മലപ്പുറത്ത് എത്തിച്ചത് 4479 കിലോ കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണം ; 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചതിൽ 992എണ്ണമൊഴിച്ച്‌ 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് അജ്ഞാതം ; ശിവശങ്കറിനും ബിനീഷിനും പിന്നാലെ അടുത്ത ഊഴം കെ.ടി. ജലീലിനോ..? അറസ്റ്റ് ഭീതിയില്‍ ജലീൽ

സ്വന്തം ലേഖകൻ കൊച്ചി: ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഖുറാന്‍ ഇറക്കുമതിചെയ്തതെന്ന കേസിൽ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് നാളെ വിശദമായി ചോദ്യം ചെയ്യും. ഏതെങ്കിലും ഒരു കേസിൽ ചോദ്യം ചെയ്ത ശേഷം മാത്രമേ ആരെയെങ്കിലും പ്രതിയാക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. അതിനാൽ തന്നെ നാളത്തെ ചോദ്യം ചെയ്യൽ ജലീലിന് നിർണ്ണായകമാണ്. നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ഒരുപക്ഷേ ജലീലിനെ അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. ഇതിന് മുന്നോടിയായി കസ്റ്റംസ് ഗവര്‍ണ്ണറുടെ അനുമതിയും തേടിയേക്കും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത […]

അനൂപിന്റെ ക്രെഡിറ്റ് കാർഡുമായി യുവതി ബ്യൂട്ടിപാർലറിൽ എത്തിയത് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം : മരുതംകുഴിയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; റിമാൻഡ് റിപ്പോർട്ടിലെ കാർഡിലെ ഒപ്പ് ബിനീഷിന്റേത് എന്ന പരമാർശം കുടുക്കിലാക്കുന്നത് ഭാര്യാ കുടുംബത്തെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് റെയ്ഡിനിടയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ലഹരിക്കടത്ത് കേസിൽ ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ കാര്‍ഡുമായി യുവതി എത്തിയത് ബിനീഷിന്റെ ശേഷമാണെന്നും സൂചനകളുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇഡി തയ്യാറായിട്ടില്ല എന്നതും ശ്രേദ്ധയമാണ്. അനൂപ് മുഹമ്മദ് ഇല്ലാത്ത സ്ഥലങ്ങളിലും കാര്‍ഡുപയോഗിക്കുവെന്ന നിഗമനത്തിലേക്കാണ് സ്‌റ്റേറ്റ്‌മെന്റുകള്‍ വിരല്‍ ചൂണ്ടുന്നത്.സമീപകാലത്ത് ഈ […]

പരിശോധന അപ്രതീക്ഷിതം , കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല :ബിലീവേഴ്‌സ് ചർച്ച് ധനകാര്യമേധാവി ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്‌ദ സന്ദേശം പുറത്ത് ; പുറത്ത് വന്നിരിക്കുന്നത് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: ചാരിറ്റിയുടെ മറവില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ച്‌ ബിലീവേഴ്‌സ് ചർച്ച് നടത്തിയ പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്. സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേല്‍ വര്‍ഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. സഭയുടെ തിരുവല്ലയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതമായിരുന്നെന്നും കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസ് പറയുന്നത്. ചാരിറ്റിയായി സഭയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പ് […]

ആർപ്പൂക്കരയിലെ ഗുണ്ടാ ആക്രമണം: യുവാവിനെ വടിവാളിനു വെട്ടിപ്പരിക്കേൽപ്പിച്ചു; അലോട്ടിയുടെ സഹോദരൻമാർ അടക്കം അഞ്ചു പേർ പിടിയിൽ

തേർഡ് ഐ ക്രൈം ആർപ്പൂക്കര: ആർപ്പൂക്കര പനമ്പാലത്ത് വടിവാളൂമായി ബൈക്കിൽ അഴിഞ്ഞാടിയ ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സഹോദരൻമാർ അടക്കമുള്ളവരാണ് വടിവാളുമായി കഴിഞ്ഞ ദിവസം രാത്രിയിൽ അഴിഞ്ഞാടിയത്. വടിവാളൂമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പ്രദേശവാസിയായ ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പനമ്പാലം അങ്ങാടി കപ്പേള ഭാഗത്ത് കുരിശുങ്കൽ വീട്ടിൽ എബി ജോർജി(33)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സഹോദരൻ ജോൺസി ജേക്കബ് (24), ടോമി […]

പോലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞ് കൈയ്യേറ്റം ചെയ്ത സി ഐ ടി യു ഗുണ്ടകൾ അകത്തായി; മുണ്ടക്കയത്ത് അറസ്റ്റിലായ ഗുണ്ടകൾ സമൂഹത്തിന് തന്നെ ഭീഷണിയായവർ

സ്വന്തം ലേഖകൻ കോട്ടയം : മുണ്ടക്കയം ബസ്റ്റാൻഡിൽ വാക്കുതർക്കം പറഞ്ഞു തീർക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളേയും കോടതി റിമാർൻ്റ് ചെയ്തു. 15 ദിവസത്തോളം തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്തയെഴുതിയതിനെ തുടർന്നാണ് സി പി എം ഇടപെട്ട് ഒതുക്കിയ കേസിൽ നാല് പ്രതികളെയും പൊലീസ് പിടികൂടിയത്. മുണ്ടക്കയം സ്വദേശികളായ കിഴക്കേമുറിയിൽ വാസുദേവൻ മകൻ ജെയ്‌മോൻ (39) , മുണ്ടക്കയം 34മൈൽ പുതുപ്പറമ്പിൽ സന്തോഷ് (39), […]

ട്രമ്പ് ഇനി ജയിലിലേയ്‌ക്കോ..! പെണ്ണുകേസു മുതൽ സാമ്പത്തിക തട്ടിപ്പുവരെ; തോൽവിയ്ക്കു പിന്നാലെ ട്രമ്പിനെ കാത്തിരിക്കുന്നത് മുട്ടൻ കുരുക്ക്

തേർഡ് ഐ ബ്യൂറോ വാഷിംങ്ടൺ: വിടുവായത്തരവും കയ്യിലിരുപ്പും മൂലം നാട്ടുകാരുടെ മുഴുവൻ വെറുപ്പ് സമ്പാദിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തോൽവിയ്ക്കു പിന്നാലെ ജയിലിലേയ്ക്ക്. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ, ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ നൂലാമാലകളാണെന്നാണ് ന്യൂയോർക്ക് ടൈംസ്‌പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്തുവിലകൊടുത്തും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ട്രംപ് ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. നികുതിവെട്ടിപ്പ് തൊട്ട് സ്ത്രീപീഡനം വരെയുള്ള വിവിധ കേസുകൾ ഡെമോക്രാറ്റുകൾ വിചാരിച്ചാൽ കുത്തിപ്പൊക്കാൻ കഴിയും. കാരണം ഈ തെരഞ്ഞെുടുപ്പിൽ ട്രംപ് വാക്കുകൾ കൊണ്ട് അവരെ അത്രയേറെ ഉപദ്രവിച്ചിട്ടുണ്ട്. കള്ള കമ്യൂണിസ്റ്റ് എന്നാണ് ട്രംപ് കമലാ ഹാരീസിനെ […]

ഇനി രഹസ്യങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ ഇല്ലാതാകും..! ഡിസപ്പിയർ മെസേജുകളുമായി വാട്‌സ്അപ്പ്; പുത്തൻ ഫീച്ചർ ഉടൻ യാഥാർത്ഥ്യമാകും

തേർഡ് ഐ ബ്യൂറോ ലണ്ടൻ: ഓരോ ദിവസവും ഓരോ വ്യത്യസ്തമായ പുതിയ പുതിയ ഫീച്ചറുകളുമായി ഉപഭോക്താക്കൾക്കിടയിൽ സജീവമാകാൻ വാട്‌സ്്അപ്പ്. ഏറ്റവും ഒടുവിൽ വാട്സ് ആപ്പ് ‘ഡിസപിയറിംഗ് മെസേജ്’ ഫീച്ചർ അവതരിപ്പിച്ചു; എങ്ങനെ എനേബിൾ ചെയ്യണം ? ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്. ‘ഡിസപ്പിയറിംഗ് മെസേജസ്’ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം മുതൽ തന്നെ ഫീച്ചർ ലഭ്യമാകും. രണ്ട് ബില്യണിലേറെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. വ്യക്തികൾ തമ്മിലുള്ള ചാറ്റിനും, ഗ്രൂപ്പ് ചാറ്റിനും ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റിൽ അഡ്മിൻമാർക്ക് […]

ചരിത്രം തിരുത്തി, ബെഡനും കമലയും..! പ്രായത്തിൽ ചരിത്രമായി ബൈഡന്റെ വിജയം; ഇന്ത്യൻ വംശയായ വനിതാ വൈസ് പ്രസിഡന്റായി കമല

തേർഡ് ഐ ഇന്റർനാഷണൽ ന്യൂയോർക്ക്: ചരിത്രം തിരുത്തിക്കുറിച്ച് അവകാശവാദങ്ങളുടെ അകമ്പടിയില്ലാതെ വലിയ വിജയം നേടി അമേരിക്കയുടെ കരുത്തുറ്റ പ്രസിഡന്റ് പദത്തിലേയ്ക്കു ജോ ബൈഡൻ എത്തുന്നു. അമേരിക്കയിൽ പുതുചരിത്രം കുറിച്ച് തന്നെയാണ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും ചരിത്രം കുറിച്ചിരിക്കുന്നത്. നിലവിൽ 7.4 കോടിയിലേറെ വോട്ടുകൾ നേടിയാണ് ബൈഡൻ 46-ാമത് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഈ സാഹര്യത്തിൽ ലീഡ് ഇനിയും ഉയരുമെന്നാണ് […]

അതിരമ്പുഴയിലെ അപകടം; റോഡിൽ തെന്നിയ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത് ദുരന്തമായി; അപകടം ഉണ്ടായത് ഇങ്ങനെ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: അതിരമ്പുഴയിൽ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വില്ലനായത് റോഡിലെ വളവും ബൈക്കിന്റെ അമിത വേഗവും. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. മൂന്നു വ്യത്യസ്ത ആംഗിളുകളിൽ നിന്നുള്ള പരിശോധനയിലാണ് ബൈക്ക് അപകടത്തിന്റെ കൃത്യമായ വിവരം പൊലീസിനു ലഭ്യമായത്. അപകടത്തിൽ മരിച്ച അതിരമ്പുഴ നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി(21)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ടായ അപകടത്തിന്റെ മൂന്നു ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നു […]

സ്വാശ്രയ മെഡിയ്ക്കൽ കോളജുകളിലെ എം.ബി.ബി.എസ്. കോഴ്‌സുകൾക്ക് മൈനോരിറ്റി ക്വോട്ടായിൽ അപേക്ഷിക്കുവാൻ അവസരം നൽകണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം: സ്വാശ്രയ മെഡിയ്ക്കൽ കോളജുകളിലെ എം.ബി.ബി.എസ്. കോഴ്‌സുകൾക്ക് മൈനോരിറ്റി ക്വോട്ടായിൽ അപേക്ഷിക്കുവാൻ അവസരം നൽകണമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ മെഡിയ്ക്കൽ & അനുബന്ധ കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനായുള്ള കേരളത്തിലെ റാങ്ക് ലിസ്റ്റിലാണ് വിദ്യാർത്ഥികൾക്കു അവസരം നൽകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നത്. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ, ദേശീയ തലത്തിലെ റാങ്ക് ലിസ്റ്റിൽ ആദ്യത്തെ 25000 ത്തിൽ ഉൾപ്പെട്ട ഏറെപേരും കേരളത്തിൽ നിന്നും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഗവൺമെന്റ് എം.ബി.ബി.എസ് സീറ്റ് […]