video
play-sharp-fill

ലക്ഷ്മി സംസാരിച്ചു തുടങ്ങി: ബാലഭാസ്‌കറിന്റേയും തേജസ്വനിയുടേയും വിയോഗം താങ്ങാനാവാതെ പൊട്ടിക്കരയുന്നു; കണ്ടു നിൽക്കുന്നവരുടേയും ഹൃദയം നുറുങ്ങുന്ന കാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങിയതായി ആശുപത്രി അധികൃതർ. ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായതിനെ തുടർന്ന് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകൾ ഭേദമായി വരികയാണെന്നും മുറിവുകൾ ഉണങ്ങാൻ ഇനിയും സമയമെടുക്കുമെന്നും […]

പ്രളയം; പുനർനിർമിതിക്ക് തയ്യാറെടുക്കുന്ന കേരളത്തിൽ കെട്ടിടനിർമാണ സാമഗ്രികൾക്ക് തീവില; സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: പ്രളയാനന്തരം പുനർനിർമ്മിതിക്ക് തയ്യാറെടുക്കുന്ന കേരളത്തിന് കെട്ടിടനിർമാണ സാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയാകുന്നു. അവസരം മുതലാക്കാനുള്ള സിമൻറ് കമ്പനികളുടെ ആസൂത്രിത നീക്കവും ക്വാറികളുടെ പ്രവർത്തനത്തിലുള്ള അനിശ്ചിതത്വവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷർ ഉൽപന്ന ദൗർലഭ്യവും മൂലം […]

അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അലോക് കുമാർ വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേന്ദ്ര സർക്കാരിൻറെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതിയെ അറിയിക്കും. സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ […]

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല; തെരെഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ മഞ്ചേശ്വരം: എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ മരണത്തെ തുടർന്ന് ഒഴിവു വന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താനാവില്ല. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അബ്ദുൽ റസാഖ് കള്ളവോട്ടിലൂടെയാണ് വിജയിച്ചതെന്നും […]

മുല്ലപ്പെരിയാറിൽ പുതിയ ഡാം; പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് സാധ്യതാ പഠനം നടത്താൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിർമാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി നൽകിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ളത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. 53.22 […]

പകർച്ചപ്പനിയും ദാരിദ്ര്യവും; വൃദ്ധദമ്പതികൾ വീടിനു പുറത്തിറങ്ങാതെയായിട്ട് മാസങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട് : പകർച്ചപ്പനിയും ദാരിദ്ര്യവും കാരണം ഒന്നര മാസമായി വീടിന് പുറത്തിറങ്ങാതെ ആദിവാസി വൃദ്ധദമ്പദികൾ വലയുന്നു. കോഴിക്കോട് വയലട കോട്ടക്കുന്ന് കോളനിയിലാണ് അധികൃതരുടെ ശ്രദ്ധയെത്താത്തതിനാലുള്ള കുടുംബങ്ങളുടെ ദുരിതം. ശക്തമായ കാറ്റിൽ നിലംപൊത്താവുന്ന തരത്തിലാണ് വർഷങ്ങളായി ഇവരുടെ വീടിന്റെ സുരക്ഷ. […]

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പട്ടാപകൽ എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ. ജ്വല്ലറിയിൽ നിന്നും സ്വർണ്ണവള മോഷ്ടിച്ച തൃശ്ശൂർ ആമ്പല്ലൂർ സ്വദേശിനി സ്നേഹ (28) വൈശാലിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി സ്വർണ്ണവള […]

ഐജി മനോജ് എബ്രഹാമിനെ കൊല്ലുവെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോവളം: ഐ.ജി മനോജ് എബ്രഹാമിനെ കുളിപ്പിച്ചു കിടത്തുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റിൽ. സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ വേണ്ടി ശബരിമലയിൽ കലാപം സൃഷ്ടിച്ചത് ഐ.ജി. മനോജ് എബ്രഹാമാണെന്ന ചില ഹൈന്ദവ സംഘടനകളുടെ ആരോപണത്തെത്തുടർന്ന് ഐ.ജി യെ […]

കിംസ് ആശുപത്രിയിലെ എട്ടുവയസുകാരിയുടെ മരണം: മരുന്നു മാറി നൽകിയെന്ന് ബന്ധുക്കളുടെ ആരോപണം; പോസ്റ്റ്മാർട്ടത്തിലും മരണകാരണം വ്യക്തമായില്ല: ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ എട്ടുവയസുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും മരണകാരണം വ്യക്തമായില്ല. കുട്ടിയുടെ ആന്തരിക അവയവങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും ആമാശയത്തിലെ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന സൂചനയാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ നൽകിയത്. എന്നാൽ, മരണകാരണം വ്യക്തമായി പുറത്തു വരണമെങ്കിൽ […]

കാരിത്താസിലെ കൊള്ളബില്ലിനെതിരെ നട്ടെല്ല് വളയ്ക്കാതെ വാർത്ത നൽകി: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ആശുപത്രിയുടെ ഭീഷണി നോട്ടീസ്; മാപ്പ് പറയാതെ നിയമപോരാട്ടത്തിനു തയ്യാറെടുത്ത് തേർഡ് ഐ ന്യൂസ് ലൈവ്

ടീം തേർഡ് ഐ ന്യൂസ് കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനിടെ അമിത രക്തസ്രാവം അനുഭവപ്പെട്ട് കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ വാർത്ത പുറത്തു വിട്ട തേർഡ് ഐ ന്യൂസ് ലൈവിനു ഭീഷണി നോട്ടീസ്. […]