കോട്ടയം ജില്ലയിൽ 425 പുതിയ കോവിഡ് രോഗികൾ; 423 പേർക്കും സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 425 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 165 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേർ കോവിഡ് ബാധിതരായി. 29828 പേർ […]