play-sharp-fill

ഓഡ്രി മിറിയം നായികയാവുന്ന ഓർമ്മയുടെ ഷൂട്ടിംഗ് നെല്ലിയാമ്പതിയിൽ പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ആളിപ്പടരുന്ന അഗ്ഗിക്കതിരു പോലെ പ്രവർത്തിച്ച ജയകൃഷ്ണൻ മാഷിന്റെ വധവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും പോലീസുകാരനുമായ സിബിയുടെ പങ്കെത്ര? ജയകൃഷ്ണനെ കൊന്നതിലൂടെ സിബിക്കുണ്ടായ നേട്ടമെന്ത്? ജയകൃഷ്ണന്റെ മകളായ അനാമികയുടെ അന്വേഷണം നീളുന്നു. ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ, സുഹൃത്ത്, സഹോദര, മാതാപിതാപുത്ര ബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ഓർമ്മ. ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ (‘ ക്വീൻ’ ഫെയിം), ദിനേശ് പണിക്കർ , വി കെ ബൈജു, ബാലാജി, ജയൻ ചേർത്തല, ഷിബുലബാൻ […]

കാലവർഷക്കെടുതി: അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു, ആകെ 28135 പേർ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ കാലവർഷ കെടുതിയിൽ ജില്ലയിൽ ഇന്ന് (ജൂലൈ 19) ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 161 ദുരിതാശ്വാസ ക്യാമ്പുകളിലായി 28135 പേരെ മാറ്റി പാർപ്പിച്ചു. 8001 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ളത്. കോട്ടയം താലൂക്കിൽ 64, ചങ്ങനാശ്ശേരി 30, വൈക്കം 60, മീനച്ചിൽ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 19474 പേർ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയിൽ 5500 പേരും കോട്ടയത്ത് 2892 പേരും മീനച്ചിൽ താലൂക്കിൽ 269 പേരും വിവിധ ക്യാമ്പുകളിലുണ്ട്. […]

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ എത്തിക്കണം; തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കൊല്ലാട് : കോട്ടയം മുൻസിപ്പാലിറ്റി വിജയപുരം പഞ്ചയാത്ത്, പനച്ചിക്കാട് പഞ്ചായത്ത്, എന്നീ പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും, കൃഷി നാശം ഉണ്ടാവുകയും ചെയ്തു. വീടുകളിൽ വെള്ളം കയറുകയും, റോഡുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധനസഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണം എന്നും ഗവൺമെൻറ് അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം എന്നും എം.ൽ.എ. കൊല്ലാട് കോൺഗ്രസ് […]

PC ജോർജിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ ഡൽഹി: അധികാരത്തിന്റെ മത്ത് പിടിച്ച് ഭക്ഷണം തമാസിച്ചതിന്റെ പേരിൽ മുമ്പ് ക്യന്റിൻ ജീവനക്കരന്റെ കരണത്തടിച്ച PC ജോർജ് ഇന്നലെ തൃശൂരിൽ ടോൾ ബൂത്ത് തല്ലിതകർത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്, ഈഴവ സമുദായത്തെ അധിക്ഷേപിച്ച വിഷയത്തിൽ ഉണ്ടായ വാർത്തയിൽ നിന്നും ശ്രദ്ധ തിരിക്കൻ വേണ്ടി ആണെന്നും, പട്ടികജാതിക്കാരെ അധിക്ഷേപിക്കുകയും, മുണ്ടക്കയത്ത് തോട്ടം തൊഴിലാളികൾക്ക് എതിരെ തോക്കെടുക്കുകയും ചെയ്ത ഗുണ്ടായിസം നടത്തിവരുന്ന ജോർജിനെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും , മനോനില തെറ്റി ആണ് ജോർജിനെ ഈ പ്രവൃത്തികൾ ചെയ്യുന്നത് എങ്കിൽ സംസ്ഥാന സർക്കാർ ഇടപെട്ട് […]

എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; മാരകായുധങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ മാരാകായുധങ്ങൾ കണ്ടെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പോലീസ് എസ്ഡിപിഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന റെയ്ഡും.

മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം: ഒഴുക്കിൽപ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രവീണി(27)ൻറെ മ്യതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലകയാറ്റിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെ മണിമലയാറ്റിലെ മൂരികയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാണാതായ ഷാഹുലിനായി നേവി സംഘം പരിശോധന തുടരുന്നു.

കെ.എസ്.ആർ.ടി.സിയുടെ മുട്ടൻ പണി വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുഴുവൻ ഫാസ്റ്റ് പാസഞ്ചർ ആക്കാൻ നീക്കം ആരംഭിച്ചു. ഇന്നുമുതൽ വരുമാനം കുറഞ്ഞ സർവ്വീസുകൾ നിർത്തലാക്കുകയും ഫാസ്റ്റ് പാസഞ്ചറുകളാക്കി പുതിയ റൂട്ടിൽ സർവ്വീസ് തുടങ്ങാനുമാണ് തീരുമാനം. ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവ്വീസുകളാകും ഇങ്ങനെ വെട്ടികുറയ്ക്കുക. പതിനഞ്ചു വർഷത്തെ കാലാവധിക്കു ശേഷം ഓർഡിനറിയാക്കിയ ബസുകളാണ് വീണ്ടും നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ രണ്ടു വർഷം കഴിഞ്ഞ ബസുകൾ പോലും അറ്റകുറ്റ പണികൾ നടത്താതെ വഴിയിൽ കിടക്കുമ്പോഴാണ് പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ബസുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കി ദീർഘദൂര സർവ്വീസുകളാക്കി […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുമ്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ദീപ്തിയും സുഹൃത്തുക്കളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറമ്പിൽ ബേബിയെ ഇവരുടെ […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുമ്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ദീപ്തിയും സുഹൃത്തുക്കളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറമ്പിൽ ബേബിയെ ഇവരുടെ […]

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ്; പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം 24-നാണ് സംഭവം. അടിമാലിയിലെ വീട്ടിലെത്തിയാണു കമ്മീഷണർ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. അസി.കമ്മിഷണറുടെ ഭാര്യയുടെ അടുത്ത ബന്ധുവാണു പരാതിക്കാരി. യുവതിയുടെ പരാതിപ്രകാരം ആദ്യം ദേഹോപദ്രവത്തിനാണ് പോലീസ് കേസെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ […]