കോട്ടയം ജില്ലയിൽ 425 പുതിയ കോവിഡ് രോഗികൾ; 423 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 425 പുതിയ കോവിഡ് രോഗികൾ; 423 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 425 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 165 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേർ കോവിഡ് ബാധിതരായി. 29828 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17638 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-80

തലയോലപ്പറമ്പ്-29

ഈരാറ്റുപേട്ട -24

ചങ്ങനാശേരി – 19

പനച്ചിക്കാട്, മുണ്ടക്കയം -15

പാറത്തോട്, എരുമേലി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി-14

ഏറ്റുമാനൂർ, പാലാ-13

തിടനാട് -11

വാഴൂർ, മേലുകാവ് – 8

കടുത്തുരുത്തി, അയർക്കുന്നം – 6

തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി – 5

വാകത്താനം, തൃക്കൊടിത്താനം, മുത്തോലി, രാമപുരം, വൈക്കം, മണർകാട്, വെച്ചൂർ, കിടങ്ങൂർ, ഭരണങ്ങാനം, മാഞ്ഞൂർ – 4

കുമരകം, കൂട്ടിക്കൽ, ടി.വി പുരം, മറവന്തുരുത്ത്, അയ്മനം, മീനച്ചിൽ, കുറിച്ചി, ചിറക്കടവ്, മണിമല – 3

പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, വാഴപ്പള്ളി, അകലക്കുന്നം, അതിരമ്പുഴ, കൊഴുവനാൽ, മീനടം,
ഉദയനാപുരം, തലപ്പലം, കാണക്കാരി, തലയാഴം,
കടനാട്, എലിക്കുളം, പൂഞ്ഞാർ തെക്കേക്കര – 2

കരൂർ, കടപ്ലാമറ്റം, വെള്ളൂർ, കല്ലറ,ചെമ്പ്, കൂരോപ്പട, ആർപ്പൂക്കര, മുളക്കുളം, മരങ്ങാട്ടുപിള്ളി, തലനാട് – 1