play-sharp-fill
ഇതാണ് പൊന്നമ്മ; പൊന്നമ്മയല്ല തങ്കമ്മ

ഇതാണ് പൊന്നമ്മ; പൊന്നമ്മയല്ല തങ്കമ്മ


സ്വന്തം ലേഖകൻ

മറ്റുള്ളവരെ ചിരിപ്പിക്കാൻ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രശസ്ത നടി പൊന്നമ്മ ബാബു. ഹാസ്യ കഥാപാത്രമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം പേരിനെ അന്വർത്ഥമാക്കുന്ന തീരുമാനവുമായാണ് എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി സ്റ്റാർസ് ഉൾപ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച കിഷോറിന്റെ അസുഖത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് അമ്മയായ സേതുലക്ഷ്മിയാണ്. സ്വഭാവികത നിറഞ്ഞ അഭിനയവുമായി മുന്നേറുന്ന സേതുലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. വൃക്കരോഗമാണ് മകനെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമായിരുന്നു സേതുലക്ഷ്മി വിവരിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഫേസ്ബുക്ക് ലൈവ് വൈറലായത്. അതിന് പിന്നാലെയാണ് താരകടുംബത്തെ സഹായിക്കാനായി നിരവധി പേർ മുന്നിട്ടിറങ്ങിയതും.

മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് സിനിമാലോകത്തുനിന്നും താരത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി എത്തിയത്. അതിനിടയിലാണ് സേതുലക്ഷ്മിയെ സഹായിക്കാൻ തയ്യാറാണെന്നും തന്റെ വൃക്ക കിഷോറിന് പകുത്ത് നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി പൊന്നമ്മ ബാബു എത്തിയത്. താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സിനിമാപ്രേമികളും സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു. കിഷോറിനെയും സേതുലക്ഷ്മിയേയും സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പൊന്നമ്മ ബാബു പങ്കുവെച്ചിരുന്നു. എല്ലാവരും ഇവരെ സഹായിക്കണമെന്നും ഈ ലോകത്തുനിന്നും നേടിയതൊന്നും നമ്മൾ കൊണ്ടുപോവുന്നില്ലെന്നും നല്ല കാര്യങ്ങൾ ചെയ്യാനായി ശ്രമിക്കണമെന്നും താരം പറഞ്ഞു. ഒരു ജീവനും കുടുംബവുമാണ് നിങ്ങളുടെ നല്ല പ്രവർത്തിയിലൂടെ രക്ഷപ്പെടുന്നത്. സേതുലക്ഷ്മിയെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പറും താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളാൽ കഴിയാവുന്നത് ചെയ്യുമെന്നാണ് ആരാധകർ താരത്തിന് ഉറപ്പ് നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകരംഗത്തുള്ളപ്പോൾ മുതലേ തനിക്ക് സേതുലക്ഷ്മി ചേച്ചിയെ അറിയാമെന്നും ആ കരച്ചിൽ കണ്ടപ്പോൾ സഹായിക്കാനായില്ലെന്നും നേരത്തെ പൊന്നമ്മ ബാബു പറഞ്ഞിരുന്നു. എങ്ങനെ അവരെ സഹായിക്കാമെന്നായിരുന്നു ആലോചിച്ചത്. തന്റെ വൃക്ക ദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ ഡോക്ടർമാരെ കാണുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. വാർത്തകളിൽ നിറഞ്ഞുനിൽക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞ സേതുലക്ഷ്മിയുടെ ചിരിച്ച മുഖം ഇപ്പോഴാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.