മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു

സ്വന്തം ലേഖകൻ ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ശിലയാണ് തകർത്തത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് സൈനികരും, ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ശില ഉടൻ പുനസ്ഥാപിക്കണമെന്നും അവർ അധികൃതരോട് ആവശ്യപ്പെട്ടു. കുപ്രസിദ്ധമായ 26 /11 ഭീകരാക്രമണ സമയത്തായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെട്ടത്. മുംബൈയിലെ താജ് ഹോട്ടലിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെ മേജർ സന്ദീപ് വീരമൃത്യൂ വരിക്കുകയായിരുന്നു.

പോലീസിൽ അപൂർവ്വ ഭാഗ്യം ലഭിച്ച ഇരട്ട സഹോദരങ്ങൾ

സ്വന്തം ലേഖകൻ തൃപ്പൂണിത്തറ : ഒരേ ദിവസം പോലീസ് സേനയിൽ പ്രവേശിച്ച് ഇരട്ട സഹോദരങ്ങളായ പോലീസുകാർ ഒരുമിച്ച് സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. എആർ ക്യാംപിലെ എസ് ഐമാരായ യു.കെ. രാജനും യു.കെ. രാജുവുമാണ് ഒരുമിച്ച് സർവീസിൽ നിന്ന് വിരമിക്കുന്നത്. കേരള പോലീസിലേക്ക് 1984 ൽ കോഴിക്കോട് നടന്ന പ്രവേശന കായിക ക്ഷമത പരീക്ഷയിൽ ഇരുവരും ഒരുമിച്ചാണു പങ്കെടുത്തതും പാസായതും. 1985 ഏപ്രിൽ ഒന്നിനാണു കോഴിക്കോട് സർവീസിൽ പ്രവേശിച്ചത്. അടുത്ത മാസം 31നു സർവീസിൽ നിന്നു വിരമിക്കും. വിരമിക്കൽ ആഘോഷമാക്കാനൊരുങ്ങുകയാണ് എആർ ക്യാംപിലെ ഉദ്യോഗസ്ഥർ. 34 […]

സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ച് കർഷകനെ കുടുക്കി; വൈദികൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ : സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ച് കർഷകനെ എക്‌സൈസ് സംഘത്തെകൊണ്ട് പിടിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടറായ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് പിടിയിലായത്. സഭയിൽനിന്ന് സസ്‌പെൻഷനിൽ കഴിയുന്ന ജയിംസിനെ തളിപ്പറമ്പ് എക്‌സൈസ് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. വൈദിക വിദ്യാർഥിയായിരുന്ന കർഷകന്റെ മകൻ, ഫാ.ജയിംസിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ […]

അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ചിങ്ങവനം സ്വദേശി കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: അടിമാലിയിൽ റോഡരികിൽ മണ്ണിടിഞ്ഞ് വീണ് ചിങ്ങവനം സ്വദേശി കൊല്ലപ്പെട്ടു. ഗതാഗതം തടസപ്പെട്ടതിനെപ്പറ്റി പരിശോധിക്കാൻ കാർ നിർത്തി പുറത്തിറങ്ങിയപ്പോഴുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടാണ് ഇദ്ദേഹം മരിച്ചത്. ചിങ്ങവനം മൂലംകുളം പുള്ളിയിൽ ആൻഡ്രൂസിന്റെ മകൻ സജി പി.എം (51)ആണ് വിനോദയാത്രയ്ക്കിടെ മരണപ്പെട്ടത്.മൂന്നാറില നിന്നും തിരികെ വരുംവഴി പഴയമൂന്നാറിനു സമീപം വാഹനം നിർത്തി പുറത്തിറങ്ങുന്നതിനിടയിൽ മണ്ണിടിഞ്ഞതിനെതുടർന്ന്‌സജീവ് അൻപതടി താഴ്ചയിലേക്ക് പോവുകയായിരുന്നു.തുടർന്ന് പ്രദേശത്ത് ജോലിയിലേർപ്പെട്ടിരുന്നവരുടെ സഹായത്തിൽ സജീവിനെ മുകളിലെത്തിച്ച് ടാടാ ആശുപത്രിയിൽ പ്രാധമികശുശ്രൂഷ നൽകി തുടർ ചികിത്സയ്ക്കായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോളായിരുന്നു അന്ത്യം. ഭാര്യ ഗീത, മകൻ […]

കോടിമതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇരുപതുകാരൻ സാരമായി പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: കോടിമത എം.സി റോഡിൽ എം.ജി റോഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുപത്കാരനു പരിക്കേറ്റു. കടുവാക്കുളം പുത്തൻപറമ്പിൽ വികാസിനാ(20)ണ് സാരമായി പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വികാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.   തിങ്കളാഴ്ച വൈകിട്ട് ഒൻപതു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ നിന്നും മണിപ്പുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നു വികാസ്. ഈ സമയം ഇതുവഴി എത്തി വാഗണർ കാറിൽ വികാസിന്റെ ബൈക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വികാസിന്റെ കാലിനു സാരമായി പരിക്കേറ്റു. […]

ഗണേശോത്സവവും ഘോഷയാത്രയും നടത്തി

സ്വന്തം ലേഖകൻ കുറിച്ചി : ചെറുപറക്കാവ് ക്ഷേത്രത്തിൽ ഗണേശോത്സവം നടത്തി. ഗണേശ പൂജയും വിഘ്‌നേശ്വര ഘോഷയാത്രയും ഗണേശ വിഗ്രഹ നിമഞ്ജനവും ആയിരുന്നു പരിപാടി. ചെറുപാറക്കാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഗണേശ ഘോഷയാത്ര ആവേശകരമായിരുന്നു. സ്ത്രീകളടക്കം നൂറ് കണക്കിന് ഭക്തർ ഘോഷയാത്രയുടെ ഭാഗമായി. നാമസങ്കീർത്തനങ്ങളാലും ഘോഷുവിളികളാലും മുഖരിതമായിരുന്നു ഗണേശോത്സവം. ഗണേശ ഘോഷയാത്ര പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ് ഉത്ഘാടനം ചെയ്തു. പൂജിച്ച ഗണേശ വിഗ്രഹം സമിതി പ്രസിഡന്റ് ഇ പരമേശ്വരൻ വഹിച്ചു.ഇടനാട്ട് ആലയ്ക്കാമണ്ണിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഗുരു ശ്രീപുരം സമിതിക്കാരായ പി കെ […]

സാലറി ചലഞ്ച് ; ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂർ ദേവസ്വം ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി പരാമർശം. മുഖ്യമന്ത്രി സാലറി ചലഞ്ചിൽ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാൽ അതിന്റെ പേരിൽ നിർബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചു.

നിറപറ എം.ഡി ഇനി വക്കീൽ, ഫുഡ് സേഫ്റ്റി കമ്മീഷണർ അനുപമയുടെ നടപടി വഴിത്തിരിവായി

സ്വന്തം ലേഖകൻ കൊച്ചി: നിറപറ എം.ഡി ബിജു കർണ്ണൻ അഭിഭാഷക ജോലിയിലേക്ക്. ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന ടി.വി അനുപമ സ്വീകരിച്ച നിലപാടുകൾ തനിയ്ക്ക് കൈപ്പേറിയ അനുഭവങ്ങളായിരുന്നു. അന്ന് കോടതികൾ കയറി ഇറങ്ങിയതാണ് അഭിഭാഷകനാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ബിജു കർണ്ണൻ തന്റെ ഫെയ്സബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒരു വർഷത്തോളം കേസുമായി ബന്ധപ്പെട്ട് നടന്നു എന്നും അഡ്വ. രഞ്ജിത് ശങ്കറിനെപ്പോലുള്ളവരുടെ ഉപദേശങ്ങളാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നും നിറപറ എംഡി പോസ്റ്റ്ലൂടെ പറയുന്നു. കർണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്. ഫെയ്സ്ബുക്ക് […]

തന്റെ രാഷ്ട്രീയഭാവി കളയാതെ പ്രാക്ടിക്കൽ പൊളിറ്റിക്‌സ് കളിച്ച് കെ.മുരളീധരൻ; ചാരക്കേസിൽ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺമറഞ്ഞു പോയ അച്ഛനു വേണ്ടി ജീവിച്ചിരിക്കുന്ന താൻ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്ടിക്കൽ പൊളിറ്റിക്സിന്റെ വഴിയിൽ കെ. മുരളീധരൻ. ചാരക്കേസിൽ കെ. കരുണാകരനെ ചതിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹറാവു ആണെന്ന് പറഞ്ഞ് തന്ത്രപൂർവ്വമായ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂർണമായി വിധേയത്വം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയിൽ, ബാബറി മസ്ജിദ് […]

തന്റെ രാഷ്ട്രീയഭാവി കളയാതെ പ്രാക്റ്റിക്കൽ പൊളിറ്റിക്‌സ് കളിച്ച് കെ.മുരളീധരൻ; ചാരക്കേസിൽ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺമറഞ്ഞു പോയ അച്ഛനു വേണ്ടി ജീവിച്ചിരിക്കുന്ന താൻ രാഷ്ട്രീയ ഭാവി എന്തിന് തുലയ്ക്കണം എന്ന പ്രാക്റ്റിക്കൽ പൊളിറ്റിക്സിന്റെ വഴിയിൽ കെ. മുരളീധരൻ. ചാരക്കേസിൽ കെ. കരുണാകരനെ ചതിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹറാവു ആണെന്ന് പറഞ്ഞ് തന്ത്രപൂർവ്വമായ പ്രസ്താവനയുമായി മുരളീധരൻ രംഗത്ത്. കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കിയ ആന്റണി പക്ഷത്തോട് പൂർണമായി വിധേയത്വം പുലർത്തുന്നതാണ് മുരളീധരന്റെ ഇപ്പോഴത്തെ നിലപാട്. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തമെന്നും കരുണാകരന് നീതിലഭിക്കാതെപോയത് കുടുംബത്തിന്റെ സ്വകാര്യദുഃഖമായി അവശേഷിക്കട്ടെയെന്നുമാണ് മുരളീധരൻ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പരാജയവേളയിൽ, ബാബറി മസ്ജിദ് […]