ആൻസ് ബേക്കറിയിലെ കൊള്ള വില: ഇടപെടാനാവില്ലെന്ന് പറഞ്ഞ് കളക്ടർ കൈ മലർത്തി; സാധാരണക്കാരന്റെ ഭക്ഷണവിലയിൽ കൈവയ്ക്കാൻ ആരുമില്ല; ക്രിസ്മസ് വിപണിയിൽ കേക്കിൽ കൊള്ള തുടരാൻ ലക്ഷ്യമിട്ട് ആൻസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിലെ കൊള്ളവിലയോട് പ്രതികരിച്ചിട്ടും നടപടിയെടുക്കാൻ ആരുമില്ല. കൊള്ളവില തടയാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയുടെ അധികാരിയായ കളക്ടറെ തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ടെങ്കിലും തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ജില്ലാ കളക്ടർ നൽകിയത്. രണ്ട് കട്‌ലറ്റും രണ്ട് ചായയും കഴിച്ച യുവാക്കളിൽ നിന്നും 92 രൂപ അന്യായമായി ഈടാക്കിയത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടർന്നാണ് ഞങ്ങളുടെ പ്രതിനിധികൾ ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്. നഗരത്തിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് […]

ജില്ലാ ജഡ്ജി നിയമന നടപടികളിലെ അപാകതകൾ ഉടൻ പരിഹരിക്കണം: അഭിഭാഷക പരിഷത്ത്

സ്വന്തം ലേഖകൻ കോട്ടയം: നിലവിലുള്ള സംവിധാനമനുസരിച്ച് ഹൈക്കോടതി നടത്തുന്ന ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനങ്ങളെല്ലാം ഉന്നത കോടതിയുടെ ഇടപെടൽ ആവശ്യമുള്ളതായി വരുന്നത് ശ്രദ്ധിക്കണമെന്ന് കോട്ടയം അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുപത്തഞ്ചു ശതമാനം മാത്രമാക്കി ചുരുക്കിയ അഭിഭാഷകർക്കായുള്ള ജില്ലാ ജഡ്ജി പദവികളിലേക്ക് ഒരു കോടതി ഉത്തരവുമില്ലാതെ ജുഡിഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുന്നതിനുള്ള നടപടികൾ റദ്ദാക്കി ഇക്കാര്യത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു യുക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ചു. ബഹു: ഹൈക്കോടതി അഭിഭാഷകരെ കൂടുതലായി ഉൾപ്പെടുത്തുവാൻ ഉത്തരവിട്ടിട്ടും വീണ്ടും ജുഡീഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുകയായിരുന്നുവെന്ന് […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ ഇരുമ്പുകമ്പിയുമായി എത്തിയ ലോറിയ്ക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; സ്ത്രീകൾ അടക്കം ഇരുപതോളം പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.സി ഏറ്റൂമാനൂരിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുമ്പ് കമ്പിയുമായി എത്തിയ ലോറിയ്ക്ക് പിന്നിലിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ കാബിനിലുള്ളിൽ കുടുങ്ങിയതോടെ പിന്നോട്ടുരുണ്ട ബസ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. ഇതോടെ ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലാലി ഫിലിപ്പോസ് (40), തമിഴ്‌നാട് സ്വദേശി ഡ്രൈവർ സെന്തിൽ (37) എന്നിവരെ പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ പതിനാല് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജു ( […]

അര ലിറ്റൽ പാലിന്റെ വിലയിൽ ഒരു ഗ്ലാസ് ചായ..! ‘സ്വർണ്ണത്തിൽ’ തീർത്ത കട്‌ലറ്റിന് വില 26 രൂപ..! കടയിലെത്തുന്നവരെ കൊന്ന് കൊലവിളിച്ച് ആൻസ് ബേക്കറി; രണ്ട് ചായയും രണ്ട് കട്ട്‌ലറ്റും കഴിച്ചപ്പോൾ വില 92 രൂപ

സ്വന്തം ലേഖകൻ  കോട്ടയം: അരലിറ്റർ പാലിന്റെ വിലയിൽ ഒരു ഗ്ലാസ് ചായ വിറ്റ് കോട്ടയം ശാസ്ത്രി റോഡിലെ ആൻസ് ബേക്കറി. അരലിറ്റർ പാലിന്റെ വിലയായ 20 രൂപയ്ക്കാണ് ആൻസ് ബേക്കറി ഒരു ഗ്ലാസ് ചായ നൽകുന്നത്. ഒരു പാക്കറ്റ് പാൽ ഉപയോഗിച്ച് പത്ത് ഗ്ലാസ് വരെ ചായയെടുക്കാമെന്നിരിക്കെയാണ് ആൻസിന്റെ കൊള്ള..!  ശനിയാഴ്ച ഉച്ചയ്ക്ക്  ശാസ്ത്രി റോഡിലെ ആൻസ് ബേക്കറിയിൽ കയറി ഭക്ഷണം കഴിച്ച രണ്ടു യുവാക്കൾക്കാണ് ഈ കൊള്ള ബിൽ ലഭിച്ചത്. ഒരു മീറ്റ് കട്ട്‌ലറ്റിന് 26 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ഒരു ചായയ്ക്ക് […]

