video
play-sharp-fill

ഓണ പരീക്ഷ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത പേമാരിയെ തുടർന്ന് ഓഗസ്റ്റ് 31 ന് നടത്താനിരുന്ന ഓണ പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ അറിയിച്ചു .പുതുക്കിയ തീയതി പിന്നിട് അറിയിക്കും

സ്കൂളിന്റെ മതിൽ ഇടിഞ്ഞ് കെ. കെ റോഡ് വഴിയുള്ള ഗതാഗതം താറുമാറായി

സ്വന്തം ലേഖകൻ പെരുവന്താനം: പെരുവന്താനം സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് കെ കെ റോഡിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രദേശത്ത് വ്യാപകമായി മണ്ണ് ഇടിത്തു വീഴുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം

പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, വയനാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, […]

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജുകൾക്കും അവധി ബാധകമാണ്. അതാത് ജില്ലയിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. ഐ.ടി.ഐകളിൽ ആഗസ്റ്റ് 16, 17, 18 […]

പ്രളയക്കെടുതി; തലസ്ഥാനത്ത് വ്യാപക നഷ്ടം; തമ്പാനൂർ മുങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വ്യാപക നഷ്ടം. പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതോടെ ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവർ വീടിന് മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയർഫോഴ്‌സ് സംഘം ഇവരെ പുറത്തെത്തിക്കാനുള്ള […]

കേരളം മുഴുവൻ റെഡ് അലേർട്ട്; മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ 14 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം,ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. […]

കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലർട്ട്:കൂടുതൽ കേന്ദ്രസേന എത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഴുവൻ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വർധിക്കുന്നതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. […]

മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിൽ; കേരളത്തിന്റെ ആവശ്യം തള്ളി

സ്വന്തം ലേഖകൻ ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേയിലൂടെ കൂടുതൽ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 […]

സീതത്തോട് വ്യാപക ഉരുൾപൊട്ടൽ; മൂന്ന് പേരെ കാണാതായി

സ്വന്തം ലേഖകൻ പത്തനംതിട്ട: സീതത്തോട് പന്ത്രണ്ടിടത്ത് ഉരുൾപൊട്ടൽ. ഇന്ന് ഉച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവടങ്ങളിലാണ് കനത്ത മഴയ്‌ക്കൊപ്പം ഉരുൾപെട്ടലും സംഭവിച്ചത്. ദുരന്തത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ദുരന്തനിവാരണ സേനയ്‌ക്കോ ഫയർഫോഴ്‌സിനോ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത […]

പ്രളയം റാന്നിയെ തരിപ്പണമാക്കി

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രളയം പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തി. വെള്ളപ്പൊക്കത്തിൽ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടർന്ന് അഞ്ഞൂറോളം പേർ അങ്ങാടിയിൽ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയർത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കൻ […]