കോൺഗ്രസിന്റെ സൈബർ ടീമിനു നേതൃത്വം നൽകിയ എ.കെ ആന്റണിയുടെ മകനെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയയിലെ കോൺഗ്രസുകാർ: അനിൽ ആന്റണി മരക്കഴുതയെന്നും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ

തേർഡ് ഐ ബ്യൂറോ കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കെ.പി.സി.സി മീഡിയ സെൽ കൺവീനറും എ. കെ ആന്റണിയുടെ മകനുമായ അനിൽ കെ. ആന്റണിക്കെതിരെ കോൺഗ്രസ് അനുകൂലികൾ. കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനറായി ഇരിക്കുന്നതെന്ന് കോൺഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോൺഗ്രസ് സൈബർ ടീം’. അനിൽ കെ ആന്റണിയെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായോ എന്നും സൈബർ ടീം ചോദിക്കുന്നു. ഇതുപോലുള്ള പാഴുകളെ വച്ച് […]

ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിതുറന്ന് മോഷണം ; കവർച്ചയ്ക്ക് ശേഷം തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം : ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ മമ്മുള്ളി കുട്ടിച്ചാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയ വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ ആബിദിനെയാണ് (35) നിലമ്പൂർ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം തൊണ്ടിമുതലുമായി ആബിദ് ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിപോകുകയായിരുന്നു. പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേർന്ന് ഒരാൾ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി […]

തന്തയ്ക്ക് പിറക്കാത്ത പണിയുണ്ടേൽ തലേന്നേ പറയണമെന്ന് ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട് ; മാധ്യമധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ടൈംസ് നൗവിലെ ആ പെൺകുട്ടി ചെയ്തത് ; കോൺഗ്രസിനെ അവഹേളിക്കാൻ അവൾ കച്ചകെട്ടി ഇറങ്ങിയതാണ് : ഒളിക്യാമറാ വിവാദത്തിൽ വിശദീകരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വന്തം ലേഖകൻ കോഴിക്കോട് : പോളിങ് ദിവസം യുഡിഎഫിന്റെ അവസ്ഥ തുറന്നുപറയുന്ന ഒളി ക്യാമറ വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേൽ അത് തലേന്നേ പറയണമെന്ന്, അതാണ് പ്രധാനപ്പെട്ട ഒരു കാര്യം. ടൈംസ് ഓഫ് നൗവിലെ ആ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്ന് രാജ്‌മോഹൻ വ്യക്തമാക്കി. കെ സുധാകരന്റെ സഹോദരൻമാർ മരിച്ചതറിഞ്ഞ് അവിടെ ചെന്നു. അപ്പോൾ കെ സുധാകരനുമായി ഒരു അഭിമുഖം നടത്തുകയാണ്. എന്റെ കൂടാൻ ശ്രമിച്ചു. ഒരഭിമുഖം വേണമെന്ന് പറഞ്ഞു. […]

സിപിഎമ്മിന്റേത് കാലുകൾ കൊത്തിനുറുക്കി രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷണൽ രാഷ്ട്രീയ ക്വൊട്ടേഷൻ ; മൻസൂറിനെ കൊലപ്പെടുത്തിയതും ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായി ; ആക്രമണം അഴിച്ചുവിട്ടത് സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കി : കൂത്തുപറമ്പിലെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് സിപിഎം

സ്വന്തം ലേഖകൻ തലശേരി: കൂത്തുപറമ്പിൽ ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായിട്ടാണ്. കാലുകൾ കൊത്തി നുറുക്കി ചോര വാർന്നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി തന്നെ ആഴത്തിലുള്ള വെട്ടാണ് മൻസൂറിന്റെ കാലിലും ഉള്ളത്. അക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൻസൂറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കുന്നതിനായി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട്ടെ സ്വകാര്യ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ ഇന്നലെ […]

കണ്ണൂരിൽ ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകം….! വോട്ടെടുപ്പ് കഴിഞ്ഞതോടെ ലീഗുകാർക്കുനേരെ ബോംബ് എറിഞ്ഞ് സി.പി.എമ്മിന്റെ ആക്രമണം ; ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്: സി.പി.എം പ്രവർത്തകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിന്റെ മണ്ണിൽ രാഷ്ട്രീയ കൊലപാതകം. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-‌സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് ആക്രമണത്തിൽ മരിച്ചത്.മൻസൂറിനൊപ്പമുണ്ടായിരുന്ന സഹോദരൻ മുഹസിന് ഗുരുതര പരിക്ക്. കാഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൻസൂർ മരിച്ചത്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവർത്തകർ മൻസൂറിന്റെ വീടിന് മുന്നിൽ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലാണ് സംഭവം. സംഭവത്തിൽ […]

സംസ്ഥാനത്ത് ഇനി പരീക്ഷാ ചൂട് : നാളെ മുതൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകൾക്ക് തുടക്കം ; പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കേരളം ഇനി പരീക്ഷാ ചൂടിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്ക് നാളെ മുതൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ ചൂടിലേക്ക് കടക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573ഉം ഒപ്പം ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 627 വിദ്യാർത്ഥികളും പരീക്ഷയെഴുതും. 2004 […]

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; നിയന്ത്രണങ്ങളില്ലാതെ ഇലക്ഷൻ നടത്തിയത് കേരളത്തിൽ വ്യാപകമായി കോവിഡ് പടരാൻ സാഹചര്യം ഒരുക്കുമെന്ന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു; വരുന്ന നാലാഴ്‌ച നിര്‍ണായകം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷ സാഹചര്യത്തിലേക്ക്. രോഗവ്യാപനം ഉയർന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി.   ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 55,000ത്തില്‍ അധികം കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.   ഗുജറാത്തിലെ 20 പ്രദേശങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേർന്നു കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും. […]

മിനി നിര്യാതയായി

സ്വന്തം ലേഖകൻ കുടമാളൂർ : പള്ളിപ്പുറത്ത് (പുത്തൻ പറമ്പിൽ) ബാലചന്ദ്രൻ്റെ ഭാര്യ മിനി (44) അന്തരിച്ചു . കിടങ്ങൂർ നെടുമ്പിലാ കുടിയിൽ കുടുംബാംഗമാണ് സംസ്കാരം നാളെ 07/04/2021 ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’; ഫേസ് ബുക്ക്‌ പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടി ; കുടുംബച്ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകൾ ; മുകേഷിന്റെ കമെന്റുകൾ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. ‘കരുത്തും, കരുതലും…കുടുംബം’ എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.   ഈ ചിത്രത്തിന് ‘മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്’ എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്. ഇതോടെ നിരവധി യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ കമന്റ്‌ ഏറ്റെടുത്തു. പ്രതിപക്ഷ ബഹുമാനത്തെ പുകഴ്ത്തിയായിരുന്നു മിക്കവരും അഭിപ്രായം രേഖപ്പെടുത്തിയത്.     എന്നാൽ മുകേഷ് ഇട്ട […]

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് ; വോട്ട് ചെയ്യാൻ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവി‍ഡ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്.   രോഗബാധിത ആണെങ്കിലും മറ്റ് ശാരീരിക അവശതകൾ ഇല്ലാത്തതിനാൽ വൈകിട്ട് 6.30നു പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ‌ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് രേഖപ്പെടുത്തി.   പിണറായി വിജയന്റെ പ്രചരണപരിപാടികളിലും മറ്റും വീണയെ കാണാതിരുന്നത് എന്ത് കൊണ്ടാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കോവിഡ് ബാധിതയായി ചികിത്സയിൽ ആണെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ അഭ്യൂഹങ്ങൾക്കും അവസാനമായി.