പെർത്ത് ടെസ്റ്റ്: ഇന്ത്യ ഭദ്രമായ നിലയിൽ; ക്യാപ്റ്റനും രഹാനെയും ക്രീസിൽ

സ്‌പോട്‌സ് ഡെസ്‌ക് പെർത്ത്: ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. എട്ട് റണ്ണെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് വീണ് തകർച്ചയെ നേരിട്ട ഇന്ത്യ കോഹ്ലിയുടെ പ്രതിരോധ മികവിൽ മൂന്ന് വിക്കറ്റിന് 172 റണ്ണെടുത്തിട്ടുണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 181 ബോളിൽ 82 റണ്ണുമായി ക്യാപ്റ്റൻ കോഹ്ലിയും, 103 പന്തിൽ 51 റണ്ണുമായി അജിൻകെ രഹാനെയുമാണ് ക്രീസിൽ. ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 326 റണ്ണെടുത്തിരുന്നു.  എട്ട് റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ മുരളി വിജയിയെയും കെ.എൽ രാഹുലിനെയും നഷ്ടമായ ഇന്ത്യ കോഹ്ലിയുടെയും ചേതേശ്വർ […]

ദളിത് വിരുദ്ധ പരാമർശം: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ

സ്വന്തം ലേഖകൻ കാസർകോട്: ദളിത് വിരുദ്ധ പരാമർശം നടത്തിയ കേസിൽ സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനം അറസ്റ്റിൽ. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം. കാസർഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് […]

പുതിയ ബ്രൂവറിക്ക് സാദ്ധ്യത; മന്ത്രി ടി.പി രാമകൃഷ്ണൻ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബ്രൂവറി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഉപഭോഗമുള്ള ഏഴ് ശതമാനം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 45ശതമാനം ബിയറും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് എത്തിക്കുന്നത്. എന്നാൽ ഉത്പാദനം സംസ്ഥാനത്ത് തന്നെ ആരംഭിക്കുകയാണെങ്കിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു അനുമതി നൽകിയത്. പക്ഷേ സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. അതിന് […]

സന്നിധാനത്ത് യുവതികൾ എത്തുമെന്ന് രഹസ്യ വിവരം; നിലയ്ക്കലിൽ വാഹനങ്ങൾ അരിച്ചുപെറുക്കി പോലീസ്

സ്വന്തം ലേഖകൻ സന്നിധാനം: മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് യുവതികൾ ദർശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിൽ കനത്ത പൊലീസ് പരിശോധന. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അരിച്ചു പെറുക്കിയാണ് പൊലീസിന്റെ പരിശോധന. ശബരിമലയിൽ നൂറോളം യുവതികൾ അടങ്ങുന്ന സംഘം എത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. എന്നാൽ പതിവ് സുരക്ഷാ പരിശോധന മാത്രമാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, സന്നിധാനത്ത് വീണ്ടും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി ഭക്തരുടെ നിര വലിയനടപ്പന്തലിനു പുറത്തേക്കും നീണ്ടു. ബി.ജെ.പി ആഹ്വാനം ചെയ്ത […]

സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണം; ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹർത്താൽ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മൻചാണ്ടി വയനാട് പറഞ്ഞു. ഹർത്താൽ ആഹ്വാനങ്ങൾ ജനം തള്ളിക്കളയണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം പി മോഹൻദാസും അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഹർത്താൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പ്രതിഷേധത്തിന് പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്നും പി മോഹൻദാസ് പറഞ്ഞു.

ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ; രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കേബിൾ ടിവിയുടെ സെറ്റപ്പ് ബോക്‌സിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ. കേബിൾ ടി.വി.യുടെ സെറ്റപ്പ് ബോക്സുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലയുള്ള രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകളുമായി വിമാനയാത്രക്കാരനെ പിടികൂടി. ദുബായിൽനിന്ന് വെള്ളിയാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ അമ്പലത്തറ സ്വദേശി മുഹമ്മദ് സുഹൈബി (21)നെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഓരോ സെറ്റപ്പ് ബോക്സിലും 10 എണ്ണംവീതമാണ് സ്വർണ ബാറുകൾ ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരത്തിൽ 110 ഗ്രാം തൂക്കമുള്ള 20 സ്വർണബിസ്‌കറ്റുകളാണ് ഇയാളിൽനീന്നും കണ്ടെടുത്തത്. കഴിഞ്ഞ ഒരാഴ്ച […]