ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ

സ്വന്തം ലേഖകൻ കൊച്ചി: ഒരു ലംബോർഗിനി കാറിന്റെ പേരിൽ തന്നെ ട്രോളിയ ട്രോളന്മാർക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരൻ. കേരളത്തിൽ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നറിഞ്ഞത് ട്രോളുകൾ കണ്ട ശേഷമാണെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഞാൻ കഴിവതും ഇതിനൊന്നും പ്രതികരിക്കാൻ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകൾ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അവരുടെ നിലപാടിൽ സത്യസന്ധത വേണമെന്നാണ്. ഒന്നുകിൽ ശുദ്ധമായ നർമമായിരിക്കണം. അല്ലെങ്കിൽ കാമ്പുള്ള വിമർശനങ്ങളായിരിക്കണം.സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന […]

ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതി: ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാൻ പൊലീസിനു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതിയെന്നു ജസ്റ്റിസ് ബി.കെമാൽ പാഷ. സത്യവാങ്മൂലത്തിൽ ബിഷപ്പിനെതിരെ തെളിവുകൾ നിരത്തിയ പൊലീസിനുമേൽ സർക്കാരിന്റെ സമ്മർദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കിൽ നേരത്തെ പിടികൂടുമായിരുന്നുവെന്നും കെമാൽ പാഷ പറഞ്ഞു. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് നടക്കാത്തത് പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു മൂലമാണെന്ന് നേരത്തെ കൊച്ചിയിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരവേദി സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞിരുന്നു. ബിഷപ്പിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കാത്തത് […]

സൺഡേ സ്‌കൂൾ അധ്യാപികയായ യുവതിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചു: പരാതി നൽകിയപ്പോൾ വികാരിയെ സംരക്ഷിക്കാൻ ബിഷപ്പ് രംഗത്ത്; ഫ്രാങ്കോയ്ക്ക് പിന്നാലെ മധ്യകേരളത്തിലെ ബിഷപ്പും വിവാദക്കുരുക്കിൽ

സ്വന്തം ലേഖകൻ കൊച്ചി: ലത്തീൻ സഭയിൽ ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ പീഢിപ്പിച്ച വിവാദം കത്തിനിൽക്കെ സീറോമലബാർ സഭയിലെ യുവ വൈദികനെയും സഹായമെത്രാനെയും ആരോപണ വിധേയരാക്കി സൺഡേ സ്‌കൂൾ അധ്യാപികയുടെ ഭർത്താവ് രംഗത്ത്. എറണാകുളം ജില്ലയിലെ പ്രമുഖ പള്ളിയിലെ സൺഡേ സ്‌കൂൾ അധ്യാപികയായിരുന്ന തന്റെ ഭാര്യയെ വികാരിയച്ചൻ പള്ളിമേടയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഭർത്താവിന്റെ പരാതി. ഇത് സംബന്ധിച്ച് രൂപതാ കേന്ദ്രത്തിന് പരാതി നൽകിയപ്പോൾ പ്രശ്‌നം ഒതുക്കി തീർക്കണമെന്ന ആവശ്യവുമായി സഹായ മെത്രാൻ തന്നെ രംഗത്തെത്തി. യുവാവിൻറെ ആരോപണം ശരിവച്ച് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

നോട്ടീസ് കൈപ്പറ്റി: അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകും; ഫ്രാങ്കോ മുളയ്ക്കൽ

സ്വന്തം ലേഖകൻ ദില്ലി: കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി. ബുധനാഴ്ച രാവിലെ പത്തുമണിക്കകം കേരളത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേരളാ പൊലീസ് നൽകിയ നോട്ടീസ് ജലന്ധർ പൊലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് […]

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനം വിറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഇതിനാവശ്യമായി മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. വാഹനം വിറ്റു കിട്ടുന്ന പണം വാഹനാപകട നഷ്ടപരിഹാര ഫോറത്തിൽ നിക്ഷേപിക്കണം. ഉത്തരവ് നടപ്പാക്കാൻ 12 ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ചു മരിച്ച ഭർത്താവിനും പരിക്കേറ്റ മകനും നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഉഷാദേവി നൽകിയ പരാതി […]

കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കട്ടച്ചിറ: കട്ടച്ചിറയിലെ കറ്റാനത്ത് ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ ഏഴോടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കവും വാക്കേറ്റവും തുടങ്ങിയത്. തർക്കം നിലനിൽക്കുന്ന സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കുന്നതിന് സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെ ഓർത്തോഡ്ക്സ് വൈദികരും വിശ്വാസികളും സംഘടിച്ച് എത്തുകയായിരുന്നു. ഇവരെ തടയാൻ യാക്കോബായ വിഭാഗവും എത്തിയതോടെ ക്രമസമാധാന പ്രശ്നമായി മാറുകയായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നത് തടയുമെന്ന് യാക്കോബായ വിഭാഗം പ്രഖ്യാപിച്ചതോടെ പോലീസ് ഇടപെട്ടു. ഇതോടെ ഒരു വിഭാഗം കെപി റോഡിൽ […]

ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഭാര്യ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ച ഭാര്യ പിടിയിൽ. കണ്ണമ്മുല സ്വദേശി രഞ്ജുവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു പ്രതിയായ രഞ്ജു. ബന്ധുവായ സ്ത്രീയ്ക്ക് ഭർത്താവുമായി അടുപ്പമുണ്ടെന്ന് സംശയം തോന്നിയതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫെയ്‌സ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി പ്രചരിപ്പിക്കുകയായിരുന്നു. മോർഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർക്കും  പരാതി നൽകുകയായിരുന്നു.ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നിന്നടക്കം വിവരശേഖരണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടി; സിസ്റ്റർ അനുപമ

സ്വന്തം ലേഖകൻ കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടിയെന്ന് സിസ്റ്റർ അനുപമ. ഫ്രാങ്കോ മുളയക്കലിന് കേരളത്തിലേയ്ക്ക് പോരേണ്ടതു കൊണ്ടാണ് ചുമതല കൈമാറിയതെന്നാണ് സിസ്റ്റർ പറഞ്ഞത്.പീഡനക്കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് രൂപതയിൽ അഡ്മിനിസ്ട്രേറ്റ് ഭരണം നില നിർത്തി. ഫാദർ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദർ ജോസഫ് തെക്കുംപുറം, ഫാദർ സുബിൻ തെക്കേടത്ത് എന്നിവരും സമതിയിൽ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്ന് ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി.

പ്രളയം: വേമ്പനാട്ടുകായൽ കുപ്പത്തൊട്ടിയായി

സ്വന്തം ലേഖകൻ കുമരകം: വെള്ളപ്പൊക്കത്തെ തുടർന്ന് വേമ്പനാട്ടു കായൽ കുപ്പത്തൊട്ടിയായി. സമസ്ത കാർഷിക മേഖലയ്ക്കും ഉണ്ടായത് കനത്ത നഷ്ടമാണെന്ന് കെ.സുരേഷ് കുറുപ്പ് എംഎൽഎ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ദൂരദർശനും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടിപ്പിച്ച കേരളം അതിജീവനത്തിലേക്ക് എന്ന പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതർ, ജനപ്രതിനിധികൾ ശാസ്ത്രജ്ഞർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജലപ്രളയ രക്ഷാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ജി. ജയലക്ഷ്മി പരിപാടിക്കു നേതൃത്വം നൽകി.

ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനം രാജിവച്ചു; രാജി അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ

സ്വന്തം ലേഖകൻ കൊച്ചി: ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ താൽക്കാലികമായി സ്ഥാനം രാജിവെച്ചു. ഇതിന്റെ ഭാഗമായി ചുമതലകൾ രണ്ട് സഹായ മെത്രാൻമാർക്ക് കൈമാറി. ചോദ്യം ചെയ്യാൻ കേരളത്തിലേക്ക് വിളിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. ജലന്ധർ രൂപതയുടെ ആഭ്യന്തര സർക്കുലറിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ ബിഷപ്പ് അഭ്യർത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടൽ സത്യം പുറത്തു കൊണ്ടുവരും. ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വത്തിക്കാനിലേക്ക് അയച്ച […]