play-sharp-fill

മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ചെത്തിയ കള്ളൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ നിന്ന് മാറി പുറത്ത് വച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിവരായാണ് മോഷണവിവരം അറിയുന്നത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടന്നാണ് വിവരം.

ഓൺലൈൻ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റു; സംഭവത്തിൽ പോലീസ് കേസെടുത്തു

ബാഗൽക്കോട്ട്: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത്. ഉപകരണത്തിൻ്റെ ഉറവിടവും ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്താൻ ഇൽക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  

കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കാന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു: 24 – ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം: 5 വർഷമായി അടഞ്ഞുകിടന്ന കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കാന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു. 24ന് 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലുള്ളവർക്കും പുറത്തുനിന്നു വരുന്നവർക്കും ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിന് തണൽമരങ്ങളുണ്ട്. വാഹന പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. പിഡബ്യുഡി ബിൽഡിങ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് ശബരിമല തീർഥാടന കാലത്ത് കാന്റീൻ തുറക്കുന്നത്. മിതമായ നിരക്കിൽ നല്ല ഭക്ഷണം കഴിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. ഉദ്യോഗസ്ഥരുടെ മേൽനോട്ടമുള്ളതിനാൽ നിലവാരം കുറഞ്ഞ സാധനങ്ങൾ ഇവിടെ ഉപയോഗിക്കാനാവില്ല.

പോക്സോ കേസിൽ പരാതി നൽകി ജയിലിലടച്ച കാപ്പകേസ് പ്രതിയെ വിവാഹം ചെയ്ത് കൂടെ താമസിച്ചു; ഹൈക്കോടതിയുടെ നിർണായക ഇടപെടൽ വന്നതോടെ പത്തൊമ്പതുകാരിയുടെ കണ്ണുതള്ളി; യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ചതോടെ പുറത്തുവന്നത് ​ഗുരുതരമായ കേസുകൾ; നാടകീയ രം​ഗങ്ങൾക്കൊടുവിൽ മകൾക്ക് രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുമതി; കേസിൽ നിർണായക ഇടപെടൽ നടത്തിയത് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും എം ബി സ്‌നേഹലതയും

കൊച്ചി: വ്യത്യസ്തമായ കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. പോക്‌സോ കേസ് പ്രതിയും കാപ്പ കുറ്റവാളിയുമായ യുവാവിനൊപ്പം താമസിച്ചിരുന്ന പത്തൊമ്പതുകാരിയെ രക്ഷിതാക്കൾക്കൊപ്പം പോകാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ. ഇരയായ പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് യുവാവ് പോക്സോ കേസിൽ 35 ദിവസം ജയിലിലായിരുന്നു. എന്നാൽ, ഇവർ പിന്നീട് വിവാഹിതരായെന്ന് പെൺകുട്ടി […]

‘വേവുവോളം കാത്താല്‍ ആറുവോളം കാത്തൂടെ…’ ; ചൂടു ചായ ചൂടോടെ കുടിക്കുന്നവരോണോ നിങ്ങൾ ; എങ്കിൽ സൂക്ഷിക്കുക ; അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ​ഗവേഷകർ

ചൂടു ചായ ചൂടോടെ കുടിക്കുന്നവരോണോ ഈ തീ ചൂട് കാന്‍സറിന് കാരണമായാലോ? ചൂടു കൂടുതലുള്ള പാനീയങ്ങള്‍ അല്ലെങ്കിൽ ഭക്ഷണങ്ങൾ അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ​ഗവേഷകർ. ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണത്തിലാണ് ഓസോഫോഗല്‍ സ്‌ക്വമാസ് സെല്‍ കാര്‍സിനോമ എന്ന കാന്‍സറിന് ചൂടു ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തിയത്. ചൂടു ചായ നാവിനെ പൊള്ളിക്കാറുള്ള പോലെ തന്നെ അന്നനാളത്തെയും പൊള്ളിക്കാറുണ്ട്. അന്നനാളത്തിൽ ആവര്‍ത്തിച്ച് ചൂടേൽക്കുന്നത് കാന്‍സറിലേക്ക് നയിക്കാം. നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ […]

പാലക്കാട്ട് വോട്ടെടുപ്പ് കഴിഞ്ഞു: 3 മുന്നണികളും വിജയ പ്രതീക്ഷയിൽ : നഗര പ്രദേശങ്ങളിൽ നിന്ന് കൂടുതൽ വോട്ട് കിട്ടുന്നവർ രക്ഷപ്പെടുമെന്ന് വിലയിരുത്തൽ

