കിംസ് ആശുപത്രിയിലെ എട്ടുവയസുകാരിയുടെ മരണം: മരുന്നു മാറി നൽകിയെന്ന് ബന്ധുക്കളുടെ ആരോപണം; പോസ്റ്റ്മാർട്ടത്തിലും മരണകാരണം വ്യക്തമായില്ല: ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക്

കിംസ് ആശുപത്രിയിലെ എട്ടുവയസുകാരിയുടെ മരണം: മരുന്നു മാറി നൽകിയെന്ന് ബന്ധുക്കളുടെ ആരോപണം; പോസ്റ്റ്മാർട്ടത്തിലും മരണകാരണം വ്യക്തമായില്ല: ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കുടമാളൂർ കിംസ് ആശുപത്രിയിൽ എട്ടുവയസുകാരി
മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും മരണകാരണം വ്യക്തമായില്ല. കുട്ടിയുടെ ആന്തരിക അവയവങ്ങൾ വിശദമായി പരിശോധിച്ചെങ്കിലും ആമാശയത്തിലെ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന സൂചനയാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാർ നൽകിയത്. എന്നാൽ, മരണകാരണം വ്യക്തമായി പുറത്തു വരണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തു വരണം. ഇതിനായി രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. ഇതിനു ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരികയുള്ളൂ. മരിച്ച എട്ടു വയസുകാരി ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ പരേതനായ ജുബേഷ് (എ.വി ചാക്കോ) ബീന (മറിയം) ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് ജുബേഷിന്റെ സംസ്‌കാരം ബുധനാഴ്ച മൂന്നു മണിയോടെ പിതാവിന്റെ വീട്ടിൽ നടക്കും.


തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് എയ്ൻ അൽഫോൺസ് ജുബേഷ് കിംസ് ആശുപത്രിയിൽ മരിച്ചത്. ബന്ധുക്കൾ ബഹളമുണ്ടാക്കിയതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ്മാർട്ടം നടത്തുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മാർട്ടം. ആമാശയത്തിലുണ്ടായ തകരാറുകളാണ് മരണകാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇത് നേരത്തെ ഉണ്ടായിരുന്നതാണോ, എന്തെങ്കിലും മരുന്ന് കഴിച്ചത് മൂലം ഉണ്ടായതാണോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്്. ഈ പരിശോധനയ്ക്കു ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കുകയുള്ളൂ. ഇതിനായി മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതിനിടെ കുട്ടിയെ എത്തിക്കുമ്പോൾ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മറ്റാരോടോ ഫോണിൽ വിളിച്ച് ചോദിച്ച ശേഷമാണ് മരുന്ന് എഴുതി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതു സംബന്ധിച്ചുള്ള ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മരുന്ന് മാറി നൽകിയതാണ് കുട്ടിയുടെ മരണകാരണമെന്നാണ് ഇവരുടെ ആരോപണം. ഈ സാഹചര്യത്തിൽ വെസ്റ്റ് സിഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവർ കുട്ടിയുടെ ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ വായിക്കാം

 

https://thirdeyenewslive.com/kims-hospital-kottayam/

https://thirdeyenewslive.com/case-aganist-kims-hospital/