ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കരുതായിരുന്നു; കെ .എം. മാണി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല നട അടച്ചിടുമെന്ന് പറയാൻ  തന്ത്രിയെ നിര്‍ബന്ധിതനാക്കിയ  സാഹചര്യം സര്‍ക്കാര്‍ സൃഷ്‌ടിക്കരുതായിരുന്നുവെന്ന്  കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി. നിയമസംരക്ഷണം പോലെ തന്നെ പാവനമായി പരിഗണിക്കേണ്ട കാര്യമാണ്‌ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും. ശബരിമലയിലെ അതീവഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുവാന്‍ നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുകൂട്ടണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. അവിശ്വാസികള്‍ക്ക്‌ കയറി നിരങ്ങാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ്‌ പക്വതയോടെ ഇടപെടേണ്ട സര്‍ക്കാര്‍ […]

മതവികാരം വ്രണപ്പെടുത്തി; ബിജെപിയുടെ പരാതിയിന്മേൽ ലിബിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: ചേർത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഇവർ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്നാണ് താൻ മടങ്ങിയതെന്ന് ലിബി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ‘എനിക്ക് മടങ്ങിപ്പോകാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. അവർക്ക് […]

രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി വരുന്നു; ബിഎസ്എൻഎലിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത

സ്വന്തം ലേഖകൻ പമ്പ: ശബരിമല ദർശനം നടത്താനായി നടപ്പന്തൽ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎൽ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകൾ. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. രഹ്ന ഫാത്തിമയെകുറിച്ച് അനവധി പരാതികളാണ് ഇന്ന് ബിഎസ്എൻഎൽ അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ ബിഎസ്എൻഎൽ ബഹിഷ്‌കരിക്കുമെന്നും ചിലർ പറഞ്ഞു. കൂടാതെ ഇവർ മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പോസ്റ്റുകളിട്ടതും വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലചവിട്ടാനായി ഇന്ന് രാവിലെ രഹ്ന ഫാത്തിമയും കവിത കോശിയും നടപ്പന്തൽ […]

വ്യാജരേഖ ചമച്ച് തോട്ടം സ്വന്തം പേരിലാക്കിയ ഫിലിപ്പ് ജേക്കബ് തട്ടിപ്പിന്റെ ഉസ്താദ് ; വ്യാജ ആധാരം പണയപ്പെടുത്തി കോടികണക്കിന് രൂപ ബാങ്കുകളേയും പറ്റിച്ചു

സ്വന്തം ലേഖകൻ റാന്നി: വ്യാജ രേഖ ചമച്ച് റബ്ബർതോട്ടം സ്വന്തം പേരിലാക്കി തടി മുറിക്കാൻ പാസിനായി വനം റേഞ്ച് ഓഫീസിലെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ജനതാ റോഡ് ചെത്തിപ്പുഴ ഫിലിപ്പ് ജേക്കബി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഗോവ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പെരുനാട്ടിലെ വിശാൽ എസ്റ്റേറ്റ് സ്വന്തം പേരിലാക്കി വ്യാജ രേഖ ചമക്കുകയായിരുന്നു. കരമൊടുക്കിയ രസീതും ആധാരവുമൊക്കെ വ്യാജമായി സൃഷ്ടിച്ചിരുന്നു. പെരുനാട് വില്ലേജ് ഓഫീസറുടെ മുദ്രയും വ്യാജമായി നിർമ്മിച്ചു. ഫിലിപ്പ് ജേക്കബ് ന്യൂജി ഡയറക്ടർ, വിശാൽ എസ്റ്റേറ്റ്, പെരുനാട് എന്ന മേൽവിലാസമാണ് രേഖയിൽ ചേർത്തിരുന്നത്.120 […]

അമ്മയുടെ ചോര ഊറ്റികുടിച്ച് വളരാമെന്ന് ഡബ്ല്യു സി സി കരുതേണ്ട: ബാബുരാജ്; ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്ന് നടൻ ബാബുരാജ്. അതേമയം, ഡബ്ല്യൂസിസിയക്ക് വിശദീകരണവുമായി അമ്മ സംഘടന വാർത്താ സമ്മേളനം വിളിച്ചു ചേർത്ത യോഗത്തിലാണ് ബാബുരാജിന്റെ പ്രതികരണം. ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. താൻ പ്രസിഡന്റ് ആയതിനു ശേഷം വന്ന വിഷയമായിരുന്നു ദിലീപിന്റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും ദിലീപിനോട് താൻ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. നടിമാർ മാപ്പു പറയേണ്ടതില്ല എന്നാൽ, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ നൽകണം. അമ്മയുടെ […]

രഹനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിട്ടറി പാഡ് വരെ; ഇവർ ഭക്തയോ?