പാലക്കാട്: കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ നടത്തിയിട്ടും പോളിംഗ് ശതമാനം 70.5 മാത്രമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി 2 ദിനം ഓരോ ബൂത്ത് കേന്ദ്രീകരിച്ചിട്ടുള്ള കണക്കുകൂട്ടൽ നടത്തി ജയപരാജനങ്ങൾ നിർണയിക്കുകയാണ് സ്ഥാനാർത്ഥികളും പാർട്ടികളും. പോളിംഗ് ശതമാനം കുറവാണെങ്കിലും വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 2021ല്‍ വെറും 3000ത്തോളം വോട്ടുകള്‍ക്ക് മാത്രം ഇ. ശ്രീധരന്‍ പരാജയപ്പെട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി. ഷാഫി പറമ്പില്‍ കടുത്ത മത്സരം നേരിട്ട മണ്ഡലത്തില്‍ രാഹുലിന് വിജയിച്ച്‌ കയറാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും […]

ക്ഷേത്രത്തിലേക്ക് പോകാനായി കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; മലയാളികളായ 7 പേര്‍ക്ക് പരിക്കേറ്റ അപകടം അമിത വേ​ഗത്തിലെത്തിയ ലോറിയിടിച്ച്; ലോറിയുടെ മുന്‍വശത്തെ ടയര്‍പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ; അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

മംഗളൂരു: പയ്യന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിയന്ത്രണംവിട്ടെത്തിയ ലോറിയിടിച്ച്‌ 7 പേര്‍ക്ക് പരിക്ക് പറ്റിയ സംഭവത്തിലെ വീഡിയോ വൈറല്‍. കുന്ദാപുരയ്ക്കടുത്താണ് സംഭവം. അപകടത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകൾ ഐസിയുവിലാണ്. അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ കെ.യു.ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ തായിനേരി കൗസ്തുഭത്തില്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ കൊട്ടനച്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഫസില്‍ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. […]

വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാൻ മറക്കേണ്ട ; എ.ഐ. ക്യാമറകള്‍ വീണ്ടും പണി തുടങ്ങി ; വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ എത്തി ; വീണ്ടും സജീവമായത് കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെ ; റോഡിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച്‌ അനാവശ്യ പിഴകള്‍ക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാരുടെ പരാതിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ വീണ്ടും പണി തുടങ്ങി. വാഹനയാത്രക്കാർക്കു പിഴകള്‍ വന്നുതുടങ്ങി. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകള്‍ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്. ഇടക്കാലത്ത് സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകള്‍ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി […]

മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തിൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ നിന്നും രക്ഷപ്പെടുത്തിയ മൂന്ന് നവജാത ശിശുക്കൾ കൂടി മരിച്ചു; തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കൾ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിക്കുകയായിരുന്നു. ഇവരുടെ മരണത്തിന് തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. നരേന്ദ്ര സെൻഗാർ ആണ് മരണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തിൽ മരിച്ചത്. പിന്നീട് […]

മൂന്നാം നിലയില്‍ നിന്നും വീണിട്ടും അതിന്റെ തെളിവുകള്‍ ശരീരത്തിലോ ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ല; വസ്ത്രത്തില്‍ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിട്ടില്ല, നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകില്‍ രണ്ടു പാടുകളും; നാലരയോടെ അപകടം സംഭവിച്ചിട്ടും ആശുപത്രിയിൽ എത്തിയത് മുക്കാൽ മണിക്കൂർ വൈകി; നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: എസ്‌എംഇ കോളേജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി അമ്മു എ.സജീവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്നാണ് സഹപാഠികള്‍ പറഞ്ഞത്. എന്നാല്‍ തുണിയെടുക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി വീണെന്നായിരുന്നു വാര്‍ഡന്‍ പറഞ്ഞത്. ഇതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അമ്മു കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയെന്ന് നാലരയോടെ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജില്‍നിന്നു പറഞ്ഞത്. എന്നാല്‍ തൊട്ടടുത്തുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചത് വളരെ വൈകിയാണ്. 2.6 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ആശുപത്രിയില്‍ 5.15 ഓടെയാണ് അമ്മുവിനെ എത്തിച്ചതെന്നാണ് […]