കാലവർഷക്കെടുതി: അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു, ആകെ 28135 പേർ ക്യാമ്പുകളിൽ

കാലവർഷക്കെടുതി: അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു, ആകെ 28135 പേർ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ

കാലവർഷ കെടുതിയിൽ ജില്ലയിൽ ഇന്ന് (ജൂലൈ 19) ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 161 ദുരിതാശ്വാസ ക്യാമ്പുകളിലായി 28135 പേരെ മാറ്റി പാർപ്പിച്ചു. 8001 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ളത്. കോട്ടയം താലൂക്കിൽ 64, ചങ്ങനാശ്ശേരി 30, വൈക്കം 60, മീനച്ചിൽ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 19474 പേർ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയിൽ 5500 പേരും കോട്ടയത്ത് 2892 പേരും മീനച്ചിൽ താലൂക്കിൽ 269 പേരും വിവിധ ക്യാമ്പുകളിലുണ്ട്. ഇവർക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.