video
play-sharp-fill

അംഗൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടികളെ ശുചിയാക്കാൻ ഉപയോഗിച്ചത് ബാത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ്; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റ് ഇൻഫെക്ഷനായി; അ്ംഗനവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു; പരാതി വ്യാജമെന്ന ആരോപണവുമായി ഒരു വിഭാഗം; പരാതിയ്ക്കു പിന്നിൽ ജാതിക്കളികളോ..?

സ്വന്തം ലേഖകൻ കോട്ടയം: അംഗവൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടിയെ ശുചിയാക്കാൻ ബാ്ത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ചെന്ന പരാതിയിൽ അംഗൻവാടിയിലെ ഹെൽപ്പറെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറിൽചിറയിലെ 126-ാം നമ്പർ അംഗൻവാടിയിലെ ഹെൽപ്പറായ കോട്ടയം ചന്തക്കടവ് സ്വദേശിനിയെയാണ് വെസ്റ്റ് സിഐ […]

ശബരിമല അവലോകനയോഗം; തച്ചങ്കരി യോഗത്തിൽനിന്നും ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല അവലോകനയോഗത്തിൽ നിന്ന് ടോമിൻ ജെ.തച്ചങ്കേരി ഇറങ്ങിപ്പോയി. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ […]

ശബരിമല; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു; മുഖം രക്ഷിക്കാൻ കടകംപള്ളിയെ ചുമതലപ്പെടുത്തി പിണറായി വിജയൻ മുങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ യോഗത്തിൽ നിന്ന്് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാൽ […]

ശബരിമല പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട അധ്യാപികയ്ക്ക് ക്ളാസിൽ കൂട്ട ശരണംവിളി

  സ്വന്തം ലേഖകൻ അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണി കുട്ടികൾക്കെതിരേ പരാതിയുമായി സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ബിന്ദു […]

പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് സുഗുണ പ്രസാദ് അന്തരിച്ചു

സ്വന്തം ലേഖകൻ കുമരകം : പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് വട്ടപ്പള്ളിൽ സുഗുണ പ്രസാദ് ( 73) അന്തരിച്ചു. ഭാര്യ അംബികപ്രസാദ്, മക്കൾ ബ്ലോട്‌സോ, വിപിൻ മരുമകൾ സ്മിതമോൾ ഐഎഎസ്. ശവസംസ്‌കാരം വ്യാഴാഴ്ച പകൽ 12 മണിക്ക് ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന് […]

ഡിവൈഎഫ്ഐ നേതാവിനെതിരെ പീഡന പരാതി: പാർട്ടിയിൽനിന്ന് നീതി കിട്ടിയില്ലെന്ന് പെൺകുട്ടി

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവൻലാൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ജീവൻലാലിനെതിരേ ഉണ്ടായില്ല. ജീവൻലാൽ കോടതിക്ക് മുൻപാകെ മുൻകൂർ […]

കോട്ടയം നഗരസഭയിലെ വഴിയോരകച്ചവടക്കാരുടെ ഉപരോധത്തിനിടെ സംഘർഷം; പോലീസും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും സംഘർഷവും; പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർമാർക്കെതിരെ കേസെടുത്തേക്കും

സ്വന്തം ലേഖകൻ കോട്ടയം: വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരായി സിഐടിയു നടത്തിയ നഗരസഭ ഉപരോധനത്തിനിടെ സംഘർഷം. രാവിലെ 11നു തുടങ്ങിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരെ സിഐടിയു പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹാളിനുള്ളിലേക്ക് കൗൺസിലർമാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കൗൺസിലർമാർ റോഡ് […]

ക്യാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ്; ദമ്പതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: ക്യാമ്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിൻറെ പിടിയിലായത്. എറണാകുളം […]

രാത്രിയിൽ നഗരത്തിൽ കറങ്ങിനടന്ന് മോഷണം; ജില്ലാ പോലീസിന്റെ ക്ലീൻ നാഗമ്പടത്തിൽ കുടുങ്ങിയത് അസം സ്വദേശി; പ്രതിയുടെ കൈയ്യിൽനിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ രാത്രി കാലത്ത് കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവിനെ ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടി. രണ്ട് തവണ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇയാളെ ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. നാഗമ്പടത്തെ സാമൂഹ്യവിരുദ്ധരെ അമർച്ച […]

ആഘോഷങ്ങളില്ലാതെ ആൾകൂട്ടത്തിന്റെ നായകന് ഇന്ന് 75-ാം പിറന്നാൾ

  സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ എഐസിസി പ്രസിഡന്റുമായ ഉമ്മൻചാണ്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. ആഘോഷങ്ങളൊന്നും പുതുപ്പള്ളിയിലെ വീട്ടിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ […]