മുനമ്പം ബീച്ചിലേക്ക് പോകുന്നവർ ജാഗ്രതൈ; ബീച്ചു നിറയെ വിഷപാമ്പുകൾ

സ്വന്തം ലേഖകൻ ചെറായി: മുനമ്പം മുസിരിസ് ബീച്ചിൽ നിറയെ വിഷപാമ്പുകൾ. ബീച്ചും പരിസരങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഈ ബീച്ചിലെത്തുന്നത്. ഇവർക്ക് നടക്കാനോ, ഇരിക്കാനോ ഉള്ള സ്വകാര്യങ്ങൾ പോലും ബീച്ചിലില്ല. നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ഒട്ടേറെ വിദേശ വിനോദസഞ്ചാരികൾ കുടുംബാംഗങ്ങളുമായിട്ടാണ് ബീച്ചുകൾ സന്ദർശിക്കുക്കാനെത്തുന്നത്. ഇവർ തൊട്ടടുത്തുള്ള ചെറായി ബീച്ചിലും എത്താറുണ്ട് . രാത്രിയായാൽ ഈ രണ്ട് ബീച്ചുകളിലും വേണ്ടത്ര ലൈറ്റുകളില്ലത്തതാണ് മറ്റൊരു പ്രശ്‌നം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തം മൂലം മുനമ്പം മുസിരിസ് ബീച്ച് എപ്പോൾ സന്ദർശനയോഗമല്ലത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് […]

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റദ്ദക്കി. രാഹുൽ ഈശ്വറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദാക്കിയത്. നേരത്തെ തുലാം മാസ പൂജയുടെ സമയത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പമ്പ പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി. […]

മാരാരിക്കുളത്ത് ജൈവകൃഷിയുടെ പെൺപെരുമ

സ്വന്തം ലേഖകൻ ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ.എൽ. ജി ഗ്രൂപ്പുകൾ ജൈവകൃഷിയിലൂടെ വിജയം കൊയ്യുന്നു. മാരാരിക്കുളം എട്ടാം വാർഡിലുള്ള കർഷകശ്രീ ജെ. എൽ. ജി ഗ്രൂപ്പാണ് കൂട്ടുകൃഷിയിലൂടെ വിജയഗാഥ എഴുതുന്നത.് ഇവിടെ പത്തുപേരടങ്ങുന്ന കർഷകശ്രീ യൂണിറ്റ് രണ്ടായി തിരിഞ്ഞാണ് ഒരു സംഘം പച്ചക്കറി കൃഷിയും മറ്റൊരു സംഘം വാഴക്കൃഷിയും ഇടവിളയായി പൂക്കൃഷിയും നടത്തുന്നത്. വരുമാനമാർഗമായതോടെ ആർക്കും എപ്പോൾ വേണമെങ്കിലും കൃഷി ഉപജീവന മാർഗമാക്കാമെന്ന് ഈ വനിതകൾ തെളിയിച്ചിരിക്കുന്നു. പാട്ടത്തിനെടുത്ത രണ്ടേക്കറിൽ രണ്ടായിരം ഞാലിപ്പൂവൻ വാഴയാണ് നട്ടുപരിപാലിച്ചു വരുന്നത്. പാരമ്പര്യക്കൃഷി രീതിയും […]

ഒടിയനെതിരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപോ?

സ്വന്തം ലേഖകൻ ഒടിയൻ സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപ് പക്ഷമാണോ എന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. ‘ഒരു ആസൂത്രിതമായ ആക്രമണം എന്റെ സിനിമക്ക് നേരെ നടക്കുന്നുണ്ട്. ഇവിടെ നേരത്തെ സൂചിപ്പിച്ച സിനിമ രംഗത്തെ തന്നെ ചില കേസുകളുമായി ബന്ധപ്പെട്ട് എന്റെ പേര് കടന്നു വന്നിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്റെ കയ്യിൽ അത് പ്രൂവ് ചെയ്യാൻ തെളിവുകളൊന്നനും ഇല്ല.’ ഒടിയൻ സിനിമക്ക് നേരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് […]

എല്ലാം പെണ്ണിന്റെ പിഴ: ശശി മാന്യൻ; നാട്ടിലെ സദാചാര കമ്മിറ്റിക്കാരായി ബാലനും ശ്രീമതിയും: വനിതാ മതിലിനിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സദാരാച ഗുണ്ടകൾക്ക് സമാനം; എല്ലാവരോടും സോഷ്യലായി ഇടപെടുന്ന പെൺകുട്ടിയോട് ഇതേ രീതിയിൽ ഇടപെടലുണ്ടായതാവാമെന്നും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: പി.കെ ശശി എംഎൽഎ ആരോപണ വിധേയനായ കേസിൽ എല്ലാം പെണ്ണിന്റെ പിഴയെന്ന് പറഞ്ഞൊഴിഞ്ഞ് സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. എംഎൽഎ അപമര്യാദയായി പെരുമാറിയെന്ന് പരാതി പറഞ്ഞ ഡിവൈഎഫ്‌ഐ വനിതാ നേതാവായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടതെന്നാണ് സൂചന. സൂര്യനെല്ലി പെൺകുട്ടിയ്‌ക്കെതിരെയും, ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രിയ്‌ക്കെതിരെയും പ്രയോഗിച്ച അതേ വാചകങ്ങൾ തന്നെയാണ് പുരോഗമന പ്രസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന സിപിഎം […]

