play-sharp-fill
ഇനിമുതല്‍ കലൂര്‍ സ്റ്റേഡിയം സമ്മേളനങ്ങള്‍ക്കും അവാര്‍ഡ് നിശകള്‍ക്കും വിട്ടുകൊടുക്കും; ബഡ്‌ജറ്റില്‍ എട്ട് കോടി നീക്കിവച്ചു

ഇനിമുതല്‍ കലൂര്‍ സ്റ്റേഡിയം സമ്മേളനങ്ങള്‍ക്കും അവാര്‍ഡ് നിശകള്‍ക്കും വിട്ടുകൊടുക്കും; ബഡ്‌ജറ്റില്‍ എട്ട് കോടി നീക്കിവച്ചു

കൊച്ചി: കലൂർ സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുനല്‍കാൻ ജിസിഡിഎ തീരുമാനം.

പൊതു സമ്മേളനങ്ങള്‍ക്കും അവാർഡ് നിശകള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കി വരുമാനം വർധിപ്പിക്കാനാണ് പദ്ധതി. എന്നാല്‍ തീരുമാനത്തിനെതിരെ പൊതുപ്രവർത്തകരും കായികപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

ഒട്ടേറെ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ നടന്നിട്ടുള്ള കലൂർ സ്റ്റേഡിയം ഇപ്പോള്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി വർഷത്തില്‍ അഞ്ച് മാസമാണ് ഇപയോഗിക്കുന്നത്. ഒഴിവ് സമയത്ത് കായികേതര പരിപാടികള്‍ക്ക് വിട്ടുനല്‍കാനാണ് ജിസിഡിഎയുടെ പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ 35000 കാണികളെ ഉള്‍ക്കൊള്ളാൻ കഴിയുന്നതാണ് കലൂര്‍ സ്റ്റേഡിയം. വർഷത്തില്‍ പകുതിയിലെറെ സമയവും സ്റ്റേഡിയം ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ജിസിഡിഎ ചൂണ്ടിക്കാട്ടുന്നത്.

വർഷം മുഴുവൻ ടർഫ് പരിപാലനത്തിനടക്കം ഭീമമായ ചെലവാണ്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.