ശബരിമലയിൽ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ നാലംഗ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘം ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ നാലു മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് സംഘം പുറപ്പെട്ടത്. ശബരിമലയിൽ പോകുന്നതിന് ഇവർക്ക് തടസങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ രാവിലെ പത്ത് മണിയോടെ ദർശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി. ഇവരെ നിലക്കൽ മുതൽ കനത്ത സുരക്ഷയിലാണ് സന്നിധാനത്ത് എത്തിച്ചത്. പ്രതിഷേധങ്ങളോ തടയാനുള്ള ശ്രമമോ ഉണ്ടായില്ല. കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്ന് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവർ ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ സാരി ഉടുത്ത് ശബരിമല […]

ടിക്കറ്റ് കൊടുത്ത് പണം വാങ്ങാൻ വലിയ പരിശീലനം വേണ്ട: കെഎസ്ആർടിസിയിൽ രണ്ടു ദിവസത്തിനകം നിയമനം നടത്തണം; ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസിയിൽ രണ്ടു ദിവസത്തിനകം പിഎസ്സി പട്ടികയിൽനിന്നുള്ള നിയമനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടിക്കറ്റ് കൊടുത്ത് പണം വാങ്ങാൻ വലിയ പരിശീലനമൊന്നും വേണ്ടെന്നും ജോലിയിൽ പ്രവേശിച്ചാൽ കാര്യങ്ങൾ അവർ പഠിച്ചുകൊള്ളുമെന്നും കോടതി പറഞ്ഞു. അഡൈ്വസ് മെമ്മോ നൽകിയവർക്ക് നിയമനം നൽകാൻ ബോർഡിന് എന്താണിത്ര മടിയെന്നും കോടതി ചോദിച്ചു. പുതിയ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിൽ വിശ്വാസമില്ലെന്നും കോടതി വ്യക്തമാക്കി. എംപാനൽ ജീവനക്കാർ സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് […]

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള ഓട്ടത്തിൽനിന്ന് വീണുപോയി; കണ്ണീരോടെ മടക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നൂൽപ്പാലമായിരുന്നു കൈചൂണ്ടിമുക്ക് കാട്ടുങ്കൽ പുരയിടത്തിൽ വി ദിന്യക്ക് കെഎസ്ആർടിസി കണ്ടക്ടർ ജോലി. അഞ്ചുമാസം മുമ്പ് ഹൃദയാഘാതത്താൽ ഭർത്താവ് മദൻമോഹൻ മരിച്ചതോടെ ആഴക്കടലിൽ പതിച്ച അവസ്ഥയിലായിരുന്നു ദിന്യ. സ്‌കൂൾ വിദ്യാർഥികളായ രണ്ട് മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവുമെല്ലാം ഒറ്റ ചുമലിലായി. ദിവസം 480 രൂപയാണ് കിട്ടുന്നതെങ്കിലും സ്ഥിരവരുമാനത്തിന്റെ ആശ്വാസത്തിലായിരുന്നു ഇവർ. ഹൈക്കോടതിയുടെ ഉത്തരവോടെ എല്ലാം തകിടം മറിഞ്ഞു. സാധാരണ പോലെയായിരുന്നു തിങ്കളാഴ്ച ജോലിക്ക് കയറിയത്. ആലപ്പുഴ-അർത്തുങ്കൽ ബസിൽ. ഉച്ചക്ക് ആലപ്പുഴ ഡിപ്പോയിലെത്തിയപ്പോൾ ഇടിത്തീ പോലെ പിരിച്ചുവിടൽ നോട്ടീസ് കിട്ടി. […]

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം, അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയത്; കാവ്യ മാധവൻ കൈക്കുഞ്ഞുമായി മതിലു പണിക്കെത്താൻ സാധ്യത

സ്വന്തം ലേഖകൻ കൊച്ചി: നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണകൊടുത്ത് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ പിൻവലിക്കുകയും ചെയ്തു.. ഈ സംഭവത്തിൽ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ തന്റെ പതിവ് ശൈലിയിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തി. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല. അതുകൊണ്ടാണ് അവർ മതിലു പണിയിൽ നിന്ന് പിൻമാറിയതെന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിക്കുന്നത്.കൊച്ചി:നടി മഞ്ജു വാര്യർ വനിതാ മതിലിന് പിന്തുണകൊടുത്ത് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ […]

കള്ള് മദ്യമല്ല, ആരോഗ്യ പാനീയമാണ്; പ്രോത്സാഹിപ്പിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ള് ആരോഗ്യപാനീയമായി അവതരിപ്പിച്ച് കേരള സർക്കാർ. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയിൽ കള്ളിനെ ബ്രാൻഡ് ചെയ്യാനാണ് സർക്കാർ തയാറെടുക്കുന്നത്. കള്ള് ബോർഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന നിർദേശമാണ് കള്ളിനെ ഒരു സാർവത്രിക പാനീയമാക്കുക എന്നത്. കള്ളിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ നീക്കുന്നതിന് ശ്രമം നടത്തുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ബോർഡ് രൂപീകരിക്കുന്നതോടെ ശുദ്ധമായ കള്ള് വിപണിയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം കള്ളിൽ നിന്നും […]

ഇടുക്കിയിലും ഇനി ഹർത്താൽരഹിത ഗ്രാമം

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കിയും ഇനി ഹർത്താൽരഹിത ഗ്രാമം. ഇടുക്കിയിലെ വെൺമണി എന്ന ഗ്രാമമാണ് ഇനിമുതൽ ഹർത്താൽരഹിത ഗ്രാമം. ഒരു ഹർത്താലിനും കടയടയ്‌ക്കേണ്ടതില്ലെന്ന് വെൺമണിയിലെ മർച്ചന്റ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇവർക്ക് നാട്ടുകാരുടെ പൂർണ സഹകരണവുമുണ്ട്. ഹർത്താൽരഹിത വെൺമണി എന്ന ബോർഡ് ടൗണിൽ പലയിടത്തും സ്ഥാപിച്ചുകഴിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ടതാണ് വെൺമണി പ്രദേശം. ഹർത്താലുകൾകൊണ്ട് വലഞ്ഞ വ്യാപാരികൾ യോഗംചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ഏതു രാഷ്ട്രീയ പാർട്ടിയായാലും ഹർത്താലിനു കടയടയ്ക്കില്ല. ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഹർത്താൽദിനത്തിൽ വേണ്ടിവന്നാൽ പോലീസിന്റെ സഹായവും ആവശ്യപ്പെടാനാണ് സംഘടനകളുടെ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റ്: ഇന്ത്യ തോറ്റു; തോൽവി 146 റണ്ണിന് : പരമ്പര ഒപ്പത്തിനൊപ്പം

സ്പോട്സ് ഡെസ്ക് പെർത്ത്: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോറ്റു. 146 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. അഞ്ചാം ദിനം 28 റണ്ണെടുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പവലിയനിൽ മടങ്ങിയെത്തുകയായിരുന്നു. 112 ന് അഞ്ച് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 140 റണ്ണെത്തിയിപ്പോഴേയ്ക്കും എല്ലാവരും പുറത്തായി. സ്കോർ – ഓസ്ട്രേലിയ – 326 , 243 ഇന്ത്യ – 283 , 140 ഓസിസിന്റെ 287 എന്ന വിജയലക്ഷ്യത്തിനെതിരെ നാലാം ദിനം സമ്പൂർണ തകർച്ചയോടെയായിരുന്നു ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. അവസാന അംഗീകൃത […]

പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പീഡനം: സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിക്കുന്നു; ആദ്യ യോഗം കോട്ടയത്ത് ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധനകളുടെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ സ്വകാര്യ വാഹന ഉടമകൾ സംഘടന രൂപീകരിച്ചു. കോട്ടയം നഗരത്തിൽ ചേർന്ന ആദ്യ യോഗത്തിൽ മുപ്പതിലേറെ വാഹന ഉടമകൾ പങ്കെടുത്തു. വിപുലമായ രീതിയിൽ സംഘടന രൂപീകരിച്ച് വൻ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനാണ് സംഘടനയുടെ പദ്ധതി. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനയ്ക്ക് ഏറെയും ഇരയാകേണ്ടി വരുന്നത് സ്വകാര്യ വാഹന ഉമടകളാണ്. കാര്യമായ നിയമലംഘനങ്ങളൊന്നും നടത്താതെ കൃത്യമായ നികുതി അടച്ചാണ് 90 ശതമാനം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. എന്നാൽ, ഹെൽമറ്റിന്റെയും സീറ്റ് […]

പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ ഒളിവിൽ തന്നെ: കേസുകളും പരാതികളും ഒതുക്കാൻ ഒഴുക്കിയത് കോടികൾ; സഭയുടെ ഭീഷണിയിൽ പരാതിക്കാരായ പെൺകുട്ടികളും കുടുംബങ്ങളും ഒതുങ്ങി: പ്രിൻസിപ്പലച്ചൻ മോശമായി പെരുമാറിയത് പത്തിലേറെ പെൺകുട്ടികളോടെന്ന് സൂചന; പെൺകുട്ടിയെ മുറിയിലേയ്ക്കും ക്ഷണിച്ച് വൈദികൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിലെ പീഡനവീരനായ പ്രിൻസിപ്പലച്ചൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മുറിയിലേയ്ക്ക് വിളിച്ചത് പല തവണ. സഭയ്ക്ക് പരാതി നൽകിയിട്ടും വൈദികനെതിരെ നടപടിയെടുക്കൻ സഭയും തയ്യാറായിട്ടില്ല. പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ അടക്കം ഹോസ്റ്റൽ ചുമതയുണ്ടായിരുന്ന വൈദികൻ വിദ്യാർത്ഥിനികളുടെ മുറികളിൽ രാത്രി കാലത്തു പോലും കയറി ചെന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമാകുകയും തേർഡ് ഐ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുകയും ചെയ്തതോടെ വൈദികൻ ആരോഗ്യ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുങ്ങിയിരിക്കുകയാണ്. സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് […]

വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റിയേക്കും: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പരിശോധന ഉടൻ ആരംഭിക്കും ; തേർഡ് ഐ ന്യൂസ് ലൈവിന്റെ പോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിലവിൽ കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയ്ക്ക് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. നഗരത്തിലെ വ്യവസായിയായ ശ്രീകുമാർ സമർപ്പിച്ച അപേക്ഷയിലാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഇതു സംബന്ധിച്ചു മറുപടി നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റയ്ക്കും പരതി അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ഇതിനു മറുപടി നൽകിയിരിക്കുന്നത്. നഗരത്തിൽ പൊലീസ് സ്റ്റേഷനില്ലാത്തതിനാൽ […]