play-sharp-fill
സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണം ; അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു ; വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് വീടിനകത്ത് കയറി 78 കാരിയായ അമ്മ 

സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണം ; അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു ; വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് വീടിനകത്ത് കയറി 78 കാരിയായ അമ്മ 

സ്വന്തം ലേഖകൻ 

കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല എന്നും ആക്ഷേപമുണ്ട്.

ഇളയ മകളുടെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞാണ് മകള്‍ വീട് പൂട്ടിപ്പോയതെന്ന് സരോജിനി പറഞ്ഞു. എന്നാല്‍ തിരികെ വന്നപ്പോള്‍ വീട് പൂട്ടിയിട്ടതാണ് കണ്ടത്. താന്‍ സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതെന്നും തനിക്ക് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണമെന്നും സരോജിനി പറഞ്ഞു. മണിക്കൂറുകളായി വീടിന് പുറത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സരോജിനി. എട്ട് ദിവസമായി അയൽവാസിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് എം.എല്‍.എ. ഉമാ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തെത്തി. ആര്‍.ഡി.ഓയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംശയമെന്ന് എം.എല്‍.എ. പറഞ്ഞു. വയോധികയെ പ്രൊട്ടക്ഷന്‍ റൂമിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞെങ്കിലും തന്റെ വീട്ടില്‍ നിന്ന് എങ്ങോട്ടും പോകില്ലെന്നും ഈ വീട് തുറന്ന് തന്നാല്‍ മതിയെന്നും സരോജിനി നിലപാടെടുത്തു.

പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് സരോജിനി വീടിനകത്ത് കയറി. ഈ സമയം സരോജിനിയുടെ ഇളയ മകളും സ്ഥലത്തെത്തിയിരുന്നു. തനിക്കൊപ്പം വരാൻ അമ്മയോട് ഇളയമകൾ ആവശ്യപ്പെട്ടെങ്കിലും താനിനി ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സരോജിനിയമ്മ പറഞ്ഞു.