play-sharp-fill
പെർത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട ഒന്നാമിന്നിംഗ്‌സ് സ്‌കോർ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

പെർത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട ഒന്നാമിന്നിംഗ്‌സ് സ്‌കോർ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

സ്‌പോട്‌സ് ഡെസ്‌ക്


പെർത്ത്: പുല്ല് നിറഞ്ഞ പേസ് പിച്ചിൽ ഓസ്‌ട്രേലിയയെ പിടിച്ച് കെട്ടിയ ഇന്ത്യയ്്ക്ക് ആദ്യം തന്നെ തിരിച്ചടി. പത്ത് റൺ തികയ്ക്കും മുൻപ് തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ പ്രതിരോധത്തിലായി. ക്യാപ്റ്റൻ ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഇനി. 
ഒന്നാം ഇന്നിംഗ്‌സിന്റെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസീസിനെ ക്യാപ്റ്റൻ പെയിനും കുമ്മിൻസും ചേർന്ന് പ്രതിരോധിച്ച് നിർത്തുകയായിരുന്നു. ആദ്യ ദിനം 277 ന് 6 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഓസീസ് രണ്ടാം ദിവസം ലഞ്ച് വരെയെങ്കിലും ബാറ്റിംഗ് തുടരുന്നത് സ്വപ്‌നം കണ്ടിരുന്നു. ഈ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനായി അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഓസീസ് ബാറ്റ്‌സ്മാൻമാർ നീങ്ങിയത്.  
104-ാം ഓവറിന്റെ അവസാന പന്തിൽ ഉമേഷ് യാദവിന്റെ അധികം ഉയരാതെ വന്ന വന്ന പന്ത് കുമ്മിൻസിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോകുകയായിരുന്നു. 66 പന്തിൽ പ്രതിരോധിച്ച് നിന്ന് നേടിയ 16 റണ്ണായിരുന്നു കുമ്മിൻസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിന്റെ രണ്ടാം പന്തിൽ ക്യാപ്റ്റൻ ടിഡി പെയിനെ വീഴ്ത്തി ബുമ്‌റ ഇന്ത്യയെ പ്രതീക്ഷ കാത്തു. 89 പന്തിൽ 38 റൺ മാത്രം എടുത്തിരുന്ന പെയിൻ റിവ്യു നൽകിയെങ്കിലും ലെഗ് ബിഫോർ അപ്പീലിൽ ഇത് അനുവദിക്കപ്പെട്ടില്ല. തൊട്ടു പിന്നാലെ മിച്ചൽ സ്റ്റാർക്കിനെയും (10 പന്തിൽ 6), ഹെയ്‌സൽവുഡിനെയും (0) ഇഷാന്ത് പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സ് പൂർത്തിയായി. ഇന്ത്യയ്ക്കു വേണ്ടി ഇഷാന്ത് നാലും ബുംറയും യാദവും വിഹാരിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ കാര്യങ്ങൾ അത്ര ആശാവഹമല്ല. 13 ഓവറിൽ 38 റണ്ണിന് രണ്ടു വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി കഴിഞ്ഞു. സ്‌കോർ അറു  റണ്ണിൽ നിൽക്കേ മുരളി വിജയെ (പന്ത്രണ്ട് പത്തിൽ പൂജ്യം) മിച്ചൽ സ്റ്റാർക്ക് ബുൾഡ് ചെയ്തപ്പോൾ,  കെ.എൽ രാഹുലിനെ (17 പന്തിൽ രണ്ട്)  ജോഷ് ഹെയ്‌സൽ വുഡ ക്ലീൻ ബൗൾഡ് ആക്കി. 32 പന്തിൽ 11 റണ്ണുമായി ചേതേശ്വർ പൂജാരയും, 24 പന്തിൽ 19 റണ്ണെടുത്ത് വിരാട് കോഹ്ലിയുമാണ് ക്രീസിൽ.