കാരിത്താസിലെ കൊള്ളബില്ലിനെതിരെ നട്ടെല്ല് വളയ്ക്കാതെ വാർത്ത നൽകി: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ആശുപത്രിയുടെ ഭീഷണി നോട്ടീസ്; മാപ്പ് പറയാതെ നിയമപോരാട്ടത്തിനു തയ്യാറെടുത്ത് തേർഡ് ഐ ന്യൂസ് ലൈവ്

കാരിത്താസിലെ കൊള്ളബില്ലിനെതിരെ നട്ടെല്ല് വളയ്ക്കാതെ വാർത്ത നൽകി: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ആശുപത്രിയുടെ ഭീഷണി നോട്ടീസ്; മാപ്പ് പറയാതെ നിയമപോരാട്ടത്തിനു തയ്യാറെടുത്ത് തേർഡ് ഐ ന്യൂസ് ലൈവ്

Spread the love

ടീം തേർഡ് ഐ ന്യൂസ്

കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനിടെ അമിത രക്തസ്രാവം അനുഭവപ്പെട്ട് കാരിത്താസ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ വാർത്ത പുറത്തു വിട്ട തേർഡ് ഐ ന്യൂസ് ലൈവിനു ഭീഷണി നോട്ടീസ്. മൂന്നു ദിവസം യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കകയും, യുവതി മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് നാല് ലക്ഷത്തോളം രൂപ ബിൽ അടയ്‌ക്കേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതിനെതിരെയാണ് ഭീഷണി വക്കീൽ നോട്ടീസുമായി ഇപ്പോൾ കാരിത്താസ് ആശുപത്രി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.
ഒക്ടോബർ രണ്ടിന് രാത്രിയാണ് പരുത്തുംപാറ പനച്ചിക്കാട് കുഴിമറ്റം നെല്ലിയ്ക്കൽ കണിയാപറമ്പിൽ കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസ് (27) മന്ദിരം ആശുപത്രിയിൽ മരിച്ചത്. ഇതു സംബന്ധിച്ചു ഒക്ടോബർ മൂന്നിന് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു..

– ആ വാർത്തകൾ ഇവിടെ വായിക്കാം –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവ്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി ഡോക്ടർക്കെതിരെ പൊലീസ് കേസ്

https://thirdeyenewslive.com/mandiram/

മന്ദിരം ആശുപത്രിയിലെ ചികിത്സാപിഴവ്: പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; സംസ്‌കാരം വ്യാഴാഴ്ച പന്ത്രണ്ടിന് പരുമലയിലെ ഭർത്താവിന്റെ വീട്ടിൽ

https://thirdeyenewslive.com/mandiram-hospital-death/

ഇതിനു ശേഷം ഒക്ടോബർ നാലിനാണ് സിനിമോളുടെ കുടുംബത്തിനു കാരിത്താസ് ആശുപത്രിയിൽ നിന്നു നൽകിയ ബില്ലിന്റെ പകർപ്പ് സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചത്. ഓരോ ഇനം ചികിത്സയ്ക്കും എത്ര രൂപയാണ് ഈടാക്കിയതെന്നും, ഈ ചികിത്സയുടെ വിശദാംശങ്ങളും തേർഡ് ഐ ന്യൂസ് ലൈവ് കൃത്യമായി പുറത്തു വിട്ടിരുന്നു. പിന്നീട്, മന്ദിരം ആശുപത്രിയ്ക്കും കാരിത്താസ് ആശുപത്രിയ്ക്കും എതിരായി പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളും തേർഡ്് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു.

– ആ വാർത്തകൾ ഇവിടെ വായിക്കാം –

മരിച്ചിട്ടും വിടാതെ സ്വകാര്യ ആശുപത്രി മാഫിയ: പ്രസവത്തെ തുടർന്ന് മരിച്ച സിനിമോളുടെ കുടുംബത്തിന് മൂന്നര ലക്ഷം ബിൽ നൽകി കാരിത്താസ് ആശുപത്രി; മന്ദിരത്തിനു പിന്നാലെ കാരിത്താസിന്റെയും ക്രൂരത

https://thirdeyenewslive.com/hopital-mafia/

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം: കാരിത്താസ് ആശുപത്രിയ്ക്കും പിഴവ് പറ്റിയെന്ന് സൂചന; യുവതി മരിച്ചത് അമിത രക്തസ്രാവത്തെ തുടർന്ന്; അന്വേഷണം കോട്ടയം ഡിവൈ.എസ്.പിയ്ക്ക്

