play-sharp-fill

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോ​ഗബാധിതർ 280

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. എറണാകുളം […]

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2180 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി; മാസങ്ങൾ നീണ്ട ​ഗൂഢാലോചന; മകന്റെ ജീവൻ അപായപ്പെടുമെന്ന ഭയം; വെളിപ്പെടുത്തലുമായി പൾസർ സുനിയുടെ അമ്മ

സ്വന്തം ലേഖകൻ കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നടിയെ പീഡിപ്പിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ. കേസിലെ പ്രധാന പ്രതിയായി ശിക്ഷ അനുഭവിക്കുന്ന തന്റെ മകൻ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി മുൻപ് ഇത് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഡാലോചന നടന്നിരുന്നു. 2015 മുതല്‍ നടന്ന ഗുഢാലോചനയിൽ ദിലീപിന് ഒപ്പം പലരും പങ്കാളികളായി. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗദാനം ചെയ്‌തെന്നും […]

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കകം തേടിപിടിച്ച് ​ഗാന്ധിന​ഗർ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കകം തേടിപിടിച്ച് ​ഗാന്ധിന​ഗർ പൊലീസ്. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തുമ്പോൾ കുഞ്ഞുമായി യുവതി ഹോട്ടലിൽ നിൽക്കുകയായിരുന്നു. ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റിയത് . ​ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇടുക്കി […]

നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി; പൊലീസ് മെഡിക്കൽ കോളേജ് പരിസരം അരിച്ചുപെറുക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റി. ​ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ഗൈനക്കോളജി വാർഡിൽ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിന്റെ അമ്മയോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരിയാണെന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി.ഏറെ […]

കോട്ടയം എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡിലേക്ക് തലകീഴായി മറിഞ്ഞു; രണ്ട് യാത്രക്കാർക്ക് പരിക്ക്

സ്വന്തംലേഖകൻ കോട്ടയം: എംസി റോഡിൽ പള്ളം പോസ്റ്റ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിലേക്ക് തലകീഴായി മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് പരിക്ക്. ചെങ്ങനാശ്ശേരി പൂച്ച മുക്ക് കളത്തിൽ പറമ്പിൽ ഹിദായത്തുദീൻ (40), ജിനു എന്നിവരെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചെങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാർ പള്ളം പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.

പൂക്കളെ തൊട്ടാൽ പൊള്ളും! തീ വില!!

report-on-flowers-price-hike സ്വന്തം ലേഖകൻ ഇടുക്കി : പൂക്കൾക്ക് തീവിലയായി മാറിയതോടെ പൂക്കൾ തൊട്ടാൽ പൊള്ളുന്ന നിലയിലെത്തി വിലനിലവാരം. വളരെയേറെ ആവശ്യമുള്ള മുല്ലപ്പൂ അടക്കമുള്ള പുഷ്പങ്ങൾക്കാണ് തീവില. ഒന്നരമാസം മുൻപ് കിലോയ്ക്ക് 1500 രൂപ വിലയുണ്ടായിരുന്ന മുല്ലപൂവിന് ഇപ്പോൾ 4000 രൂപ വരെയാണ് വിപണിയിലെ വില. ചില ദിവസങ്ങളിൽ ഇത് ഏറിയും കുറഞ്ഞുമിരിക്കും. മുല്ലപ്പൂവിന് പുറമേ മറ്റെല്ലാ പുഷ്പങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. 200 രൂപ വിലയുണ്ടായിരുന്ന അരളി ഇപ്പോൾ വാങ്ങണമെങ്കിൽ 450 രൂപ നൽകണം. ജമന്തിക്കും നൂറ് രൂപ ഉയർന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ശീലയംപട്ടി […]

മാനന്തവാടിയിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ മാനന്തവാടി: മാനന്തവാടിയിലെ പേര്യയിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിലായി. ഫോറസ്റ്റ് ഇൻറലിജൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കൂടുതൽ അന്വേഷണത്തിനും തുടർ നടപടികൾക്കായി പേര്യ റെയിഞ്ച് ഓഫീസർക്ക് കൈമാറി. ആനക്കൊമ്പും കൈമാറിയിട്ടുണ്ട്. സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് പേര്യ റെയ്ഞ്ച് പരിധിയിലെ വെൺമണി ഭാഗത്ത് നിന്നും പിടികൂടി. പാൽച്ചുരം പള്ളിക്കോണം സുനിൽ (38), പാൽച്ചുരം ചുറ്റുവിള പുത്തൻവീട് മനു സി.എസ് (37), കാര്യമ്പാടി പാലം തൊടുക അൻവർ ഷാ (34) എന്നിവരാണ് […]

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കിളിമാനൂർ കാട്ടുംപുംറം കൊല്ലുവിള അജ്മി മൻസിലിൽ അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PJ 839676 Consolation Prize Rs.8,000/- PA 839676 PB 839676 PC 839676 PD 839676 PE 839676 PF 839676 PG 839676 PH 839676 PK 839676 PL 839676 PM 839676 2nd Prize Rs.10,00,000/- [10 Lakhs] PG 790013 3rd Prize Rs.100,000/- [1 Lakh] PA 504902 PB 795956 PC 255310 PD 385147 PE 758296 […]