സ്വന്തം ലേഖകൻ സന്നിധാനം: രഹനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടിൽ സാനിട്ടറി പാഡ് .വേറെ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് കാര്യത്തിൽ ദുരൂഹത. ഇവർക്ക് കെട്ടു നിറച്ചു നൽകിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇവർ പല സുഹൃത്തുക്കളോടും തന്റെ കയ്യിൽ സാനിറ്ററി നാപ്കിൻ കരുതിയിട്ടുണ്ടെന്നും പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. അതുകൊണ്ടു തന്നെ ഇവർ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടിൽ എന്തൊക്കെ വസ്തുവകകൾ ഉണ്ടെന്നും ആർക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു. ഇവരോട് മാധ്യമ പ്രവർത്തകർ ഇരുമുടിക്കെട്ടിൽ എന്താണെന്നു ചോദിച്ചിട്ടു ഇവർ […]

ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികൾ; പി.സി ജോർജ്ജ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയിൽ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത്. നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കിൽ മുഴുവൻ മത വിശ്വാസികളേയും രംഗത്തിറക്കും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധം. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ […]

തൃപ്തി ദേശായി അറസ്റ്റിൽ

സ്വന്തം ലേഖകൻ പൂന: മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗർ എസ്പിക്ക് തൃപ്തി ദേശായി കത്ത് നൽകിയിരുന്നു. ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കുളള അവസരം തേടിയാണ് കത്ത്. തന്നെ കാണാൻ കൂട്ടാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാൻ ഭരണഘടന നൽകുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. അതേസമയം […]

ശബരിമലയിലേയ്ക്ക് നാല്പത്താറുകാരി മേരി സ്വീറ്റി പുറപ്പെട്ടു: സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ്: പമ്പയിൽ തടയുമെന്ന് ഭക്തജനങ്ങൾ; പിന്നിൽ ക്രമസമാധാനം തകർക്കൽ എന്ന് ഇന്റലിജൻസ്

സ്വന്തം ലേഖകൻ പമ്പ: ശബരിമല കയറാനായി നാൽപ്പത്തിയാറുകാരി യുവതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി നാൽപ്പത്തിയാറുകാരിയായ മേരി സ്വീറ്റിയാണ് മല കയറാനെത്തിയിരിക്കുന്നത്. ഒറ്റയ്ക്കാണു പോകുന്നത്. പോലീസ് സുരക്ഷ ഇവർ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാരംഭ ദിനമായതിനാൽ ഇന്നുതന്നെ ദർശനം നടത്തണമെന്നാണ് ആഗ്രഹമെന്നും ആറു വർഷം മുൻപ് താൻ പമ്പവരെ വന്നിരുന്നുവെന്നും മേരി സ്വീറ്റി പറഞ്ഞു. അതേസമയം, പമ്പയിലെത്തിയ അവരെ സുരക്ഷാ പ്രശ്‌നങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്മാറാൻ തയാറായില്ല. തുടർന്ന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. മുന്നോട്ടു പോകണമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ വിശ്വാസികൾ ശരണം വിളികളുമായി രംഗത്തെത്തി. തുടർന്ന് […]

സർക്കാർ ശ്രമിച്ചത് കിസ്സ് ഓഫ് ലൗ നായികയെ പതിനെട്ടാം പടി ചവിട്ടിക്കാൻ: പോലീസിന്റെ നിസ്സഹായവസ്ഥ തുറന്നു പറഞ്ഞ് ഐ ജി ശ്രീജിത്ത്; ലക്ഷ്യം സാധിക്കാതെ യുവതികൾ മലയിറങ്ങുന്നു

സ്വന്തം ലേഖകൻ പമ്പ: കിസ് ഓഫ് ലൗവിലൂടെ മലയാളികൾക്കിടയിൽ വിവാദ നായികയായ തണ്ണിമത്തൻ കൊണ്ട് മാറ് മറച്ച രഹ്നാ ഫാത്തിമയാണ് പൊലീസ് സന്നിധാനത്തുകൊണ്ടു പോകുന്നതെന്ന് പുറംലോകമറിഞ്ഞു. താൻ രഹ്നയാണെന്ന് പറഞ്ഞ് തന്നെയാണ് മല ചവിട്ടാൻ പൊലീസിന് മുമ്പിൽ രഹ്ന എത്തിയത്. ശബരിമലയിൽ ആർക്കും പോകാമെന്നും അവിടെ ജാതിമത ചിന്തകളില്ലെന്നും ഈ ഘട്ടത്തിൽ സർക്കാർ നിലപാട് എടുത്തു. ഇതോടെ ആരും അറിയാതെ രഹ്നയെ സന്നിധാനത്ത് എത്തിക്കാനും നീക്കം നടത്തി. ആരും അറിയരുതെന്നും ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു പമ്പയിലെ പൊലീസിന് കിട്ടിയ നിർദ്ദേശം. സുരക്ഷയൊരുക്കാൻ ഐജിയും പോണമെന്ന് […]