ഹർത്താലുകൾ ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ; ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒന്നുമില്ല; എല്ലാവരും ഒരുപോലെ

സ്വന്തം ലേഖകൻ വർക്കല: ഒരു ഹർത്താലുകളും ബാധിക്കാത്ത ഒരു നാടുണ്ട് കേരളത്തിൽ. ഏതു രാഷ്ട്രീയപാർട്ടി ഹർത്താൽ നടത്തിയാലും അത് നടയറ ജങ്ഷനൊരു പ്രശ്നമേയല്ല. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും എല്ലാം ഒരുപോലെ. നടയറയിലെ വ്യാപാരികളും നാട്ടുകാരും ഒരേ മനസ്സോടെ ഹർത്താലിനെ എതിർത്ത് തോൽപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. വർക്കല-പാരിപ്പള്ളി റൂട്ടിലാണ് വ്യാപാരകേന്ദ്രമായ നടയറ ജങ്ഷൻ ഉള്ളത്. ഹർത്താൽ ദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനുമായി പലതവണ ഇവിടെയെത്തിയിട്ടുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ഹർത്താൽ വിരുദ്ധമനോഭാവത്തിനു മുന്നിൽ അടിയറവു പറഞ്ഞ് തിരികെ പോവുകയാണ് ചെയ്തിട്ടുള്ളത്. പൊതുപണിമുടക്കു […]

സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജം; ഭരണപരിഷ്‌കരണ കമ്മിഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജയമെന്ന് ഭരണപരിഷ്‌കരണ കമ്മിഷൻ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ 2008 മുതൽ 2017 വരെ കേരളത്തിൽ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രം. എന്നാൽ, ഇക്കാലയളവിൽ സ്ത്രീധനപീഡനത്തിൽ മരിച്ചത് 233 സ്ത്രീകളും. നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമ്മിഷൻ സർക്കാരിന് ശുപാർശ ചെയ്തു. ജില്ലതോറും സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിക്കുന്നതിന്റെ സാധ്യത ആരായണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇപ്പോൾ മൂന്ന് മേഖലാ […]

പെർത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട ഒന്നാമിന്നിംഗ്‌സ് സ്‌കോർ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

സ്‌പോട്‌സ് ഡെസ്‌ക് പെർത്ത്: പുല്ല് നിറഞ്ഞ പേസ് പിച്ചിൽ ഓസ്‌ട്രേലിയയെ പിടിച്ച് കെട്ടിയ ഇന്ത്യയ്്ക്ക് ആദ്യം തന്നെ തിരിച്ചടി. പത്ത് റൺ തികയ്ക്കും മുൻപ് തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ പ്രതിരോധത്തിലായി. ക്യാപ്റ്റൻ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഇനി. ഒന്നാം ഇന്നിംഗ്‌സിന്റെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസീസിനെ ക്യാപ്റ്റൻ പെയിനും കുമ്മിൻസും ചേർന്ന് പ്രതിരോധിച്ച് നിർത്തുകയായിരുന്നു. ആദ്യ ദിനം 277 ന് 6 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസ് രണ്ടാം […]

പാലിൽ സർവ്വത്ര കീടനാശിനി; അർബുദത്തിന് കാരണമാകുമെന്ന് വിദഗ്ധർ

സ്വന്തം ലേഖകൻ ഡൽഹി: പാലിൽ സർവ്വത്ര കീടനാശിനി. പാലിന് കൊഴുപ്പുകൂട്ടാൻ ഉപയോഗിക്കുന്ന ഫോർമാലിനും കേടുവരാതിരിക്കാൻ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാമെന്ന് വിദഗ്ധർ. മായം കലർന്ന പാൽ ഏറെക്കാലം ഉപയോഗിക്കുന്നതിലൂടെ സാവകാശം വിഷാംശം നമ്മുടെ ശരീരത്തിലെ പല അവയവങ്ങളിലേക്കുമെത്തും. മായം കണ്ടെത്തുന്നതിനുള്ള പരിശോധനക്കൊപ്പം വിശദമായ പഠനം നടത്തി പ്രതിരോധത്തിന് സംസ്ഥാന സർക്കാർ മുൻകൈയ്യെടുക്കണമെന്നും ക്യാൻസർ രോഗ വിദഗ്ധർ പറയുന്നു. പാൽ ഉപയോഗിച്ചാൽ ഒരുദിവസം കൊണ്ട് അർബുദം കീഴടക്കുമെന്നല്ല. മായം കലർന്ന പാൽ പതിവാക്കിയാൽ വിഷാംശത്തിന്റെ അളവ് ക്രമേണ ശരീരത്തിൽ കൂടും. ഇത് രോഗകാരണമായേക്കും.പാലിലൂടെയുള്ള അർബുദസാധ്യത […]

കെപിസിസി യോഗം ഇന്ന് ; ശബരിമലയും വനിതാ മതിലും ചർച്ചയാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചർച്ചാവിഷയം. ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചർച്ചയാകും. ഡിസിസി പ്രസിഡന്റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ 11 നാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം. അതേസമയം, വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി […]