മോഹൻലാലിനെതിരെ ആഞ്ഞടിച്ച് ഡബ്യു സി സി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടിമാർ; പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തിനിരയായ നടിയുടെ രാജി കത്ത് ഉറക്കെ വായിച്ച് , കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനം. നടിമാരായ രമ്യ നമ്പീശൻ, പാർവതി, രേവതി, പത്മപ്രിയ,അഞ്ജലി മേനോൻ, ദീദി ദാമോദരൻ, സജിത മഠത്തിൽ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ‘ഡബ്ലുസിസി രൂപീകരിക്കാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാമെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കെതിരെ അക്രമം ഉണ്ടായിട്ടും എന്താണ് പിന്തുണ ലഭിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യ മുഴുവൻ ഇപ്പോൾ വലിയൊരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരുകളുടെ പിന്തുണയും ഉണ്ട്. സ്ത്രീകൾക്ക് […]

അന്തർ സംസ്ഥാന എ.ടി.എം കവർച്ച: പിന്നിൽ ഏഴംഗ സംഘം; ആസൂത്രണം കോട്ടയത്ത്

സ്വന്തം ലേഖകൻ ചാലക്കുടി: എറണാകുളത്തെയും തൃശൂരിലെയും വൻ എ ടി എം കവർച്ച നടത്തിയത് അന്യസംസ്ഥാന മോഷ്ടാക്കളെന്ന് സ്ഥിരീകരിച്ചു. മോഷണ സംഘത്തിൽ ഏഴുപേരെന്നാണ് സൂചനകൾ. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കൾ വസ്ത്രങ്ങൾ മാറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. ബാഗുമായി എത്തിയ ഏഴുപേർ ഹൈസ്‌കൂൾ ഗ്രൗണ്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയിരിക്കുന്നത്. കേസിൽ ഇതുവരെ കിട്ടിയവയിൽ ഏറെ നിർണ്ണായക വിവരമാണ് ഇത്. മോഷണത്തിന് ശേഷം ധൻബാസ് എക്സ്പ്രസിൽ മോഷ്ടാക്കൾ കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. റെയിൽവേ സ്റ്റേഷന് ഒന്നര കിലോമീറ്റർ അകലെയാണ് ഇവർ […]

ശബരിമലയിൽ യുവതികളോടൊപ്പം എത്തുമെന്ന് തൃപ്തി ദേശായി; സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബം

സ്വന്തം ലേഖകൻ പന്തളം: ശബരിമലയിൽ തൃപ്തി ദേശായി പ്രവേശിക്കുന്നത് സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കിൽ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന സർക്കാരിന് ദോഷകരമാകുമെന്നും ശശികുമാര വർമ പറഞ്ഞു. വേണ്ടിവന്നാൽ ഡൽഹിയിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്നും ശശികുമാര വർമ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഉടൻ പ്രവേശിക്കുമെന്നും ഒരു സംഘം സ്ത്രീകൾക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. ശബരിമലയിൽ പ്രവേശിക്കുന്ന തീയതി ഉടൻ തീരുമാനിക്കും. കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അനാവശ്യമാണെന്നും ബിജെപിയും കോൺഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാൻ […]

ജലന്ധറിൽ വീണ്ടും കല്ലുകടി; ജപമാല യാത്രയിൽ നിന്നും പി സി ജോർജ്ജ് പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹജന ജപമാല യാത്ര’യിൽ നിന്ന് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന പി.സി ജോർജ് എം.എൽ.എയെ മാറ്റി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകി കന്യാസ്ത്രീയേയും സഹപ്രവർത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോർജ് ജലന്ധറിൽ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിർത്തതോടെയാണ് മാറ്റാൻ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷൻ മാർ ജേക്കബ് ബർണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജോർജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് […]

ദിലീപ് വിഷയം വീണ്ടും കത്തുന്നു; മീ ടു വെളിപ്പെടുത്തലുമായി നടിമാർ

സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കാത്തതിനെതിരെ കടുത്ത നടപടിയിലേക്ക് വനിതാ സിനിമാ കൂട്ടായ്മ. ശനിയാഴ്ച വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും. നടിമാരായ രേവതി, പാർവതി, പത്മപ്രിയ, രമ്യാ നമ്പീശൻ, സജിതാ മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ പേർ അമ്മയിൽനിന്ന് രാജിവെക്കാനും സാധ്യതയുണ്ട്. അതേസമയം, ബോളിവുഡിലടക്കം കോളിളക്കം സൃഷ്ടിച്ച ‘മീ ടു’ ക്യാമ്പയിൻ മലയാള സിനിമയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് സാഹിത്യക്കാരൻ […]

താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിൽ ഇടിച്ച് തകർന്നു: രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങായിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ച് മതിൽ ഇടിച്ചു തകർത്തു. സംഭവത്തിൽ കോട്ടയം സ്വദേശികളായ അഖിൽ (18), അലൻ കുര്യൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കുമരകം ഭാഗത്തു നിന്നും വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴത്തങ്ങാടി ആലൂംമൂടിനു സമീപം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറിയ കാർ സമീപത്തെ മതിൽ തകർത്തു. ഇതേ തുടർന്നാണ് കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്. കോട്ടയത്തു നിന്നും എത്തിയ കൺട്രോൾ റൂം പൊലീസ് […]

ശബരിമല സ്ത്രീ പ്രവേശനം: ഇപ്പോൾ നടക്കുന്ന സമരങ്ങൾ കോടതിയലക്ഷ്യം; സമരക്കാരുടെ ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം; കോടതിയിൽ പറയാതെ കേന്ദ്രം ഭരിക്കുന്നവർ തെരുവിലിറങ്ങുന്നു; ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഭക്തരായ സ്ത്രീക്ൾ; ശബരിമല വിഷയത്തിൽ പൊട്ടിത്തെറിച്ച് ജസ്റ്റിസ് ബി.കെമാൽ പാഷ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിയെ പിൻതുണച്ചും സമരത്തെ എതിർത്തും ജസ്റ്റിസ് ബി.കെമാൽ പാഷ. സുപ്രീം കോടതി വിധിയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ അദ്ദേഹം സമരത്തിനായി ജനങ്ങളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കിയ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം വോട്ട് ബാങ്കാണെന്നും പറഞ്ഞു. കോട്ടയത്ത്് അനസ്‌തേഷ്യാ ഡോക്ടർമാരുടെ വാർഷിക സമ്മേളനമായ ഇസ്‌കോൺ 2018 ന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം പൊട്ടിത്തെറിച്ചത്. ഇസ്‌കോണിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഇത്തരം വിഷയങ്ങളിൽ കോടതി അനാവശ്യമായി സമയം കളയുകയാണെന്നു പ്രതികരിച്ച അദ്ദേഹം ഇതിനു ശേഷം […]

മീ ടൂവിൽ കുടുങ്ങി അമിതാഭ്ബച്ചനും; ഞെട്ടിവിറച്ച് സിനിമാലോകം

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ സിനിമയുടെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി ആരോപണവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു സപ്ന ഭവാനിയുടെ വെളിപ്പെടുത്തൽ. താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററിൽ എത്തി തിരിച്ചു പോയതു പോലെ തങ്കളുടെ ആക്ടിവിസവും താമസിക്കാതെ പുറത്തു പോകുമെന്ന് സപ്ന ഭവാനി ട്വീറ്റ് ചെയ്തു. ബോളിവുഡിൽ നിന്ന് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന തരത്തിലുളള വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. ഇന്ത്യൻ സിനിമയുടെ കാരണവർ എന്ന് അറിയപ്പെടുന്ന ബിഗ്ബിയെ കുറിച്ചുളള മീടു ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. മീടു […]

ഡോ.രേഖ നായർ ആർ.സി.സി. ഡയറക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റീജിണൽ ക്യാൻസർ സെന്ററിലെ ഡോ. രേഖ നായരെ ആർ.സി.സി ഡയറക്ടർ പദവിയിലേക്ക് നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആർ.സി.സിയിലെ പത്തോളജി വിഭാഗം അഡീഷണൽ പ്രൊഫസറും ദേശീയ രക്താർബുദ രോഗനിർണയ വിദഗ്ധയുമാണ് ഡോ.രേഖ നായർ . ആഗസ്റ്റ് 10-ാം തീയതി കൊച്ചിൻ ക്യാൻസർ സെന്ററിൽ വച്ച് നടന്ന അഭിമുഖത്തിൽ ഡൽഹി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജി.കെ. രഥ്, മുംബയ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. രാജൻബദ്ദ്വ, കൊൽക്കത്ത ടാറ്റാ മെമ്മോറിയൽ ക്യാൻസർ […]

സ്വന്തം മകളെ കഴുത്തിൽ കത്തിവെച്ച് പീഢിപ്പിച്ച പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: പന്ത്രണ്ടു വയസുള്ള സ്വന്തം മകളെ കൈകാലുകൾ കെട്ടിയിട്ട് കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. രണ്ടു വർഷമായി ഒളിവിലായിരുന്ന അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. 2015 മുതൽ 2016 വരെ മകളെ പലതവണ പീഡിപ്പിച്ചതറിഞ്ഞ് നാട്ടുകാരാണ് സ്‌കൂൾ അധികൃതരെ ആദ്യം വിവരമറിയിച്ചത്. അതിനെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി 2016ൽ കേസെടുത്തു. ഇതിനു ശേഷം ഷാജഹാൻ നാട്ടിൽ നിന്ന് മുങ്ങി. കോയമ്പത്തൂരിലും സേലത്തും തിരുപ്പൂരിലും ഒളിവിൽ കഴിഞ്ഞു. ലൈംഗികമായി അച്ഛൻ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം പറഞ്ഞത് അമ്മയോടായിരുന്നു. […]