https://thirdeyenewslive.com/death-case-hospital/

എന്നാൽ, ഈ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്തതോടെയാണ് കാരിത്താസ് ആശുപത്രി തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്താൻ രംഗത്ത് എത്തിയത്. ആറു ലക്ഷത്തിലേറെ വായനക്കാരാണ് തേർഡ് ഐ ന്യൂസ് നൽകിയ എക്‌സ്‌ക്യൂസിവ് റിപ്പോർട്ട് വായിച്ചത്. ലക്ഷക്കണക്കിനു ഷെയറുകളും വാട്‌സ്അപ്പ് വഴി വാർത്തയ്ക്കു ലഭിച്ചിരുന്നു. ഇത് കണ്ട വിളറി പിടിച്ച കാരിത്താസ് മാനേജ്‌മെന്റ അധികൃതരാണ് തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വക്കീൽ നോട്ടീസുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നാണ് കാരിത്താസ് ആശുപത്രി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


എന്നാൽ, വാർത്ത തെറ്റാണെന്നു പേരിനു പോലും ഇവർ അവകാശപ്പെടുന്നതുമില്ല. നാലു ലക്ഷത്തോളം രൂപ ആശുപത്രിയിൽ ബിൽ നൽകിയെന്ന് സമ്മതിക്കുന്ന കാരിത്താസ് അധികൃതർ ഇതിൽ അൻപതിനായിരം രൂപ കുറച്ച് നൽകിയെന്ന വാദമാണ് ഉയർത്തുന്നത്.
തേർഡ് ഐ ന്യൂൂസ് ലൈവിനെ ഭീഷണിപ്പെടുത്തി തുടർ വാർത്ത പ്രസിദ്ധീകരിക്കുന്നത് തടയാൻ ശ്രമിക്കുന്ന കാരിത്താസ് ആശുപത്രിയ്‌ക്കെതിരെ നിയമനടപടികളും, അന്വേഷണാത്മക റിപ്പോർട്ടുകളും പുറത്തു വിടുന്നതിന് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം തീരുമാനിച്ചു. കാരിത്താസ് ആശുപത്രിയിൽ നിന്നുള്ള ചികിത്സാ പിഴവിനെ തുടർന്ന് ഏതെങ്കിലും രീതിയിലുള്ള കഷ്ട നഷ്ടടം നേരിടേണ്ടി വന്നിരിക്കുന്നവർക്ക് നിയമസഹായവും, ആവശ്യമായ പിൻതുണയും നൽകുന്നതിനും തേർഡ് ഐ ന്യൂസ് ലൈവിന്റെ എഡിറ്റോറിയൽ ടീം തീരുമാനിച്ചു. കാരിത്താസ് ആശുപത്രിയ്‌ക്കെതിരായ നിയമപരമായ പോരാട്ടത്തിനും നിയമപരമായ നീക്കങ്ങൾക്കും അഡ്വ.അനിൽ ഐക്കരയെ തേർഡ് ഐ ന്യൂസ് ലൈവ് ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കാരിത്താസ് ആശുപത്രിയിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള ചികിത്സാപരമായ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ളവർക്ക് തേർഡ് ഐ ന്യൂസ് ലൈവുമായി ബന്ധപ്പെട്ട് തങ്ങളുടെ ബുദ്ധിമുട്ടുകൾ പങ്കു വയ്ക്കാം. ഇവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനും, ഇത് വാർത്തയാക്കി പുറം ലോകത്ത് എത്തിക്കുന്നതിനും തേർഡ് ഐ ന്യൂസ് ലൈവ് എന്നും പ്രതിജ്ഞാ ബദ്ധമായിരിക്കും. കാരിത്താസ് ആശുപത്രിയ്‌ക്കെതിരായ പരാതികൾ ഞങ്ങളുടെ ഇ മെയിൽ – ഐഡിയിലോ , ഫെയ്‌സ്ബുക്ക് പേജിലൂടെയോ, വാട്‌സ് അപ്പ് നമ്പർ വഴിയോ കൈമാറാം. വിവരങ്ങൾ നൽകിയവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും.

PH:9847200864

EMail :[email protected]