play-sharp-fill
ഹാള്‍ ടിക്കറ്റ് എടുക്കാൻ മറന്നു; വിദ്യാര്‍ഥിക്ക് തുണയായത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍

ഹാള്‍ ടിക്കറ്റ് എടുക്കാൻ മറന്നു; വിദ്യാര്‍ഥിക്ക് തുണയായത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍

പെരിന്തല്‍മണ്ണ: ഹാള്‍ ടിക്കറ്റെടുക്കാൻ മറന്ന് പരീക്ഷയ്ക്കെത്തിയ പ്ലസ്‌വണ്‍ വിദ്യാർഥിക്ക് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ തുണയായി.

ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പരീക്ഷക്കെത്തിയപ്പോഴാണ് ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശിയായ വിദ്യാർഥി ഹാള്‍ ടിക്കറ്റ് കൈവശമില്ലെന്ന കാര്യം തിരിച്ചറിയുന്നത്. 9.30-നാണ് പരീക്ഷ തുടങ്ങുന്നത്. 16 കിലോമീറ്റർ ദൂരെയുള്ള വീട്ടില്‍ എത്രയുംവേഗം എത്തി ഹാള്‍ ടിക്കറ്റ് എടുത്തുവരാനായി ശ്രമം.

കൂട്ടുകാരനോടൊപ്പം 8.50-ഓടെ പാലക്കാട്ടേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ കയറി. ഇതേ ബസില്‍ പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ മുഹമ്മദ് ഷിബിനും ഉണ്ടായിരുന്നു. ബസ് എപ്പോള്‍ കരിങ്കല്ലത്താണിയിലെത്തുമെന്ന് ഉത്കണ്ഠയോടെ കുട്ടികള്‍ കണ്ടക്ടറോട് ചോദിക്കുന്നത് ഷിബിൻ കേട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതിനാല്‍ 9.15 ആകുമെന്ന് ബസുകാർ പറഞ്ഞു. ഇതോടെ കുട്ടിവിഷമിക്കുന്നത് കണ്ടാണ് ഷിബിൻ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. വീട്ടില്‍ അമ്മമാത്രമേയുള്ളൂവെന്നും വിളിച്ചുപറയാൻ ഫോണ്‍ കൈവശമില്ലെന്നും കുട്ടി പറഞ്ഞു. ഇതോടെ വിഷമിക്കേണ്ടെന്നും അഗ്നിരക്ഷാനിലയത്തിലെത്തി അവിടെയുള്ള വാഹനത്തില്‍ വീട്ടില്‍പോയി ഹാള്‍ടിക്കറ്റ് എടുക്കാമെന്നും ആശ്വസിപ്പിച്ചു.

ഷിബിന്റെ ഫോണില്‍ അമ്മയെ വിളിച്ച്‌ ഹാള്‍ ടിക്കറ്റുമായി കരിങ്കല്ലത്താണിയിലേക്കെത്താൻ പറഞ്ഞു. അപ്പോഴേക്കും സീനിയർ ഫയർ ഓഫീസർ സജിത്ത് തന്റെ സ്കൂട്ടറുമായി തയ്യാറായി.

ഒൻപതോടെ കുട്ടിയുമായി 12 കിലോമീറ്റർ അകലെയുള്ള കരിങ്കല്ലത്താണിയിലേക്ക് പോയി. ഇവരെത്തുന്നതിന് മുൻപേ മാതാവ് ഹാള്‍ടിക്കറ്റുമായി എത്തിയിരുന്നു. 9.25-ന് കുട്ടിയെ സ്കൂളിലെത്തിച്ചു.