video
play-sharp-fill

ബ്യൂട്ടി പാർലർ വെടിവെയ്പ്പ്; ലീനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ലീനയ്ക്കെതിരെ മറ്റുകേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ ഇന്ന് കോടതിക്ക് കൈമാറും. പനമ്പപള്ളി നഗറിൽ നടിയുടെ പേരിലുള്ള നെയിൽ ആർടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലീന കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോളും ഫോണിലൂടെ […]

കെഎസ്ആർടിസിയിൽ 4051 പേരുടെ കൂട്ടനിയമനം ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേ സമയം കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്നും സർവീസുകൾ വ്യാപകമായി റദ്ദാക്കുകയാണ്. നിയമന ഉത്തരവ് കൈപ്പറ്റാനുള്ള കാലതാമസം ഒഴിവാക്കാനാണ് ശുപാർശ ലഭിച്ച മുഴുവൻ ആളുകളോടും ഹാജരാകാൻ ആവശ്യപ്പെട്ടത്. നിയമന ശുപാർശയ്‌ക്കൊപ്പം തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ട്രാൻസ്‌പോർട്ട് ഭവനിൽ 10 മണിമുതൽ 1 മണി വരെ നാല് ബാച്ചുകളായാണ് എത്തേണ്ടത്. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഉടൻ കണ്ടക്ടർ ലൈസൻസ് നൽകാനാണ് നീക്കം. […]

ക്ഷേത്രത്തിലേക്ക് പോയ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, 17 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: ദേശീയ പാതയിൽ ആലപ്പുഴ ചേപ്പാട് കവലയിൽ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർ തിരുവനന്തപുരം കൊല്ലോട് എസ്.എസ്. ഭവനിൽ എസ്. ഷാരോൺ (26) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികളടക്കം 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട്, കായംകുളം സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയണ്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽനിന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ടെമ്പോ ട്രാവലറിലെ യാത്രക്കാർ. വാഹനം ആദ്യം മുമ്പിലുണ്ടായിരുന്ന ലോറിയിൽ മുട്ടിയിരുന്നു. തുടർന്ന് വാഹനം […]

കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിൽക്കുന്നവർ ജാഗ്രതൈ; ഏഴുവർഷംവരെ തടവ്

സ്വന്തം ലേഖകൻ കണ്ണൂർ : ബീഡിയോ സിഗരറ്റോ വാങ്ങാൻ കുട്ടികളെ അയക്കുന്നവരും കുട്ടികളുടെ കൈയിൽ അത് കൊടുത്തയക്കുന്നവരും അവർക്കത് വിൽക്കുന്നവരും ജാഗ്രതൈ. ഏഴുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ബാലനീതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തിൽ വരുന്നതോടെയാണിത്. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ കുട്ടികൾക്ക് വിൽക്കുന്നതും കുട്ടികളെ ഉപയോഗിച്ച് കൈമാറുകയോ വിൽപ്പനനടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം കേസെടുക്കാനും […]

റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്റെ ഭാര്യ കുഞ്ഞമ്മ നിര്യാതയായി

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലാട് പൂതിരിയിൽ പരേതനായ പി കെ സ്‌കറിയയുടെ(റിട്ട. എസ്ബിടി ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞമ്മ(63)യാണ് മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച പകൽ 11 ന് കൊല്ലാട് ബത്ലഹേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കഴിഞ്ഞ 12ന് കൊല്ലാട് കളത്തൂക്കടവ് പാലത്തിനുസമീപമായിരുന്നു അപകടം. മരുമകളോടൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞമ്മ പാമ്പാടി വെള്ളൂർ കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: ജീനറ്റ്(വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം), ഷാനറ്റ്(ദുബായ്). മരുമക്കൾ: ഷെജി, സീന. ഫോൺ; 9447827232

എ എം വിനോദ്കുമാർ (48) നിര്യാതനായി

താഴത്തങ്ങാടി: ആലയ്ക്കാപ്പള്ളി പരേതനായ മോഹനന്റെയും ശാന്തമ്മയുടെയും മകൻ എ എം വിനോദ്കുമാർ (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച പകൽ രണ്ടിന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ആശ. മകൻ: ആരോമൽ

ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകും; റവന്യൂവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകുന്ന നിയമചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ജൂണിൽ നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തടം നിലം നികത്തൽ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് ചട്ടം തയാറാക്കിയത്. ഇതനുസരിച്ച്, 2008ലെ നിലംനികത്തൽ നിയമത്തിലെ വ്യവസ്ഥക്കനുസരിച്ച് വില്ലേജുകൾ തയാറാക്കിയ നെൽവയൽ തണ്ണീർത്തടങ്ങളുടെ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താത്ത നിലം നികത്താൻ ആർ.ഡി.ഒക്ക് അനുമതി നൽകാം. 1967 ജൂലൈ നാലിന് മുമ്പ് നികത്തിയതാണെന്ന തെളിവുണ്ടെങ്കിൽ ഫീസ് അടക്കേണ്ടതില്ല. വില്ലേജ് ഓഫിസർ, പ്രാദേശികനിരീക്ഷണ സമിതി എന്നിവയുടെ റിപ്പോർട്ട് അനുസരിച്ചും സ്ഥലപരിശോധന നടത്തിയുമാണ് ആർ.ഡി.ഒ. […]

എൻ എസ് എസിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് കെ.എം. മാണി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിലിനോട് വിയോജിച്ചതിന്റെ പേരിൽ എൻ എസ് എസിനും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്കുമെതിരെ സി പി എം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. എൻ.എസ്. എസും ആചാര്യൻ മന്നത്ത് പത്മനാഭനും കേരളത്തിന്റെ നവേത്ഥാനത്തിന് നൽകിയ അമൂല്യ സംഭാവനകൾ നമ്മുടെ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. വനിതാ മതിലിനോട് വിയോജിക്കുന്നവരെല്ലാം ആർ എസ് എസാണെന്ന നിലപാട് ശരിയല്ല. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ എൻ എസ് എസിന്റെ നിലപാട് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. […]

എന്നെ തൂക്കിക്കൊല്ലണം സർ: തൂക്കിയില്ലെങ്കിൽ ഞാൻ നിരാഹാരം കിടന്ന് മരിക്കും: കോടതിയിൽ മോഹൻലാൽ സ്‌റ്റൈലിൽ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി

സ്വന്തം ലേഖകൻ  കോട്ടയം: എന്നെ തൂക്കിക്കൊല്ലണം സർ..! പാലായിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ശേഷം കോടതിമുറിയിൽ പൊട്ടിത്തെറിച്ച് മോഹൽ ലാൽ ശൈലിയിൽ പ്രതിയുടെ പ്രതികരണമിതായിരുന്നു. പാലാ കർമ്മലിത്താ ലിസ്യു കോൺവെന്റിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പടുത്തിയ കേസിൽ ശിക്ഷ പ്രഖ്യാപിച്ച ശേഷം പ്രതി കാസർകോട് സ്വദേശി സതീഷ് ബാബു ജഡ്ജിയോട്് പറഞ്ഞതായിരുന്നു ഈ പ്ഞ്ച് ഡയലോഗ്. 2015 ൽ നടന്ന കൊലപാതകത്തിൽ മൂന്നു വർഷത്തിനു ശേഷമാണ് സതീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. 2015 സെപ്റ്റംബർ 17 നാണ് പാലാ നഗരമധ്യത്തിൽ കർമ്മലീത്താ ലിസ്യു […]

കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആർട്സ് ഫെസ്റ്റിവൽ ദിവസം കോളജിനുള്ളിലെത്തിയ കഞ്ചാവ് മാഫിയ സംഘത്തെ എസ്എഫ്ഐക്കാർ അടിച്ചോടിച്ചതോടെ ക്രിസ്മസ് അവധിക്കായി സിഎംഎസ് കോളജ് അടച്ചു. രണ്ടു ദിവസങ്ങളിലായി സിഎംഎസ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് മാഫിയ സംഘം കഞ്ചാവുമായി എത്തിയത്. സംഭവത്തെ തുടർന്ന് കോളജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ മാഫിയ സംഘത്തെ തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും മാഫിയ സംഘാംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി. അടി കൊണ്ട അക്രമി സംഘം പിൻതിരിഞ്ഞോടി. ബുധനാഴ്ച രാവിലെ അക്രമി സംഘം വീണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. എം […]