play-sharp-fill
ശബരിമല; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു; മുഖം രക്ഷിക്കാൻ കടകംപള്ളിയെ ചുമതലപ്പെടുത്തി പിണറായി വിജയൻ മുങ്ങി

ശബരിമല; മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു; മുഖം രക്ഷിക്കാൻ കടകംപള്ളിയെ ചുമതലപ്പെടുത്തി പിണറായി വിജയൻ മുങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ യോഗത്തിൽ നിന്ന്് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്.


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശബരിമല ചൂടിൽ തിളയ്ക്കുമ്പോൾ കേരള സർക്കാർ വിളിച്ച അവലോകന യോഗത്തിൽ നിന്ന് വിട്ടുനിന്ന് അവർ എതിർപ്പു രേഖപ്പെടുത്തി. ശബരിമല വിഷയത്തിൽ കേരള സർക്കാരിനേറ്റ മഹാ പ്രഹരമാണ് ഇന്നത്തേത്. നാണക്കേടിൽ മുഖ്യമന്ത്രി യോഗത്തിൽ നിന്നു വിട്ടുനിന്നു. പേരിന് ചില ഉദ്യോഗസ്ഥരെ മാത്രമയച്ച് മറ്റ് സംസ്ഥാനങ്ങൾ തടി തപ്പുകയായിരുന്നു. ആ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരുടെ എതിർപ്പു ഭയന്ന് യോഗത്തിൽ നിന്ന് മന്ത്രിമാർ വിട്ടുനിന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാൽ മുഖം രക്ഷിക്കാനെന്നവണ്ണം പിണറായി വിജയൻ യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നില്ലെന്ന് സൂചനയുണ്ട്. ഇവരുടെ അഭാവത്തിൽ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീപ്രവേശന വിധിയിൽ എതിർപ്പു നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം.