video
play-sharp-fill

Saturday, May 17, 2025
HomeUncategorizedപട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പട്ടാപകൽ എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ. ജ്വല്ലറിയിൽ നിന്നും സ്വർണ്ണവള മോഷ്ടിച്ച തൃശ്ശൂർ ആമ്പല്ലൂർ സ്വദേശിനി സ്നേഹ (28) വൈശാലിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി സ്വർണ്ണവള മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

ഇന്നലെയാണ് ബ്രോഡ്വേയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം നടന്നത്. ഉച്ചയോടെ ജ്വല്ലറിയിലെത്തിയ യുവതി കടക്കാരന്റെ കണ്ണുവെട്ടിച്ച് സ്വർണ്ണ വള മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. കടക്കാരനുമായി സംസാരിക്കുകയായിരുന്ന യുവതി ശ്രദ്ധ തിരിച്ച ശേഷം സ്വർണ്ണവളയെടുത്ത് ബാഗിലേക്ക് വെക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. വള മോഷണം പോയതറിഞ്ഞ ജ്വല്ലറിയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments