ആരുടെ ‘ഉയിര്’ എടുക്കാനാണ് കാലന് നേരിട്ട് ഇറങ്ങിയത് ; റോഡില്‍ കാലനെ കണ്ട് ഞെട്ടി നാട്ടുകാർ ; യമൻ ആയ എന്റെ ജോലിഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാലൻ വേഷത്തിൽ വേറിട്ട പ്രതിഷേധം
സ്വന്തം ലേഖകൻ തൃശൂര്‍: റോഡില്‍ കാലനെ കണ്ട് വഴിയാത്രക്കാരും വാഹന യാത്രക്കാരും നാട്ടുകാരും ആദ്യം ഒന്ന് ഞെട്ടി. കഥകളിൽ കേട്ട് മാത്രം പരിചയിച്ച കാലന് ഇതാ റോഡില്‍ നില്ക്കുന്നു. ആരെ കൊണ്ടു പോകാനാണ് നേരിട്ട് എഴുന്നള്ളിയതെന്ന് ചിലര്‍ അടക്കം പറഞ്ഞു, ചിലര്‍ കാലന്റെ പോത്ത് എവിടെ എന്ന് നോക്കി. ഇരിങ്ങാലക്കുടയിലെ റോഡിലാണ് ‘കാലന്’ നിന്നത്. ആരുടെ ‘ഉയിര്’ എടുക്കാനാണ് കാലന് നേരിട്ട് ഇറങ്ങിയത് എന്ന ചിന്തയിലായിരുന്നു എല്ലാവരും. പിന്നീടാണ് തങ്ങളുടെ ‘ഉയിര്’ എപ്പോള്‍ വേണമെങ്കിലും പോകാന്‍ പാകത്തില്‍ റോഡുകളില്‍ നിറഞ്ഞിരിക്കുന്ന കുഴികള്‍ക്കെതിരേയുള്ള പ്രതിഷേധമാണ് കാലന്റെ […]