play-sharp-fill

കോവിഡിനെ ഭയന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കും; എന്നാൽ പിന്നെ കഞ്ചാവ് കച്ചവടവും ഓൺലൈനിലാക്കിയാലോ?; ഓൺലൈനിലൂടെ കോട്ടയത്ത് സ്ത്രീകളടക്കമുള്ളവർക്ക് കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ   തൃപ്പൂണിത്തുറ: കോവിഡിനെ പേടിച്ച് സകല കച്ചവടവും ഓൺലൈനിലാക്കി. ഓണ്‍ലൈൻ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസി​​ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്താംമൈല്‍ ഭാഗത്തു നിന്നും പ്രതിയെ പിടികൂടിയത്. പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖില്‍(23)ആണ് 900 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തി​ൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചായിരുന്നു കഞ്ചാവ് വില്‍പന നടത്തിവന്നിരുന്നത്. രഹസ്യ കോഡുകള്‍ […]

കോവിഡ് കെട്ടടങ്ങും മുൻപ് അടുത്തത് വരുന്നു: H10N3 പക്ഷി പനി ചൈനയിൽ റിപ്പോർട്ട് ചെയ്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിന് പിന്നാലെ പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്. പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് വൈറസിന്‍റെ നിരവധി വകഭേദങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ H5N8 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്. സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നത്. പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് […]

പതിനാറാം വയസ്സില്‍ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപോയി; പിന്നീട് ഭര്‍ത്താവ് ഗുണ്ടാ നേതാവാണെന്ന് തിരിച്ചറിഞ്ഞു; ഭര്‍ത്താവ് ജയിലിലായതോടെ ആധാര്‍ ശരിയാക്കി കൊടുത്ത ജനസേവനകേന്ദ്രത്തിലെ ജീവനക്കാരുമായി പ്രണയത്തിലായി; അവിഹിതം ഭര്‍ത്താവ് അറിഞ്ഞതോടെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; മാനസിക നില താറുമാറായി കാമുകനെ കഴുത്തില്‍ കുത്തി; തിരുവനന്തപുരത്ത് പിടിയിലായ ലക്ഷ്മിയുടെയും അജീഷിന്റെയും ജീവിതം ദുരൂഹതകള്‍ നിറഞ്ഞത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേസില്‍പെട്ട് മിക്കപ്പോഴും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനോട് തോന്നിയ ദേഷ്യമാണ് യുവാവുമായി അടുപ്പത്തിലാകാന്‍ കാരണമെന്ന് കത്തികുത്ത് കേസില്‍ അറസ്റ്റിലായ പനവൂര്‍ കൊല്ല അജിത് ഭവനില്‍ അജീഷിന്റെ ഭാര്യ ലക്ഷ്മി(26). പതിനാറു വയസ്സുള്ളപ്പോഴാണ് അജീഷുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിനിടക്ക് ഗര്‍ഭിണിയായതോടെ അജീഷ് ജയിലിലായി. മോചിതനായ ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് കൊടും ക്രിമിനലാണ് അജീഷെന്ന് തിരിച്ചറിയുന്നത്. ഗുണ്ടാ കേസുകളും ചന്ദനക്കടത്തുമൊക്കെയായി ജയിലാകുന്നത് പതിവായിരുന്നു. അടിപിടിയും കേസുമൊക്കെയായി സമാധാനമില്ലാത്ത ജീവിതം ആഗ്രഹിച്ചാണ് മംഗലപുരം സ്വദേശി നിധീഷുമായി അടുപ്പത്തിലായതെന്നാണ് ലക്ഷ്മി പറയുന്നത്. മൂന്ന് മാസം […]

കൊടും ക്രിമിനലുകൾക്കുള്ള മനുഷ്യാവകാശം പോലും കേരളത്തിലെ പൊലീസുകാർക്കില്ലേ? കൊടും കുറ്റവാളി ഒരു പൊലീസുദ്യോഗസ്ഥന്റെ തല തല്ലിപ്പൊളിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കിയില്ല; മലയാളത്തിലെ മുഖ്യപത്രങ്ങൾക്കൊന്നും പൊലീസിൻ്റെ ദുരവസ്ഥ കണ്ടഭാവമില്ല; തെരുവിൽ കിടന്ന് തല്ലുകൊണ്ടു ചാവേണ്ടവരോ നമ്മുടെ ഈ നിയമപാലകർ? അന്തി ചർച്ചകൾക്ക് സ്വപ്നയും, സരിതയും, രശ്മി നായരും മാത്രം മതിയോ?

ഏ.കെ. ശ്രീകുമാർ കോട്ടയം: തെരുവിൽ നിയമം പാലിക്കാനിറങ്ങുമ്പോൾ ഗുണ്ടകളുടെയും ക്രിമിനലുകളുടേയും തല്ലുകൊണ്ടു ചാവേണ്ടവരാണോ നമ്മുടെ നിയമപാലകർ. മറയൂർ പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് മാഫിയ സംഘാംഗമായ കൊടുംക്രിമിനലിന്റെ മർദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ തലയോട് പൊട്ടി മൃതപ്രായനായി കിടക്കുന്നത് കാണുമ്പോൾ ആരും ചോദിച്ച് പോകുന്ന ചോദ്യമാണ് ഇത്. പൊലീസ് ഉദ്യോഗസ്ഥൻ മരണത്തോടെ മല്ലടിച്ചു കിടക്കുന്ന വാർത്ത ഒന്നാം പേജിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകിയത് കേരള കൗമുദി ദിനപത്രം മാത്രമാണ്. അടികിട്ടി തലയോട് പൊട്ടി രാജഗിരിആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന അജേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ മരണത്തോട് മല്ലടിക്കുന്ന […]

നട്ടെല്ലിന് പരിക്കേറ്റ് കിടപ്പു രോഗികളാകുന്നവർക്ക് ഇനി ആശ്വാസം: നൂതന സ്പൈനൽ റീഹാബ് യൂണിറ്റ് സർക്കാർ ആരോഗ്യമേഖലയിലും

ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേൽക്കുന്ന പരിക്കിനാൽ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സർക്കാർ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മർ) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയിൽ സ്പൈൻ ഇൻജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ. നട്ടെല്ലിനുണ്ടാകുന്ന പരിക്കിനെ തുടർന്ന് ഭൂരിഭാഗം പേരും കിടപ്പുരോഗികളാകുന്ന സാഹചര്യമാണ് രാജ്യത്താകെയുള്ളത്. പരിക്കുകൾക്കായി ചികിത്സ പൂർത്തിയാക്കുമെങ്കിലും ശേഷമുള്ള റീഹാബിലിറ്റേഷൻ നടപടികൾ കാര്യക്ഷമായി നടക്കാറില്ല. വെല്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ചില വൻകിട […]

ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട്..; ചാനല്‍ച്ചര്‍ച്ചയ്ക്കിടെ വിനു വി ജോണിന് ഭീഷണി; ഇ.ഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍ മതി; കൂടുതല്‍ സ്മാര്‍ട്ടാകേണ്ടന്ന് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്ന് വിനു; കണക്കില്‍ പെടാത്ത പണത്തില്‍ അന്വേഷണം നടത്തേണ്ടത് ആദായ നികുതി വകുപ്പ്; വിദേശ ഹവാലയില്‍ മാത്രമേ ഇഡിക്ക് ഇടപെടാനാകൂ; കൊടകരയില്‍ കേസെടുക്കാന്‍ നിയമപരമായി കഴിയില്ലെന്നറിയിച്ച് ഇ.ഡി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന് കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥന്റെ പേര് വിനു വെളിപ്പെടുത്തണമെന്ന ആവശ്യം ശക്തം. നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. […]

കൊച്ചു സുന്ദരികൾക്കൊപ്പം പെൺവാണിഭം! ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയത് കോടികളുടെ ഇടപാട്: ഒരു രാത്രിയ്ക്ക് 80000 രൂപ ഈടാക്കിയ വാണിഭ ഇടപാടിൽ ചുംബന സമര നായികയും സോഷ്യൽ മീഡിയ താരവുമായ രശ്മി നായർക്കും ഭർത്താവിനുമെതിരെ വിചാരണ ആരംഭിച്ചു: ഇരുവർക്കും സമൻസയച്ച് കോടതി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കൊച്ചു സുന്ദരികൾ എന്ന പേരിൽ അശ്ലീല വെബ് സൈറ്റുണ്ടാക്കി ഒരു രാത്രിയ്ക്ക് 80000 രൂപ വരെ ഈടാക്കുകയും , പെൺകുട്ടികളെ ആശ്ലീല പ്രവർത്തനം നടത്തുകയും ചെയ്ത കേസിൽ സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ളവർക്ക് ഇനി വിചാരണക്കാലം. ഇവർക്കൊപ്പം സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും ജൂലൈ 5 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് […]

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

സ്വന്തം ലേഖകൻ കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമാകും ഈ ഓര്‍പ്പറേഷന് നേതൃത്വം നല്‍കുക. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാകും ഇടപെടല്‍. ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നു നേതാക്കളെ […]

ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റും കച്ചവടവും ; ഒരു ലിറ്റർ ചാരായത്തിന് ഈടാക്കിയിരുന്നത് 1800 മുതൽ 2000 രൂപ വരെ; പ്രതി എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ : ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റ്. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് ( 37 ) നെതിരെ കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ 3 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി. വീടിൻ്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിൻ്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി. പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരുകയായിരുന്നു. ഒരു ലിറ്റർ ചാരായo 1800 […]

ചിത്രം പകർത്തിയവരെ സിനിമാ സ്റ്റെലിൽ മതിൽ ചാടിക്കടന്ന് വിരട്ടി കുട്ടികൊമ്പൻ

സ്വന്തം ലേഖകൻ വയനാട്: ചിത്രങ്ങൾ പകര്‍ത്തിയവരെ മതില്‍ ചാടിക്കടന്ന് വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോ കൗതുകവും ഒപ്പം ഭീതിയും ഉളവാക്കുന്നതാണ്. ഊട്ടി മേട്ടുപ്പാളയം ദേശീയപാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മതിലിന് സമീപം നില്‍ക്കുകയായിരുന്ന ആനയുടെ ചിത്രങ്ങളാണ് യാത്രക്കാര്‍ പകര്‍ത്തിയത്. ഈ റൂട്ടിലെ ബെര്‍ളിയന്‍ ഭാഗത്ത് നിരവധി ആനത്താരകളുണ്ട്. എപ്പോഴും ആനകളെ ഇവിടെ കാണാനും കഴിയും. ജാഗ്രതയോടെയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല. മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന്‍ വീഡിയോ എടുക്കുന്നത് കണ്ട് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആനക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ തെല്ല് അടുത്ത് നിന്നായിരുന്നു […]