video
play-sharp-fill

മുതിർന്ന കോൺഗ്രസ് നേതാവ് എ.പി ജോൺ നിര്യാതനായി

കൂരോപ്പട: മുതിർന്ന കോൺഗ്രസ് നേതാവ് എ.പി.ജോൺ (ഉറുമ്പിൽ ജോൺ സാർ )(82) നിര്യാതനായി. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 5 ന് വീട്ടിലെത്തിക്കും. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോൺ (റിട്ട. ടീച്ചർ, ഇടയ്ക്കാട്ടുകുന്ന് ഗവ.ഹൈസ്കൂൾ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗം) മക്കൾ: ഡോ. ജോളി കെ.ജോൺ (സി.എം.എസ്.കോളജ് മുൻ യൂണിയൻ ചെയർമാൻ, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ്), ജാൻസി.കെ.ജോൺ. മരുമക്കൾ: ലതാ കുര്യൻ ( പുത്തൻപുരയ്ക്കൽ കാരയ്ക്കൽ, തിരുവല്ല). എ.പി.ജോൺ സാർ പാമ്പാടി എം.ജി.എം […]

ശബരിമല കർമ്മ സമിതി നാമജപ പ്രതിഷേധ സദസ് നടത്തി

സ്വന്തം ലേഖകൻ ഇത്തിത്താനം: ശബരിമല കർമ്മസമിതി നാമജപ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ശരണം വിളികളും നാമ മന്ത്രാർച്ചനയും നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.ശബരിമല കർമ്മസമിതി രക്ഷാധികാരി പി ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിശ്വാസിസമൂഹം കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്ന് ബിജെപി ജില്ല സെക്രട്ടറി എം. വി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശരണം വിളിക്കാൻ സന്നിധാനത്ത് ആരുടെ അനുവാദം ആണ് വേണ്ടത്? പാവനമായ ക്ഷേത്രസങ്കേതത്തിൽ 144 പാടില്ല. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറയുന്നു.കേരള ഗവൺമെന്റ് ആണ് ഇതിനെല്ലാം ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. […]

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി എസ് എഫ് ഐയുടെ വിദ്യാർത്ഥിനി മുന്നേറ്റം

സ്വന്തം ലേഖകൻ കോട്ടയം: കേരളം പിന്നോട്ടില്ല മുന്നോട്ട‌് തന്നെ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി എസ‌്എഫ‌്ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുനക്കര പഴയപൊലീസ‌് സ‌്റ്റേഷൻ മൈതാനയിൽ നിന്നും ആയിരക്കണക്കിന‌് വിദ്യാർഥിനികൾ പങ്കെടുത്ത റാലിയും തുടർന്ന‌് എസ‌്പിസിഎസ‌് ഹാളിൽ നടന്ന യോഗവും ചേർന്നു. യോഗം സാക്ഷരതാ മിഷൻ ഡയറക‌്ടർ ഡോ.പി എസ‌് ശ്രീകല ഉദ‌്ഘാടനം ചെയ‌്തു. കേരളം നേടിയെടുത്ത നവോത്ഥാനങ്ങൾ എലാം പിന്നോട്ടടിക്കുവാനുള്ള ശ്രമാണ‌് ഇപ്പോൾ നടക്കുന്നത‌്. നിയമം അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുകയാണെന്നും ഇവർ പറഞ്ഞു. […]

സന്നിധാനത്തെ നാമജപവും അറസ്റ്റും: ജാമ്യത്തിലിറങ്ങിയ അയ്യപ്പഭക്തർക്ക് തിരുനക്കരയിൽ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം:ശബരിമല സന്നിധാനത്ത് നാമജപം നടത്തിയത് നിരോധനാജ്ഞ ലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച 69 അയ്യപ്പഭക്തന്മാർക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ സ്വീകരണം നൽകി. ഗാന്ധി സ്ക്വയറിൽ അമ്മമാരുടെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു തിരുനക്കര ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശബരിമല കർമ്മസമിതി സംയോജകൻ ഡി. ശശികുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റൂമാനൂർ രാധാകൃഷ്ണൻ, മുൻ നഗരസഭാ ചെയർപേഴ്സൺ റീബാ വർക്കി, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് പി എസ് […]

ഥൻ – നവംബർ 30-ന് റിലീസ്

അജയ് തുണ്ടത്തിൽ വനത്തിൽ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിഷാ കൃഷ്ണൻ എത്തുന്നതും,അവിടെ വെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുകയും ആ ആക്രമണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദൻ എന്ന സാമൂഹ്യ പ്രവർത്തകന്റെയും അമ്പുവിന്റെയും അവിടുത്തെ ആദിവാസികളുടെയും കഥയാണ് ‘ഥൻ ‘. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കല, ചമയം, കോസ്റ്റ്വും, സംഘട്ടനം, ഡബ്ബിംഗ്, നിർമ്മാണം തുടങ്ങി പത്ത് കാര്യങ്ങൾ ‘ഥൻ’ ചിത്രത്തിലൂടെ നിർവ്വഹിച്ച് ഗിന്നസ് റിക്കോർഡ് ലക്ഷ്യമിടുന്നു. അഡ്വക്കേറ്റ് മായാ […]

2000 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളനോട്ടുകൾ വ്യാപകമാകുന്നു. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞ ദിവസം കാസർഗോഡ് ചിത്താരിയിൽ നിന്ന് കണ്ടെത്തിയത്.ചിത്താരിയിൽ മീൻ വിൽപ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കളളനോട്ട് നൽകുകയായിരുന്നു. മീനിന്റെ തുക കഴിച്ച് ബാക്കി 1800 രൂപ ഇവർ തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഏജന്റിനു കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകൾക്ക് മുൻപ് പെരിയയിലും മാസങ്ങൾക്ക് മുൻപു മാണിക്കോത്തെ ലോട്ടറി വിൽപ്പക്കാരനേയും […]

മിഷൻ 2030 കേരളയാത്രയ്ക്ക് തയ്യാറെടുത്ത് കേരളാ കോൺഗ്രസ് (എം)

തേർഡ് ഐ ബ്യൂറോ കോട്ടയം : പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെയും പ്രവർത്തകരെയും ഇളക്കിമറിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളാ യാത്ര സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) തീരുമാനമെടുത്തു. 1998 ൽ പാർട്ടി ചെയർമാൻ കെ.എം.മാണി നടത്തിയ കേരളയാത്രയ്ക്കു ശേഷം 20 വർഷങ്ങൾ പിന്നിടുമ്പോൾ പാർട്ടി വീണ്ടും നടത്തുന്ന രാഷ്ട്രീയ പ്രചരണയാത്രയ്ക്കു നേതൃത്വം നൽകുന്നത് വൈസ് ചെയർമാൻ ജോസ് കെ.മാണിയായിരിക്കും. ചരൽകുന്നിൽ നവംബർ 15, 16 തീയതികളിൽ ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിൽ 14 ജില്ലാ പ്രസിഡന്റുമാരും പൊതുചർച്ചയിൽ പങ്കെടുത്ത് […]

കെ.എം. ഷാജിയ്ക്കും മുസ്ലീം ലീഗിനും ആശ്വാസം; നിയമസഭയിൽ ഷാജിക്ക് വോട്ട് ചെയ്യാം എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല: സുപ്രീംകോടതി

  സ്വന്തം ലേഖകൻ ദില്ലി: വർഗ്ഗീയ പ്രചരണം നടത്തിയ പരാതിയിൽ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. എന്നാൽ ഹൈക്കോടതി വിധിക്കെതിരെയുള്ള കെ.എം.ഷാജിയുടെ ഹർജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരായ വിധിക്കെതിരെ കെ.എം.ഷാജിയുടെ ഹർജിയിൽ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കും. കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് […]

വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പർ; ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ‘ന്യായ് ഭൂമി’ എന്ന സന്നദ്ധ സംഘടനയുടെ ഹർജി തള്ളിയത്. വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുതാര്യമായ തിരഞ്ഞെടുപ്പു നടക്കാൻ അവ ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ‘എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും മികച്ച രീതിയിലും അല്ലാതെയും ഉപയോഗിക്കാൻ കഴിയും. സംശയങ്ങൾ എല്ലായിടത്തുമുണ്ടാകും’ – ഹർജി തള്ളി കോടതി […]

വൈക്കത്ത് വീണ്ടും ക്ഷേത്ര പ്രവേശനം: വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും ദളിതനായ ശാന്തിയ്ക്ക് വിലക്ക്: മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിലക്ക് നീക്കി

സ്വന്തം ലേഖകൻ കോട്ടയം: ക്ഷേത്രപ്രവേശനത്തിനായി സത്യാഗ്രഹം നടന്ന വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ദളിതന് അയിത്തം. ക്ഷേത്ര പ്രവേശന സത്യാഗ്ര വേദിയായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനായി എത്തിയ ദളിത് ശാന്തിയെയാണ് ക്ഷേത്രം അധികൃതർ വിലക്കിയത്. ശാന്തിക്കാരുടെയും മറ്റ് ഉന്നതരുടെയും അനുമതിയോടെയാണ് വിലക്ക് കൊണ്ടു വന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ, ദേവസ്വം മന്ത്രി കടകംപള്ളിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് ശാന്തിക്കാരന് വിലക്ക് നീങ്ങിയത്. തേവർധാനം ക്ഷേത്രത്തിലെ മേൽശാന്തിയായ ജീവനെയാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ നിന്നും മേൽശാന്തിയും ക്ഷേത്രം ശാന്തിമാരും ചേർന്ന് ഒഴിവാക്കിയത്. […]