ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച: അഞ്ച് വിക്കറ്റ് വീണു; നൂറ് കടത്തി പന്തും പൂജാരയും
സ്പോട്സ് ഡെസ്ക് അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലിക്കും സംഘത്തിനും കനത്ത ബാറ്റിംഗ് പരീക്ഷണം. ആദ്യ ഇന്നിംഗ്സിൽ നൂറ് തികയ്ക്കും മുൻപ് അഞ്ച് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറിയതോടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഓസ്ട്രേലിയൻ പര്യടനം. വിരാട് കോഹ്ലി രണ്ടക്കം കാണാതെയാണ് തിരികെ കയറിയിരിക്കുന്നത്. അഡ്ലയ്ഡ് ഓവലിൽ ടോസ് നേടിയ കോഹ്ലിയ്ക്ക് ബാറ്റിങ്ങ് തിരഞ്ഞെടുക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിയിരുന്നില്ല. പുല്ലുള്ള പേസ് ബൗളിംഗിന് അനുകൂലമായ പിച്ചിൽ മികച്ച തുടക്കം പ്രതീക്ഷിച്ച കോഹ്ലിയെ സ്തബ്ദനാക്കുന്നതായിരുന്നു ഓപ്പണർമാരുടെ പ്രകടനം. സ്കോർ […]