അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കണം: സജി മഞ്ഞക്കടമ്പിൽ
സ്വന്തം ലേഖകൻ പെരുമ്പവൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉൾപ്പെടെ കൃത്യത പുലർത്തുന്നതിന് സർക്കാർ നടപടി സ്വികരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ഗ്രമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് സെക്രട്ടറിമാർ മോനിട്ടർ ചെയ്യണമെന്നും, തൊഴിലാളികളെ നാട്ടിൽ എത്തിച്ച് കമ്മിഷൻ കൈപ്പറ്റുന്ന ഏജന്റുമാരും പോലീസും ഒത്തുകളിക്കുക ആണെന്നും സജി ആരോപിച്ചു. തിരച്ചറിൽ രേഖയും, രജിസ്‌ട്രേഷനും ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം തൊഴിലാളികൾ ക്രിമിനൽ പ്രവർത്തനത്തിൽ […]