play-sharp-fill
സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ; കേസെടുക്കാതെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും

സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ; കേസെടുക്കാതെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും

തേർഡ് ഐ ബ്യൂറോ

കോട്ടയം: പത്താം ക്ലാസുകാരിയെ കാമുകിയാക്കാൻ ശ്രമിക്കുകയും, ഫെയ്‌സ്ബുക്കിലൂടെ അശ്ലീല ചാറ്റിനും നഗ്ന ചിത്രങ്ങൾ അയച്ചു നൽകാനും പ്രേരിപ്പിക്കുകയും ചെയ്ത വൈദികനായ പ്രിൻസിപ്പൽ കുടുങ്ങി. ആരോപണം പരസ്യമാകുകയും വിദ്യാർത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തതോടെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വൈദികൻ അവധിയെടുത്ത് മുങ്ങി. ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടക്കം ഡിലീറ്റ് ചെയ്ത്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സന്ദേശം അയച്ച ശേഷമായിരുന്നു അച്ചൻ മുങ്ങിയത്.

നേരത്തെ അധ്യാപകനായിരിക്കെ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചത് 25 ലക്ഷം രൂപ കൊടുത്ത് ഒതുക്കിയ ശേഷം ഇതേ വൈദികനെ പെറുവിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇവിടെ നിന്നു മടങ്ങിയെത്തിയ ഇദ്ദേഹത്തെ പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. ഇവിടെ വച്ചാണ് വൈദികൻ പത്താം ക്ലാസുകാരിയെ കാമുകിയാക്കുകയും അശ്ലീല ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തത്. സംഭവം വിവാദമാകുകയും പരാതിയാകുകയും ചെയ്തതോടെ സിഎംഐ സഭയുടെ പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ മുങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പ്രായപൂർത്തിയായ പെൺകുട്ടിയെ ലൈംഗിക താല്പര്യത്തോടെ സമീപച്ച സംഭവം ഒതുക്കി തീർക്കാനാണ് സഭ ഇപ്പോൾ ശ്രമിക്കുന്നത്. പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും സ്വമേധയാ കേസ് എടുക്കാൻ സാധിക്കുമ്പോഴാണ് ഈ സംഭവം പുറത്തറിഞ്ഞിട്ടും പൊലീസോ കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളോ ഇടപെടാത്തത്.


ഇദ്ദേഹം പ്രിൻസിപ്പലായ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇരയായി മാറിയത്. കുട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ചാറ്റ് ചെയ്യുന്ന ഇദ്ദേഹം അ്ശ്ലീല പരമായ സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ അശ്ലലമെന്ന് തോന്നില്ലെങ്കിലും ഇതിൽ അശ്ലീല ചുവ ഏറെയുണ്ടായിരുന്നു. പെൺകുട്ടി സ്‌കൂളിൽ തന്റെ വിദ്യാർത്ഥിനിയും, വീട്ടിലെത്തിക്കഴിഞ്ഞാൽ കാമുകിയുമാണെന്നാണ് പറഞ്ഞിരുന്നത്. താൻ അയക്കുന്ന സന്ദേശങ്ങളെല്ലാം അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യണമെന്നും വൈദികൻ നിർദേശിച്ചിരുന്നു.

ഇതിനിടെ കുട്ടിയോട് ഇവളുടെ ചിത്രങ്ങൾ നൽകാൻ വൈദികൻ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ ചിത്രങ്ങൾ ടാബിലാണെന്നും ഇത് കേടാണെന്നും വിദ്യാർത്ഥിനി പറഞ്ഞു. ഇതേ തുടർന്ന് വൈദികൻ വീണ്ടും നിർബന്ധിച്ചതോടെ പെൺകുട്ടി മാതാപിതാക്കളോട് കാ്‌ര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതപിതാക്കൾ പരാതിയുമായി രംഗത്ത് എത്തിയതോടെ വൈദികൻ മുങ്ങുകയായിരുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടക്കം ഡിലീറ്റ് ചെയ്ത ശേഷമാണ് ഇദ്ദേഹം സ്ഥലം വിട്ടത്.
നേരത്തെ അമനകര ചാവറ സി.എം.ഐ സ്‌കൂൾ പ്രിൻസിപ്പളായിരുന്നപ്പോൾ ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു. അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നിരന്തരം വൈദികൻ ശല്യം ചെയ്തിരുന്നു.

ഇതേ തുടർന്ന് പെൺകുട്ടി സ്‌കൂൾ മാറുകയും മൊബൈൽ നമ്പർ മാറുകയും ചെയ്തിരുന്നു. പിന്നീട്, പെൺകുട്ടി ധ്യാന കേന്ദ്രത്തിൽ എത്തിയ വിവരം അറിഞ്ഞെത്തിയ വൈദികൻ ഇവിടെ വച്ച് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് പരാതിയായുമായി ബന്ധുക്കൾ പാലാ ബിഷപ്പിനെ സമീപിച്ചതോടെ 25 ലക്ഷം രൂപ നൽകി സംഭവം ഒതുക്കിത്തീർത്ത വൈദികനെ സഭ തന്നെ പെറുവിലേയ്ക്ക് നാടുകടത്തുകയായിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് വൈദികനെതിരെ നേരത്തെ തന്നെ ഉയർന്നിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ഗുരുതരമായ സ്വഭാവ വൈകൃതം ഉള്ള വൈദികനെ വീണ്ടും പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ പ്രിൻസിപ്പളായി നിയമിച്ചത് സംബന്ധിച്ച് ആക്ഷേപം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദികനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സഭാ വിശ്വാസികളിൽ നിന്നും ഉയരുന്നത്.