രണ്ടാം ടെസ്റ്റ്: ഇന്ത്യ തോറ്റു; തോൽവി 146 റണ്ണിന് : പരമ്പര ഒപ്പത്തിനൊപ്പം
സ്പോട്സ് ഡെസ്ക് പെർത്ത്: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോറ്റു. 146 റണ്ണിനാണ് ഇന്ത്യയുടെ തോൽവി. അഞ്ചാം ദിനം 28 റണ്ണെടുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ പവലിയനിൽ മടങ്ങിയെത്തുകയായിരുന്നു. 112 ന് അഞ്ച് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 140 റണ്ണെത്തിയിപ്പോഴേയ്ക്കും എല്ലാവരും പുറത്തായി. സ്കോർ – ഓസ്ട്രേലിയ – 326 , 243 ഇന്ത്യ – 283 , 140 ഓസിസിന്റെ 287 എന്ന വിജയലക്ഷ്യത്തിനെതിരെ നാലാം ദിനം സമ്പൂർണ തകർച്ചയോടെയായിരുന്നു ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. അവസാന അംഗീകൃത […]