video
play-sharp-fill

അംഗൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടികളെ ശുചിയാക്കാൻ ഉപയോഗിച്ചത് ബാത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ്; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റ് ഇൻഫെക്ഷനായി; അ്ംഗനവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു; പരാതി വ്യാജമെന്ന ആരോപണവുമായി ഒരു വിഭാഗം; പരാതിയ്ക്കു പിന്നിൽ ജാതിക്കളികളോ..?

അംഗൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടികളെ ശുചിയാക്കാൻ ഉപയോഗിച്ചത് ബാത്ത്‌റൂമിലെ ക്ളോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ്; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേറ്റ് ഇൻഫെക്ഷനായി; അ്ംഗനവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു; പരാതി വ്യാജമെന്ന ആരോപണവുമായി ഒരു വിഭാഗം; പരാതിയ്ക്കു പിന്നിൽ ജാതിക്കളികളോ..?

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: അംഗവൻവാടിയ്ക്കുള്ളിൽ മലമൂത്ര വിസർജനം നടത്തിയ കുട്ടിയെ ശുചിയാക്കാൻ ബാ്ത്ത്‌റൂമിലെ ക്ളോസറ്റിൽ
ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ചെന്ന പരാതിയിൽ അംഗൻവാടിയിലെ ഹെൽപ്പറെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാറിൽചിറയിലെ 126-ാം നമ്പർ അംഗൻവാടിയിലെ ഹെൽപ്പറായ കോട്ടയം ചന്തക്കടവ് സ്വദേശിനിയെയാണ് വെസ്റ്റ് സിഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അംഗൻവാടിയിലെ കുട്ടികളിൽ ഒരാൾക്ക് സ്വകാര്യ ഭാഗത്ത് ഇൻഫെക്ഷനുണ്ടായതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചതോടെയാണ് കുട്ടി ബാത്ത്‌റൂമിൽ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ചാണ് തന്റെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയതെന്ന് പറഞ്ഞത്. ഇവിടങ്ങളിൽ മുറിവ് കണ്ടെത്തിയതോടെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് ഇവർ വെസ്റ്റ് എസ്.ഐ എം.ജെ അരുണിനെ ബന്ധപ്പെട്ടു. പിങ്ക് പൊലീസ് സംഘം അംഗൻവാടിയിൽ എത്തി ഹെൽപ്പറെ കൂട്ടിക്കൊണ്ടു വന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ ഉറച്ചു നിന്നതോടെ ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
എന്നാൽ, പരാതി വ്യാജമാണമെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഈ അംഗൻവാടി. ഇവിടെ മറ്റൊരു വിഭാഗത്തിൽപ്പെട്ട യുവതി ജോലിയ്ക്ക് എത്തിയതിനു ഇവർക്ക് എതിർപ്പുണ്ടായിരുന്നതായി പറയുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് പരാതിയ്ക്കു കാരണമായതെന്നാണ് ആരോപണം. കുട്ടികളെക്കൊണ്ട് വ്യാജമൊഴി നൽകിച്ച് യുവതിയെ കുടുക്കുകയായിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. യുവതിയ്‌ക്കെതിരെ ജുവനൈൽ ജെസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ബുധനാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.