video
play-sharp-fill

സംസ്ഥാനത്ത് മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്ബുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ […]

ആലപ്പുഴ ബൈപാസിൽ വാഹനാപകടം;മിനിലോറി കാറിലിടിച്ചു;അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

സ്വന്തം ലേഖകൻ ആലപ്പുഴ:ആലപ്പുഴ ബൈപാസിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുതിരപ്പന്തി ഭാഗത്ത് പുലർച്ചെയാണ് അപകടം നടന്നത്. മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് എത്തി മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ച് […]

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ക്ക് അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. എം ഡി യാഗേഷ് ഗുപ്ത ഐ പി എസ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് […]

കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഷാരോൺ വധക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, […]

മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവം ; നാല് പ്രതികളിൽ ഒരാൾ പോലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊല്ലം: ആയൂരിൽ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാൾ പോലീസിൽ കീഴടങ്ങി. ആയൂർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. കേസിൽ ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് […]

ഗോധ്രാനന്തര കലാപക്കേസ്; 17 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ വഡോദര : 2002ൽ ഗുജറാത്തിലെ ഗോധ്രയിൽ 17 പേർ കൊല്ലപ്പെട്ട കലാപക്കേസിൽ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ചുമഹൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ന്യൂനപക്ഷ സമുദായംഗങ്ങളായ 17പേരാണ് കൊല്ലപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരിൽ 2 പേർ കുട്ടികളായിരുന്നു. […]

അനില്‍ ആന്റണിയുടെ രാജി;രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി എ കെ ആന്റണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളിൽ നിന്നും രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ലന്നും […]

ആലപ്പുഴയിലെ സി പി എം നേതാവിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് കേസ്; ഷാനവാസിനെതിരെ നി‍ര്‍ണായക തെളിവുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്

സ്വന്തം ലേഖകൻ ആലപ്പുഴ: സി പി എം നേതാവ് എ.ഷാനവാസിൻ്റെ വാഹനത്തിലെ ലഹരിക്കടത്ത് അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍. ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണത്തിലാണ് വാർഡ് കൗൺസിലർ കൂടിയായ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചത്. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു […]

സംസ്ഥാനത്ത് ഇന്ന് (25/01/2023)സ്വർണവിലയിൽ മാറ്റമില്ല ; പവന് 42,160 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില. ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 280 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് […]

കല്ലായിയിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: കല്ലായിയിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.കല്ലായി റെയിൽവേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ […]