play-sharp-fill

സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യ ചെയ്ത ഹോട്ടലുടമകളുടെ അനുസ്മരണയോഗം നടന്നു

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്ത ഹോട്ടലുടമകളുടെ അനുസ്മരണയോഗം നടന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യോ​ഗം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, റസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എം രാധാകൃഷ്ണപിള്ള, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ ട്രഷറർ ആർ സി നായർ, വർക്കിംഗ് പ്രസിഡണ്ട് വേണുഗോപാലൻ നായർ […]

ചങ്ങനാശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; സ്വർണവും പണവുമടക്കം ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം. സ്വർണവും പണവുമടക്കം ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ചങ്ങനാശ്ശേരി കുരിശ്മൂഡിന് സമീപം കോയിപ്പിള്ളി സണ്ണിയുടെ ആൾ താമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. അഞ്ച് പവൻ സ്വർണവും നാല് ലക്ഷം രൂപയുടെ പേൾ സെറ്റും മോഷണം പോയിട്ടുണ്ട്. സണ്ണിയും കുടുംബവും വിദേശത്താണ് താമസം. നാട്ടിൽ വീട് നോക്കാൻ ഏൽപ്പിച്ച ആള് വന്ന് നോക്കിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ […]

ചങ്ങനാശേരി എ.സി റോഡിൽ വാഹനാപകടം; ടോറസ്സ് ലോറി കയറിയിറങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ആലപ്പുഴ- ചങ്ങനാശേരി എ.സി റോഡിൽ ടിപ്പര്‍ സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. മുട്ടാർ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) യാണ് മരിച്ചത്. എ.സി റോഡിൽ പാറയ്ക്കൽ കലുങ്കിൽ വച്ച് വെള്ളിയാഴ്ച്ച രാവിലെ 8.30-നായിരുന്നു ദാരുണമായ അപകടം. ടോറസ്സ് ലോറി സാധനം ഇറക്കിയശേഷം ഗോഡൗണിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി നഗരത്തിലുള്ള ജുവലറിയിലെ സെയിൽസ്മാൻ ആയിരുന്നു കുഞ്ഞുമോൻ. രാവിലെ കടയിലേക്കു വരുന്നതിനായി വീട്ടിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരുകയായിരുന്നു കുഞ്ഞുമോൻ. സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ തന്നെ വരികയായിരുന്ന 10 വീലുകളുള്ള ടോറസ്സ് […]

‘ശുഭയാത്ര’ പദ്ധതിക്കു തുടക്കം; ഭിന്നശേഷിക്കാർക്ക് സഹായം നൽകി

സ്വന്തം ലേഖിക കോട്ടയം: കേരള സംസ്ഥാന വികലാംഗ കോർപറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യവിതരണത്തിന്റെയും ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുന്ന ‘ശുഭയാത്ര’പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂർ തവളക്കുഴി സാൻജോസ് സ്പെഷൽ സ്‌കൂളിൽ നടന്നു. തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും എത്തിച്ചു നൽകേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ബാധ്യതയാണെന്ന് എം.പി. പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. വാർഡംഗം വി.എസ്. വിശ്വനാഥൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റീബല്ലോ, ജെബീൻ ലോലിത സെയ്ൻ, ഡി.എ.ഡബ്ല്യൂ.എഫ്. ജില്ലാ […]

എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു

സ്വന്തം ലേഖകൻ കോട്ടയം: എഎൽസിഎ 2-ാം മത് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന കമ്മറ്റി അംഗം ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം. ദിലിപ് ഉദ്ഘാടനം ചെയ്തു. സംസ്ഥന സെക്രട്ടറി കെ.എൻ ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാജി റ്റി.റ്റി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടന തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് അജോ ചെറിയൻ ഏറ്റുമാനൂർ സെക്രട്ടറി നസിബ് കോട്ടയം ട്രഷറായി പി.എൻ പ്രമോദ് മുണ്ടക്കയം എന്നിവരെ തെരഞ്ഞെടുത്തു. ജില്ല ജോയിന്റ് സെക്രട്ടറി പി.സി മനോജ് […]

ജനുവരി 10, 11 തീയതികളിൽ എരുമേലിയിൽ മദ്യനിരോധനം

സ്വന്തം ലേഖിക കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് – എരുമേലി പേട്ട തുള്ളൽ, ചന്ദനക്കുടം എന്നിവയോടനുബന്ധിച്ച് ജനുവരി 10, 11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവിട്ടു. മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി. പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യം, മറ്റു ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ്; 35 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 240; രോഗമുക്തി നേടിയവര്‍ 2404

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 […]

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാള്‍ക്ക് മനംമാറ്റം; സത്യം എവിടെയും പറയാമെന്ന് വെളിപ്പെടുത്തല്‍; ദിലീപിന് വമ്പന്‍ തിരിച്ചടി

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളില്‍ സിനിമാ നടന്‍മാരും നടിമാരും അടക്കം പലരും കൂറുമാറിയിരുന്നു. ഈ കൂറുമാറ്റം കേസില്‍ വമ്പന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂറുമാറിയവരിലൊരാള്‍ സത്യം പറയാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. ഈ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ‘സത്യം’ തുറന്നു പറയാന്‍ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷന്‍ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സാഗര്‍ എന്ന […]

കോട്ടയം ജില്ലയിൽ 289 പേർക്കു കോവിഡ്; 283 പേർക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 289 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 283 പേർ രോഗമുക്തരായി. 4790 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 137 പുരുഷൻമാരും 123 സ്ത്രീകളും 29 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 347078 പേർ കോവിഡ് ബാധിതരായി. 341518 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14364 പേർ ക്വാറന്റയിനിൽ […]

ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി; കടത്തികൊണ്ടു പോയ കുഞ്ഞിൻ്റെ മാതാപിതാക്കളുമായി സംസാരിച്ചു

സ്വന്തം ലേഖിക കോട്ടയം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ കടത്തികൊണ്ടു പോയ കുഞ്ഞിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തില്‍ മെഡിക്കല്‍ എഡുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു. ജീവനക്കാർ നിർബന്ധമായും ഐഡി കാർഡ് ധരിക്കണം. ആശുപത്രികളിൽ സി.സി.ടി.വി. സ്ഥാപിക്കും. സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. എക്സ് സർവീസുകാരെ മാത്രമെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കടത്തികൊണ്ടു പോയ കുഞ്ഞിൻ്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. അമ്മയും […]