പാലാ നഗരസഭയിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ജോഷി ഫിലിപ്പ്
സ്വന്തം ലേഖകൻ കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാവരും പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രചരണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. നവംബർ 30 തിങ്കളാഴ്ച രോഗ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ജനങ്ങളുമായി സമ്പർക്കപ്പെടുന്ന പ്രചരണ പരിപാടികളിൽ പങ്കാളികൾ ആകുകയുള്ളൂ എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്. നഗരസഭയിലെ തിരഞ്ഞെടുപ്പ് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിലും, ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലും, നാമനിർദ്ദേശ […]