദി സർക്കാരിൽ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അതൃപ്തിയുമായാണ് കുശ്വാഹ മുന്നണി വിടുന്നത്. നിതീഷ് […]

വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ മുൻകൈയെടുത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ. വനിതാ മതിലിൽ അണിനിരത്തുന്നതിനേക്കാൾ സ്ത്രീകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സംഘപരിവാർ ആലോചിക്കുന്നത്. 12ന് കൊച്ചിയിൽ ഹിന്ദുസംഘടനകളുടെ സംസ്ഥാനതല നേതൃയോഗം നടത്തുന്നുണ്ട്. ഈ യോഗത്തിൽ മതിലിനെതിരായ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യും. റാലി എന്ന് നടത്തണമെന്നും തീരുമാനിക്കും. ശബരിമല കർമ്മ സമിതിയുമായി ബന്ധപ്പെടാത്ത ഹൈന്ദവ സംഘടനകളെക്കൂടി പുതിയ മുന്നേറ്റത്തിൽ സഹകരിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത് . വനിതകളായ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവരെ സർക്കാരും ഭരണകക്ഷിയും വനിതാ […]

‘കടലിന്റെ പുസ്തകം’; ചിത്രീകരണം തുടങ്ങി

അജയ് തുണ്ടത്തിൽ ദി എലൈവ് മീഡിയ നിർമ്മിക്കുന്ന ‘കടലിന്റെ പുസ്തകം’ പീറ്റർ സുന്ദർദാസ് സംവിധാനം ചെയ്യുന്നു. കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. അവധിക്കാലം ആഘോഷിക്കാൻ കോവളം ബീച്ചിലെത്തുന്ന മാതാപിതാക്കളും ആറുവയസ്സുകാരൻ കുട്ടിയുമടങ്ങുന്ന കുടുംബം. കടൽക്കാഴ്ചകൾ കാണുന്നതിനൊപ്പം അവിടുത്തെ ദൃശ്യങ്ങളും കാമറയിൽ പകർത്തുന്ന മാതാപിതാക്കൾ. ഇതേ സമയം കടൽക്കരയിൽ ഓടിക്കളിക്കുകയായിരുന്ന കുട്ടി ഒരു വലിയ തിരമാലയിൽപ്പെട്ട് കാണാതാകുന്നു. ഇതേ സമയം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്, രജിസ്റ്റർ മാര്യേജ് ചെയ്യാനിറങ്ങിത്തിരിച്ച കമിതാക്കൾ അവിടെയെത്തുന്നു. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ യുവാവിനെ അപ്രതീക്ഷിതമായി ആരൊക്കെയോ ആക്രമിക്കുകയും അതേ […]

പിറവം പള്ളിയിൽ സംഘർഷാവസ്ഥ; സുപ്രീംകോടതി വിധി നടപ്പാക്കാനെത്തിയ പൊലീസിനെ തടഞ്ഞു; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ പള്ളിയുടെ മുകളിൽ

സ്വന്തം ലേഖകൻ പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി നടപ്പാക്കാൻ പള്ളി പരിസരത്തിലെത്തിയ പൊലീസിനെ തടഞ്ഞു. വിധിയിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാർ രംഗത്തെത്തി പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊലീസെത്തിയത്. യാക്കോബായ വിശ്വാസികളിൽ ചിലർ പള്ളിയുടെ മുകളിൽ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരിൽ ഒരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസിനെ അകത്തു കയറാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. ബസേലിയോസ് തോമസ് […]

ശബരിമല; ഹോട്ടൽ ഉടമകൾ വൻ പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ കോടതിയിലേക്ക്

സ്വന്തം ലേഖകൻ ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയിലേക്ക്. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ എങ്കിലും നൽകണം. ടെൻഡറിലൂടെ ആണ് കച്ചവടം എടുക്കുന്നത്. ഇത്രയും പണം മുടക്കി എടുത്ത കടകൾ നഷ്ടത്തിലായതോടെ ആദ്യഘട്ട തുക പോലും അടയ്ക്കാനാകാത്ത സ്ഥിതിയിലാണ്. ഇതോടെയാണ് ടെൻഡർ തുക നൽകാൻ ഒരു വർഷത്തെ സാവകാശം ആവശ്യപ്പെട്ട് ഉടമകൾ കോടതിയെ സമീപിച്ചത്. എന്നാൽ തുക എത്രയും വേഗം അടയ്ക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. തിരക്കൊഴിഞ്ഞു നിൽക്കുന്ന സന്നിധാനത്തെ […]

ഇതാണ് പൊന്നമ്മ; പൊന്നമ്മയല്ല തങ്കമ്മ

സ്വന്തം ലേഖകൻ മറ്റുള്ളവരെ ചിരിപ്പിക്കാൻ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രശസ്ത നടി പൊന്നമ്മ ബാബു. ഹാസ്യ കഥാപാത്രമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം പേരിനെ അന്വർത്ഥമാക്കുന്ന തീരുമാനവുമായാണ് എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി സ്റ്റാർസ് ഉൾപ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച കിഷോറിന്റെ അസുഖത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് അമ്മയായ സേതുലക്ഷ്മിയാണ്. സ്വഭാവികത നിറഞ്ഞ അഭിനയവുമായി മുന്നേറുന്ന സേതുലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. വൃക്കരോഗമാണ് മകനെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമായിരുന്നു സേതുലക്ഷ്മി വിവരിച്ചത്. […]

പൂമ്പാറ്റ സിനി വീണ്ടും പൊലീസ് വലയിൽ; മിമിക്രിക്കാരെ കൊണ്ട് രാഷ്ട്രീയ നേതാക്കാളുടെ ശബ്ദത്തിൽ ഇരകളെ വിളിപ്പിക്കും; ഭർത്താവായി വേഷമിടുന്നത് മാസശമ്പളക്കാരൻ; ഇത്തവണ തട്ടിയത് ആറ് ലക്ഷം

സ്വന്തം ലേഖകൻ മാള: പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ, തട്ടിപ്പിനിടെ മാള പൊലീസിന്റെ വലയിലായി. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പൂമ്പാറ്റ സിനി. മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം. വിശ്വാസം പിടിച്ചുപറ്റാനായി ”രാഷ്ട്രീയ നേതാക്കളെ”ക്കൊണ്ടും ഇടപാടുകാരെ വിളിപ്പിച്ചിരുന്നു. സിനിക്കു ധൈര്യമായി പണം നൽകാമെന്നും തങ്ങൾ ഗ്യാരന്റിയാണെന്നും രാഷ്ട്രീയക്കാരുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാർ ഉറപ്പുനൽകി. കൂടുതൽ വിശ്വാസ്യതയ്ക്കായി ഫോൺനമ്പറും നൽകി. സിനിക്കെതിരേ പതിനെട്ടോളം കേസുകളുണ്ടെങ്കിലും ഒന്നിൽപ്പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതാണ് തട്ടിപ്പുകൾക്ക് വേഗം കൂടാൻ കാരണം. ഭർത്താവായി വേഷമിടാൻ പോലും ജീവനക്കാരുണ്ടായിരുന്നു. […]